കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏകീകൃത സിവില്‍ കോഡ്; സിപിഎം നിലപാടിനെതിരെ കെ സുരേന്ദ്രന്‍

തെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗ്ഗീയ കക്ഷികളുമായുണ്ടാക്കിയ ചങ്ങാത്തം ഊട്ടിയുറപ്പിക്കാനുള്ള ശ്രമമാണ് സിപിഎം ഇപ്പോള്‍ നടത്തുന്നത്.

  • By അക്ഷയ്‌
Google Oneindia Malayalam News

തിരുവനന്തപുരം: പുരോഗമനം ആഗ്രഹിക്കുന്ന ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്ന നിലപാടല്ല സിപിഎം ഏകീകൃത സിവില്‍ കോഡ് കാര്യത്തില്‍ സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ഏകീകൃത സിവില്‍ കോഡിനെതിരായ സിപിഎം നിലപാട് പ്രാകൃതമാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗ്ഗീയ കക്ഷികളുമായുണ്ടാക്കിയ ചങ്ങാത്തം ഊട്ടിയുറപ്പിക്കാനുള്ള ശ്രമമാണ് സിപിഎം ഇപ്പോള്‍ നടത്തുന്നത്. മുത്തലാക്കിനെയും ഏകീകൃത സിവില്‍ കോഡിനേയും ഒരു പോലെ എതിര്‍ക്കുന്ന സിപിഎം നിലപാട് ഇരട്ടത്താപ്പാണ്. എല്ലാ മതങ്ങളിലുമുള്ള പുരുഷാധിപത്യത്തെ ഇല്ലാതാക്കാനാണ് ശ്രമിക്കേണ്ടത്.

K Surendran

അതിനു പകരം ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ശ്രമിക്കുന്നത് മുസ്ലീം സമുദായത്തിന് എതിരാണെന്ന് സിപിഎം പ്രചരിപ്പിക്കുന്നത് സാമുദായിക ധ്രൂവീകരണത്തിന് ആക്കം കൂട്ടനാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ഏകീകൃത സിവില്‍ കോഡിനെ അനുകൂലിച്ച ഇഎംഎസിനെ പോലും തള്ളിപ്പറയുന്ന നിലപാട് സിപിഎം ഇപ്പോള്‍ സ്വീകരിക്കുന്നത് ഇത് വോട്ടു ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായാമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

English summary
Uniform Civil Code;K Surendran against CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X