Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം പിണറായി വിജയന് സ്ത്രീധനം കിട്ടിയ സ്വത്തല്ല; ഗവര്‍ണറെ ക്ഷണിക്കാത്തത് മാന്യതയില്ലാത്ത പരിപാടി

അധികാരം തലക്കു പിടിച്ചവര്‍ക്കെല്ലാം ജനം മറുപടി നല്‍കിയിട്ടുള്ളത് ചരിത്രമാണുളളതെന്നും സുരേന്ദ്രന്‍ ഓര്‍മിപ്പിക്കുന്നു. കേരളം പിണറായി വിജയനു സ്ത്രീധനം കിട്ടിയ സ്വത്തല്ല.

തിരുവനന്തപുരം: കേരളം പിണറായി വിജയന് സ്ത്രീധനം കിട്ടിയ സ്വത്തല്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികാഘോഷ ചടങ്ങായ വജ്രകേരളം പരിപാടിയില്‍ നിന്നും ഗവര്‍ണറെ ഒഴിവാക്കിയതിനെതിരെ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവര്‍ണറെ അവഹേളിക്കുക വഴി കേരള സര്‍ക്കാര്‍ മുഴുവന്‍ കേരളീയരെയുമാണ് അപമാനിച്ചിരിക്കുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ അദ്ദേഹം ഫെയ്‌സ്ബുക്കുലൂടെ വ്യക്തമാക്കി.

അധികാരം തലക്കു പിടിച്ചവര്‍ക്കെല്ലാം ജനം മറുപടി നല്‍കിയിട്ടുള്ളത് ചരിത്രമാണുളളതെന്നും സുരേന്ദ്രന്‍ ഓര്‍മിപ്പിക്കുന്നു. കേരളം പിണറായി വിജയനു സ്ത്രീധനം കിട്ടിയ സ്വത്തല്ല. ഇതിന് നിങ്ങള്‍ മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഗവര്‍ണറെ ക്ഷണിച്ചില്ലെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ഗവര്‍ണറെ മറന്നതല്ലെന്നും സര്‍ക്കാര്‍ നടത്തിയ ആഘോഷചടങ്ങില്‍ പ്രോട്ടോക്കോള്‍ പ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് ഗവര്‍ണറെ ഒഴിവാക്കിയതെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ വിശദീകരിച്ചിരുന്നു.

K Surendran

ഗവര്‍ണര്‍ പങ്കെടുത്താല്‍ ചടങ്ങില്‍ വേദിയില്‍ നിശ്ചിത എണ്ണം അതിഥികള്‍ മാത്രമെ പാടുള്ളു. അതിനാലാണ് ഇത്തരം തീരുമാനമെടുത്തതെന്നും തുടര്‍ന്നുളള പരിപാടികളില്‍ ഗവര്‍ണര്‍ ഉണ്ടാകുമെന്നും ഇത്തരം വിമര്‍ശനങ്ങല്‍ക്ക് മുഖ്യമന്ത്രി പറഞ്ഞിരുന്നു. കൂടാതെ ഗവര്‍ണര്‍ പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ പ്രോട്ടോക്കോളിന്റെ പ്രശ്‌നമുണ്ടെന്നും പിണറായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+