കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്തനംതിട്ടയില്‍ സിപിഎം തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് കെ സുരേന്ദ്രന്‍, നിയമപരമായി നേരിടും

  • By
Google Oneindia Malayalam News

പത്തനംതിട്ടയില്‍ സിപിഎം തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന ആരോപണവുമായി കെ സുരേന്ദ്രന്‍. സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്ത് 450 ജീവനക്കാരുടെ വോട്ടുകള്‍ സിപിഎം സ്വന്തമാക്കിയെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

suracpm2-1556888

<strong>14 ആംആദ്മി എംഎല്‍എമാര്‍ ബിജെപിയിലേക്ക്!! ദില്ലിയില്‍ അട്ടിമറി നീക്കവുമായി ബിജെപി</strong>14 ആംആദ്മി എംഎല്‍എമാര്‍ ബിജെപിയിലേക്ക്!! ദില്ലിയില്‍ അട്ടിമറി നീക്കവുമായി ബിജെപി

സ്ഥലം മാറി വന്ന ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് തിരുമറി നടത്തിയത്.എന്‍ജിഒ യൂണിയന്‍ സാമൂഹിര വിരുദ്ധ സംഘടനയായി മാറി. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ക്രമക്കേടിന് കൂട്ടുനിന്നിട്ടുണ്ട്. ഇതെല്ലാം അറിഞ്ഞിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവര്‍ക്കെതിരെ നടപടിയെടുക്കുന്നില്ല. മണ്ഡലത്തില്‍ പോസ്റ്റല്‍ വോട്ടുകള്‍ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന ശക്തിയാകും. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

പ്രിയങ്കയോടോ സോണിയയോടോ? ആരോടാണ് മനസ് തുറക്കാറുള്ളത്, രാഹുലിന്‍റെ മറുപടി ഇങ്ങനെപ്രിയങ്കയോടോ സോണിയയോടോ? ആരോടാണ് മനസ് തുറക്കാറുള്ളത്, രാഹുലിന്‍റെ മറുപടി ഇങ്ങനെ

തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് താന്‍ പരാജയപ്പെടുമെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസും സിപിഎമ്മും പ്രചരിപ്പിക്കുന്നത്. പത്തനംതിട്ടയില്‍ 75,000 വോട്ടുകള്‍ക്ക് താന്‍ വിജയിക്കും. സിപിഎം ദയനീയമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ സിപിഎം കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റികള്‍ പിരിച്ച് വിടേണ്ടി വരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

English summary
k surendran against cpm in pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X