കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി ബാങ്ക് ഉദ്യോഗസ്ഥരെ ഉപദേശിക്കണമെന്ന് കെ സുരേന്ദ്രന്‍;മോദിക്കെതിരെ പകപ്പോക്കല്‍ വേണ്ട

ബാങ്ക് ഉദ്യോഗസ്ഥരുടെ സംഘടനയായ ബെഫിയുടെ സംസ്ഥാന സമ്മേളനം മാറ്റിവെയ്ക്കണമെന്ന് കെ സുരേന്ദ്രന്‍.

  • By Afeef Musthafa
Google Oneindia Malayalam News

തിരുവനന്തപുരം: പണത്തിനായി ജനങ്ങള്‍ നട്ടം തിരിയുമ്പോള്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ സംഘടനയായ ബെഫിയുടെ സംസ്ഥാന സമ്മേളനം നടത്തുന്നത് മാറ്റി വെയ്ക്കണമെന്ന് ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍.ഇടതുപക്ഷ സംഘടനയായ ബെഫിയുടെ ഭാരവാഹികളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപദേശിക്കണമെന്നും കെ സുരേന്ദ്രന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു.

നവംബര്‍ 12,13 ശനി,ഞായര്‍ ദിവസങ്ങള്‍ ബാങ്കുകള്‍ക്ക് പ്രവൃത്തിദിവസങ്ങളാണ്,ഈ ദിവസങ്ങളിലാണ് ബെഫിയുടെ സംസ്ഥാന സമ്മേളനം തൊടുപുഴയില്‍ നടക്കുന്നത്.നിലവിലെ അടിയന്തര സാഹചര്യം പരിഗണിച്ച് സമ്മേളനം മാറ്റിവെയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ ഉപദേശിക്കണമെന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

മോദി സര്‍ക്കാരിനെതിരെയുള്ള രാഷട്രീയ പകപ്പോക്കലിനായി ഈ അവസരം ഉപയോഗപ്പെടുത്തരുതെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ബാങ്ക് ഉദ്യോഗസ്ഥരെല്ലാം സമ്മേളനത്തില്‍

ബാങ്ക് ഉദ്യോഗസ്ഥരെല്ലാം സമ്മേളനത്തില്‍

ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സംസ്ഥാന സമ്മേളനമാണ് നവംബര്‍ 12,13,14 തിയതികളില്‍ തൊടുപുഴയില്‍ നടക്കുന്നത്.മിക്കവാറും ബാങ്ക് ഉദ്യോഗസ്ഥരെല്ലാം സമ്മേളനത്തിനായി തൊടുപുഴയില്‍ എത്തിയിട്ടുണ്ട്.

ഉദ്യോഗസ്ഥരെ ഉപദേശിക്കണം

ഉദ്യോഗസ്ഥരെ ഉപദേശിക്കണം

ഇടതുപക്ഷ ആഭിമുഖ്യമുള്ള സംഘടനയാണ് ബെഫി.അതിനാലാണ് സംഘടനാ നേതാക്കളോട് സമ്മേളനം മാറ്റിവെയ്ക്കാന്‍ മുഖ്യമന്ത്രി ഉപദേശിക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടത്.

കേന്ദ്രസര്‍ക്കാരിനെ കരി വാരിതേയ്ക്കല്ലേ

കേന്ദ്രസര്‍ക്കാരിനെ കരി വാരിതേയ്ക്കല്ലേ

രാഷ്ട്രീയമായി ഇടത് ആഭിമുഖ്യമുള്ള സംഘടനായയത് കൊണ്ടാണ് ബെഫി നേതാക്കളോട് മോദി സര്‍ക്കാരിനോടുള്ള പകപ്പോക്കലിന് ഈ അവസരം ഉപയോഗിക്കരുതെന്ന സുരേന്ദ്രന്റെ അഭ്യര്‍ത്ഥന.

English summary
K Surendran Says That BEFI Conference Should be postponed. Chief Minister Should Take an Action For That
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X