കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മുഖ്യമന്ത്രി വാർത്താസമ്മേളനം നിർത്തി കൊവിഡ് പ്രതിരോധത്തിൽ ശ്രദ്ധിക്കണം'; വിമർശനവുമായി സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം; കേരളത്തിൽ കൊവിഡ് സാമൂഹിക വ്യാപനം ശക്തമായ സ്ഥിതിക്ക് മുഖ്യമന്ത്രി വാർത്താസമ്മേളനം നിർത്തി കൊവിഡ് പ്രതിരോധത്തിൽ ശ്രദ്ധ ചെലുത്തണമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രൻ. രാവിലെയും വൈകിട്ടും മെഡിക്കൽ ബുള്ളറ്റിൻ ഇറക്കുന്നതാണ് നല്ലതെന്നിരിക്കെ ഒരു മണിക്കൂർ സമയം മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമെല്ലാം പാഴാക്കുന്നത് അംഗീകരിക്കാനാവില്ല.
മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ മാതൃകയാക്കാൻ പിണറായി വിജയൻ ശ്രമിക്കണമെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Recommended Video

cmsvideo
ആരോപണങ്ങള്‍ക്കുള്ള പിണറായിയുടെ മറുപടി | Oneindia Malayalam

കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ആർടിപിസിആർ റിസൽട്ട് വരാൻ ദിവസങ്ങളോളം വൈകുന്ന അവസ്ഥയാണുള്ളത്.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ നിർദ്ദേശപ്രകാരം എല്ലാ സർക്കാർ- സ്വകാര്യ മേഖലയിലെ മെഡിക്കൽ കോളേജുകളിലും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ ജൂലൈ 27 നു മുന്നേ ആർടിപിസിആർ ടെസ്റ്റ് തുടങ്ങണമെന്ന് ആവശ്യപ്പെട്ട് കത്ത് അയച്ചിട്ടുണ്ടെങ്കിലും കേരളത്തിലെ പല മെഡിക്കൽ കോളേജുകളിലും ഇതിനുള്ള സംവിധാനമില്ല.

 gg-1595608429.

ടെസ്റ്റ് ചെയ്യാൻ താമസിക്കുന്നതാണ് കേരളത്തിലെ സാമൂഹിക വ്യാപനത്തിന് പ്രധാനകാരണം. സ്വകാര്യ ലാബിലെ ടെസ്റ്റിംഗ് ചെലവ് സാധാരണക്കാർക്ക്
അപ്രാപ്യമാണ്. സംസ്ഥാന സർക്കാർസ്വകാര്യമേഖലയിലെ ടെസ്റ്റിംഗ് ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടുത്തുകയോ കൂടുതൽ ടെസ്റ്റിംഗ് സൗകര്യങ്ങൾ സർക്കാർ മേഖലയിൽ ഏർപ്പെടുത്തുകയോ ചെയ്യണം. കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽആരോഗ്യ സേതു ആപ്പ് ഉപയോഗം പ്രചരിപ്പിക്കാൻ സർക്കാർ ശ്രമിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

വിവാദ ചര്‍ച്ചകൾ വേണ്ട, ഭൂമി പൂജ കവർ ചെയ്യുന്ന ചാനലുകൾക്ക് പ്രത്യേക നിർദ്ദേശം; ലംഘിച്ചാൽ നടപടിവിവാദ ചര്‍ച്ചകൾ വേണ്ട, ഭൂമി പൂജ കവർ ചെയ്യുന്ന ചാനലുകൾക്ക് പ്രത്യേക നിർദ്ദേശം; ലംഘിച്ചാൽ നടപടി

'നല്ല അസ്സല് കോര്പറേഷൻ ഭരണം!! മേയർക്ക് വള്ളം കളി നടത്താൻ ഉദ്ദേശം ഉണ്ടോ ആവോ??''നല്ല അസ്സല് കോര്പറേഷൻ ഭരണം!! മേയർക്ക് വള്ളം കളി നടത്താൻ ഉദ്ദേശം ഉണ്ടോ ആവോ??'

 അമ്മയുടെ പ്രസവം 17-ാം വയസ്സിൽ, അച്ഛൻ ദത്തെടുത്തത് 4-ാം വയസ്സിൽ; ലോക സമ്പന്നന്റെ കരളലിയിക്കുന്ന കഥ അമ്മയുടെ പ്രസവം 17-ാം വയസ്സിൽ, അച്ഛൻ ദത്തെടുത്തത് 4-ാം വയസ്സിൽ; ലോക സമ്പന്നന്റെ കരളലിയിക്കുന്ന കഥ

English summary
K surendran against CM Pinarayi Vijayan's press meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X