കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല യുവതീ പ്രവേശനം; നിലപാട് എന്ത്? മുഖ്യമന്ത്രിയേയും സിപിഎമ്മിനേയും വെല്ലുവിളിച്ച് കെ സുരേന്ദ്രൻ

Google Oneindia Malayalam News

കോഴിക്കോട്: മുഖ്യമന്ത്രിയേയും സിപിഎം സംസ്ഥാന സെക്രട്ടറിയേയും വെല്ലുവിളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശബലരിമല യുവതി പ്രവേശന വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ടാണ് വെല്ലുവിളി. യുവതി പ്രവേശന കാര്യത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റിയുടെ നിലപാട് തന്നെയാണോ സംസ്ഥാന സർക്കാരിനുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന നിലപാട് സിപിഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാൽ പുനപരിശോധന ഹര്‍ജികൾ കോടതിയുടെ പരിഗണനയിലിരിക്കെ ശബരിമല യുവതീ പ്രവേശനത്തിൽ സംസ്ഥാന സര്‍ക്കാരും സിപിഎം സംസ്ഥാന നേതൃത്വവും നിലപാട് മയപ്പെടുത്തിയിരുന്നു.

K Surendran

ഇതിനിടെയാണ് വീണ്ടും ശബരിമല വിഷയത്തിൽ സുരേന്ദ്രന്റെ വെല്ലുവിളി. മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിക്കാരുടെയും ഉപജാപക സംഘങ്ങളുടെയും കേന്ദ്രമായി മാറിയെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. കെൽട്രോണിനെ സർക്കാർ ബ്രോക്കര്‍ കമ്പനിയാക്കി മാറ്റിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപണമുന്നയിച്ചു.

English summary
K Surendran against Kodiyeri and Pinarayi Vijayan for Sabarimala issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X