മുഖ്യമന്ത്രി ബാങ്ക് ഉദ്യോഗസ്ഥരെ ഉപദേശിക്കണമെന്ന് കെ സുരേന്ദ്രന്;മോദിക്കെതിരെ പകപ്പോക്കല്‍ വേണ്ട
ബാങ്ക് ഉദ്യോഗസ്ഥരുടെ സംഘടനയായ ബെഫിയുടെ സംസ്ഥാന സമ്മേളനം മാറ്റിവെയ്ക്കണമെന്ന് കെ സുരേന്ദ്രന്.
തിരുവനന്തപുരം: പണത്തിനായി ജനങ്ങള്‍ നട്ടം തിരിയുമ്പോള്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ സംഘടനയായ ബെഫിയുടെ സംസ്ഥാന സമ്മേളനം നടത്തുന്നത് മാറ്റി വെയ്ക്കണമെന്ന് ബി ജെ പി നേതാവ് കെ സുരേന്ദ്രന്.ഇടതുപക്ഷ സംഘടനയായ ബെഫിയുടെ ഭാരവാഹികളെ മുഖ്യമന്ത്രി പിണറായി വിജയന് ഉപദേശിക്കണമെന്നും കെ സുരേന്ദ്രന് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു.
നവംബര്‍ 12,13 ശനി,ഞായര്‍ ദിവസങ്ങള്‍ ബാങ്കുകള്‍ക്ക് പ്രവൃത്തിദിവസങ്ങളാണ്,ഈ ദിവസങ്ങളിലാണ് ബെഫിയുടെ സംസ്ഥാന സമ്മേളനം തൊടുപുഴയില്‍ നടക്കുന്നത്.നിലവിലെ അടിയന്തര സാഹചര്യം പരിഗണിച്ച് സമ്മേളനം മാറ്റിവെയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ ഉപദേശിക്കണമെന്നും സുരേന്ദ്രന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
മോദി സര്‍ക്കാരിനെതിരെയുള്ള രാഷട്രീയ പകപ്പോക്കലിനായി ഈ അവസരം ഉപയോഗപ്പെടുത്തരുതെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.

ബാങ്ക് ഉദ്യോഗസ്ഥരെല്ലാം സമ്മേളനത്തില്‍
ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ സംസ്ഥാന സമ്മേളനമാണ് നവംബര്‍ 12,13,14 തിയതികളില്‍ തൊടുപുഴയില്‍ നടക്കുന്നത്.മിക്കവാറും ബാങ്ക് ഉദ്യോഗസ്ഥരെല്ലാം സമ്മേളനത്തിനായി തൊടുപുഴയില്‍ എത്തിയിട്ടുണ്ട്.

ഉദ്യോഗസ്ഥരെ ഉപദേശിക്കണം
ഇടതുപക്ഷ ആഭിമുഖ്യമുള്ള സംഘടനയാണ് ബെഫി.അതിനാലാണ് സംഘടനാ നേതാക്കളോട് സമ്മേളനം മാറ്റിവെയ്ക്കാന്‍ മുഖ്യമന്ത്രി ഉപദേശിക്കണമെന്ന് സുരേന്ദ്രന് ആവശ്യപ്പെട്ടത്.

കേന്ദ്രസര്‍ക്കാരിനെ കരി വാരിതേയ്ക്കല്ലേ
രാഷ്ട്രീയമായി ഇടത് ആഭിമുഖ്യമുള്ള സംഘടനായയത് കൊണ്ടാണ് ബെഫി നേതാക്കളോട് മോദി സര്‍ക്കാരിനോടുള്ള പകപ്പോക്കലിന് ഈ അവസരം ഉപയോഗിക്കരുതെന്ന സുരേന്ദ്രന്റെ അഭ്യര്‍ത്ഥന.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications