'പണ്ട് കണ്ണൂരില്‍ കാണിച്ച ശ്രീകൃഷ്ണജയന്തി നാടകം പോലെ പാർട്ടി വക തീവ്രവാദവിരുദ്ധ നാടകങ്ങൾ ഉടനുണ്ടോ?
തിരുവനന്തപുരം: ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയും ആശയപാപ്പരത്തവുമാണ് കേരളത്തിലെ സിപിഎം ഇപ്പോൾ നേരിടുന്നതെന്ന് കെ സുരേന്ദ്രന്‍. തീവ്രവാദം സംഘപരിവാറിന്റെ വിദ്വേഷപ്രചാരണം മാത്രമെന്നായിരുന്നു ഇത്രയും കാലം പറഞ്ഞത്. ഇരവാദം ഇനി എങ്ങനെ പൊലിപ്പിക്കും. കശ്മീർ വിഷയത്തിലും അയോദ്ധ്യാ വിധിയിലുമൊക്കെ നേതാക്കൾ പറഞ്ഞതെല്ലാം ഇനി വിഴുങ്ങുമോയെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ കെ സുരേന്ദ്രന്‍ ചോദിച്ചു. പോസ്റ്റ് വായിക്കാം

ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയും ആശയപാപ്പരത്തവുമാണ് കേരളത്തിലെ സി. പി. എം ഇപ്പോൾ നേരിടുന്നത്. കോഴിക്കോട്ടെ രണ്ട് ഡി. വൈ. എഫ്. ഐ പ്രവർത്തകരെ പൊലീസ് പിടികൂടിയതോടുകൂടിയാണ് പാർട്ടി ആകെ ആശയക്കുഴപ്പത്തിലും അങ്കലാപ്പിലുമായത്. ആദ്യം പൊലീസിനെ പഴിപറഞ്ഞ് പ്രതികളെ രക്ഷിക്കാൻ നെട്ടോട്ടം. തോമസ് ഐസക്കും പി. മോഹനനും വീട്ടിൽ പാഞ്ഞെത്തി പ്രതികൾക്ക് ഐക്യദാർഡ്യപ്രകടനം. പിന്നെ ജില്ലാ നേതാവിനെ വെച്ച് കോടതിയിൽ പാർട്ടി വക നിയമസഹായം. അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയി. പൊലീസ് കൂടുതൽ തെളിവുകളുമായി രംഗത്ത്.
പിന്നെ പാർട്ടി വക അന്വേഷണം. കണ്ടെത്തിയത് പ്രതികൾ നിഷ്കളങ്കരല്ലെന്നും മാവോയിസ്റ്റുകൾ മാത്രമല്ല മുസ്ളീം തീവ്രവാദസംഘടനകളും ഇവരുടെ പിന്നിലുണ്ടെന്നും. പിന്നെ ജില്ലാ സെക്രട്ടറിയുടെ ഏറ്റുപറച്ചിൽ. ഒരാഴ്ചയ്ക്കിടയിൽ അതി സാഹസികമായ മലക്കം മറിച്ചിൽ. ഇത്രയും കാലമെടുത്ത നിലപാടുകൾ ഇനി എന്തുപറഞ്ഞു തിരുത്തുമെന്ന് അണികളുടെ ചോദ്യത്തിന് എന്തുത്തരമാവും പാർട്ടി പറയുക. തീവ്രവാദം സംഘപരിവാറിന്റെ വിദ്വേഷപ്രചാരണം മാത്രമെന്നായിരുന്നു ഇത്രയും കാലം പറഞ്ഞത്. ഇരവാദം ഇനി എങ്ങനെ പൊലിപ്പിക്കും?
കശ്മീർ വിഷയത്തിലും അയോദ്ധ്യാ വിധിയിലുമൊക്കെ നേതാക്കൾ പറഞ്ഞതെല്ലാം വിഴുങ്ങുമോ അതോ ഇനിയും പറഞ്ഞാൽ അണികൾ തള്ളുമോ കൊള്ളുമോ? തീവ്രവാദബന്ധമുള്ള മറ്റണികളിലേക്ക് അന്വേഷണം നീളുമോ അതോ ഇവിടെ അവസാനിപ്പിക്കുമോ? അണികൾ തീവ്രവാദികളാവുന്നതിന്റെ കാരണം കണ്ടെത്തുമോ അതോ ജില്ലാസെക്രട്ടറിയുടെ പ്രസ്താവനയിൽ എല്ലാം ഒതുങ്ങുമോ?
കേന്ദ്രക്കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും ഈ നിലപാട് തള്ളുമോ കൊള്ളുമോ? സംഘപരിവാറിനോട് മൽസരിച്ച് ശബരിമലയ്ക്ക് കാവൽ നിൽക്കും എന്നു പറയുന്നപോലെയാവുമോ ഈ കാര്യത്തിലും. പണ്ട് കണ്ണൂരിലും മറ്റും കാണിച്ച ശ്രീകൃഷ്ണജയന്തി നാടകം പോലെ ഇനി പാർട്ടി വക തീവ്രവാദവിരുദ്ധനാടകങ്ങൾ ഉടനെ അരങ്ങേറുമോ? കാത്തിരുന്നുകാണാം. പുള്ളിപ്പുലിയുടെ പുള്ളി എളുപ്പം മായുന്നതല്ലെന്ന് സി. പി. എമ്മിന്റെ ചരിത്രം അറിയുന്നവർക്കെല്ലാം ബോധ്യമുണ്ട്. ഏതായാലും ഒരു കാര്യം ഉറപ്പായിട്ടുണ്ട്. ഒരു പ്രമുഖ സഖാവ് സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞതുപോലെ കൂടെ നടക്കുന്നവനെത്തന്നെ സംശയിക്കേണ്ട ഗതികേടിലായെന്ന്. വരമ്പത്തു കൂലി വാങ്ങുകയാണ് സി. പി. എം. ഇപ്പോൾ. ഉത്തരത്തിലുള്ളത് കിട്ടാനും പോകുന്നില്ല കക്ഷത്തിലുള്ളത് പോയിക്കിട്ടുകയും ചെയ്യുമെന്ന ദുരവസ്ഥ.....
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications