കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സമൂഹമാധ്യമം മലീമസമാക്കുന്നത് സിപിഎമ്മും എസ്ഡിപിഐയും ഫെമിനിച്ചികളും'.. വിമര്‍ശനവുമായി സുരേന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ ദുരുപയോഗം തടയുന്നതിന് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ രൂപീകരിച്ച് സത്യവാങ്ങ്മൂലം നല്‍കാന്‍ സുപ്രീംകോടതി കേന്ദ്രത്തോട് നിര്‍ദ്ദേശിച്ച പിന്നാലെ വിഷയത്തില്‍ പ്രതികരിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. സിപി എമ്മിലെയും എസ്ഡിപിഐയിലേയും സമാന ചിന്താഗതിക്കാരായ ക്രിമിനലുകളാണ് ഇവിടെ സാമൂഹ്യമാധ്യമരംഗം മലീമസമാക്കുന്നതെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നവർക്കെതിരെ കേസ്സെടുക്കുമ്പോൾ പ്രധാനമന്ത്രിക്കെതിരെ നീചമായ പ്രചാരണം നടത്തുന്നവർക്കെതിരെ ഒരു നടപടിയും സംസ്ഥാന പോലീസ് സ്വീകരിക്കുന്നില്ലെന്നും കെ സുരേന്ദ്രന്‍ പോസ്റ്റില്‍ ആരോപിച്ചു. കുറിപ്പിന്‍റെ പൂര്‍ണരൂപം വായിക്കാം

sdpicpm

സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗവും പൊതു ഇടങ്ങളിലെ വ്യക്തിഹത്യയും സംബന്ധിച്ച ചർച്ച സുപ്രീംകോടതി വരെ എത്തിയിരിക്കുകയാണല്ലോ. ഇതു സംബന്ധിച്ച നിയമ നടപടികളും സംസ്ഥാനത്ത് ഏകപക്ഷീയമായാണ് നടക്കുന്നത്. മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നവർക്കെതിരെ കേസ്സെടുക്കുമ്പോൾ പ്രധാനമന്ത്രിക്കെതിരെ നീചമായ പ്രചാരണം നടത്തുന്നവർക്കെതിരെ ഒരു നടപടിയും സംസ്ഥാന പൊലീസ് സ്വീകരിക്കുന്നില്ല. നൂറിലധികം കേസ്സുകൾ മുഖ്യമന്ത്രിയുടെ കാര്യത്തിലെടുത്തപ്പോൾ പ്രധാനമന്ത്രിയുടെ കാര്യത്തിൽ രണ്ടോ മൂന്നോ കേസ്സുകൾ മാത്രമാണ് ഇതുവരെ എടുത്തത്.

ഈ അടുത്ത കാലത്ത് സി. പി. എം നേതാവ് ജയരാജൻ ബി. ജെ. പിയിലേക്ക് എന്ന തരത്തിൽ ജനം ടി. വി യുടെ ലോഗോ ഉപയോഗിച്ച് സുഡാപ്പികൾ നടത്തിയ പ്രചാരണം വലിയ ചർച്ചയായതാണ്. ജയരാജൻ അന്ന് സംഘപരിവാറിനെയാണ് ഇക്കാര്യത്തിൽ കുറ്റം പറഞ്ഞത്. അവസാനം പിടിയിലായതോ മലപ്പുറത്തുനിന്നുള്ള എസ്. ഡി. പി. ഐ പ്രവർത്തകനും. സി. പി. എമ്മിലെയും എസ്. ഡി. പി. ഐയിലേയും സമാന ചിന്താഗതിക്കാരായ ക്രിമിനലുകളാണ് ഇവിടെ സാമൂഹ്യമാധ്യമരംഗം മലീമസമാക്കുന്നത്. പിന്നെ ചില ഇടതു ബുദ്ധിജീവികളും ഫെമിനിച്ചികളും.

നിലപാടുകളിലെ ഐക്യമാണ് സി. പി. എം സൈബർ പോരാളികളും തീവ്രവാദശക്തികളും ഒരുമിക്കാൻ കാരണം. പാക്ക് അനുകൂല പ്രചാരണമാണ് ഇരുകൂട്ടരും പല സന്ദർഭങ്ങളിലും നടത്തുന്നത്. പൊലീസിലെ സൈബർ വിഭാഗം സി. പി. എമ്മിന്റെ വർഗ്ഗസംഘടനയെപ്പോലെയാണ് കേരളത്തിൽ പെരുമാറുന്നത്.

ഡികെ ശിവകുമാര്‍ ഇല്ല; തിരഞ്ഞെടുപ്പ് ചൂടറിഞ്ഞ് കോണ്‍ഗ്രസ്, തന്ത്രങ്ങള്‍ ഇങ്ങനെ</a><a class=" title="ഡികെ ശിവകുമാര്‍ ഇല്ല; തിരഞ്ഞെടുപ്പ് ചൂടറിഞ്ഞ് കോണ്‍ഗ്രസ്, തന്ത്രങ്ങള്‍ ഇങ്ങനെ" />ഡികെ ശിവകുമാര്‍ ഇല്ല; തിരഞ്ഞെടുപ്പ് ചൂടറിഞ്ഞ് കോണ്‍ഗ്രസ്, തന്ത്രങ്ങള്‍ ഇങ്ങനെ

ചര്‍ച്ചകള്‍ പിസി വിഷ്ണുനാഥിലേക്ക്!! വട്ടിയൂര്‍ക്കാവും അരൂരും എ,ഐ ഗ്രൂപ്പുകള്‍ വെച്ച് മാറും

English summary
K surendran against CPM and police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X