കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പൗരത്വസമരം പൊളിഞ്ഞതിലുള്ള കലിപ്പാണ് ജെഎന്‍യുവിൽ കണ്ടത്'; വീണ്ടും വിമര്‍ശിച്ച് സുരേന്ദ്രന്‍

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം: ജെഎന്‍യു വിദ്യാര്‍ത്ഥികളെ മുഖം മൂടി ധരിച്ച ഗുണ്ടാ സംഘം ക്യാമ്പസില്‍ കയറി ആക്രമിച്ച സംഭവത്തില്‍ രാജ്യമൊട്ടുക്കും പ്രതിഷേധം അലയടിക്കുകയാണ്. നൂറോളം പേരടങ്ങുന്ന ക്രിമിനല്‍ സംഘത്തിലുള്ളവരാണ് ജെഎൻയു സ്റ്റുഡൻസ് യൂണിയൻ പ്രസിഡന്റ് ഐഷെ ഘോഷ് അടക്കമുള്ള വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ചത്.

എന്നാല്‍ ജെഎന്‍യിവില്‍ ആക്രമണം നടത്തിയത് കോണ്‍ഗ്രസും ഇടത് ജിഹാദി സംഘടനകളുമാണെന്നാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ആരോപിച്ചത്. പരാമര്‍ശത്തില്‍ സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ മറ്റൊരു പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് സുരേന്ദ്രന്‍. പോസ്റ്റ് ഇങ്ങനെ

 സമരം പൊളിഞ്ഞതിലെ കലിപ്പ്

സമരം പൊളിഞ്ഞതിലെ കലിപ്പ്

പൗരത്വസമരം പൊളിഞ്ഞതിലുള്ള കലിപ്പാണ് ജെ. എൻ. യുവിൽ കണ്ടത്. റജിസ്ട്രേഷനെത്തിയ വിദ്യാർത്ഥികളെ തടഞ്ഞുകൊണ്ട് സമരക്കാർ നടത്തിയ അക്രമം വാർത്തയല്ല. ഇരുപത്തഞ്ചോളം എ. ബി. വി. പി. നേതാക്കളെ ക്രൂരമായി ആക്രമിച്ചത് വാർത്തയല്ല.

 വാര്‍ത്തയേ അല്ല

വാര്‍ത്തയേ അല്ല

ഇടതു ജിഹാദി വാട്സ് ഗ്രൂപ്പ് പൊടുന്നനെ എ. ബി. വി. പി അനുകൂല ഗ്രൂപ്പാക്കി മാറ്റി പ്രചാരണം നടത്തുന്നത് വാർത്തയായില്ല. മാരകായുധങ്ങളുമായി ക്യാമ്പസ്സിൽ അക്രമം നടത്തുന്ന ദൃശ്യങ്ങൾ വാർത്തയേ അല്ല.

 അന്വേഷണത്തില്‍ ബോധ്യപ്പെടും

അന്വേഷണത്തില്‍ ബോധ്യപ്പെടും

ഏകപക്ഷീയമായ വാർത്തകളും വിശകലനങ്ങളും അന്വേഷണത്തെ സ്വാധീനിക്കാൻ പോകുന്നില്ല. സത്യം അന്വേഷണത്തിൽ ബോധ്യപ്പെടും. നുണപ്രചാരകരെ തിരിച്ചറിയാനുള്ള വിവേകം പൊതുജനത്തിനുണ്ട്.

 പുറത്തുവരും

പുറത്തുവരും

മംഗലാപുരത്തും ലക്നൗവിലും ജാമിയ മില്ലിയയിലും ആദ്യം പ്രചരിപ്പിക്കപ്പെട്ടതും പിന്നീട് പുറത്തുവന്ന സത്യവും ഉദാഹരണമായെടുക്കാമെങ്കിൽ ജെഎൻ യുവിൽ നടന്നതും നടക്കുന്നതും പുറത്തുവരികതന്നെ ചെയ്യും, സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഇടതു ജിഹാദി തെമ്മാടികൾ

ഇടതു ജിഹാദി തെമ്മാടികൾ

നേരത്തേ ജെഎന്‍യുവില്‍ ആക്രമം നടത്തുന്ന മുഖംമൂടിധാരികളുടെ വീഡിയോ കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. "മാരകായുധങ്ങളുമായി ജെ എൻ യുവിൽ എബിവിപി പ്രവർത്തകരെ ആക്രമിക്കുന്ന ഇടതു ജിഹാദി തെമ്മാടികൾ.." എന്ന അടിക്കുറിപ്പോടെയാണ്‌ സുരേന്ദ്രൻ വീഡിയോ പങ്കുവെച്ചത്.

ക്രൂരമായി ആക്രമിച്ചത്

ക്രൂരമായി ആക്രമിച്ചത്

വീഡിയോയ്ക്ക് താഴെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നതെങ്കിലും സുരേന്ദ്രന്‍ ഇതുവരെ വീഡിയോ പിന്‍വലിച്ചിട്ടില്ല. അതേസമയം സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും ക്രൂരമായി ആക്രമിച്ചത് എബിവിപി പ്രവര്‍ത്തകരാണെന്ന വിമര്‍ശനം ശക്തമാണ്.

Recommended Video

cmsvideo
RSS WhatsApp Group Screenshot Out | Oneindia Malayalam
വീഡിയോ ദൃശ്യങ്ങളും

വീഡിയോ ദൃശ്യങ്ങളും


പോലീസ് സഹായത്തോടെ പുറത്ത് നിന്നുള്ള ഗുണ്ടകള്‍ ഉള്‍പ്പെടെയാണ് ക്യാമ്പസില്‍ കയറി അതിക്രമം അഴിച്ചുവിട്ടതെന്ന ആരോപണവും ഉയരുന്നുണ്ട്. പോലീസിന്‍റെ സഹായമില്ലാതെ അക്രമികള്‍ക്ക് ക്യാമ്പസിന് അകത്ത് പ്രവേശിക്കാനാകില്ലെന്നാണ് അക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥികളും അധ്യാപകരും ആരോപിക്കുന്നത്. മുഖം മൂടി ധരിച്ച സംഘങ്ങള്‍ ക്യാമ്പസിലേക്ക് കടക്കുന്ന വീഡിയോ ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

വീഡിയോ

സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോ

English summary
K Surendran against JNU incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X