കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഈ എതിർപ്പ് ഹിന്ദിയോടല്ല ഹിന്ദുസ്ഥാനോട് തന്നെ, എന്തിനാണിങ്ങനെ ഉറഞ്ഞുതുള്ളുന്നത്?'

Google Oneindia Malayalam News

തിരുവനന്തപുരം: ഹിന്ദിയെ ദേശീയ ഭാഷയാക്കണമെന്ന കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം കനക്കുകയാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷ എന്ന നിലയ്ക്ക് രാജ്യത്തെ ഒരുമിച്ച് നിര്‍ത്താന്‍ ഹിന്ദിക്ക് സാധിക്കുമെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഇംഗ്ളീഷിനോടില്ലാത്ത വിരോധം ഹിന്ദിയോടെന്തിന്? ഈ എതിർപ്പ് ഹിന്ദിയോടല്ല ഹിന്ദുസ്ഥാനോട് തന്നയാണെന്ന് മനസ്സിലാക്കാൻ വലിയ ഗവേഷണബുദ്ധിയൊന്നും വേണ്ടെന്ന് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റിന്‍റെ പൂര്‍ണരൂപം വായിക്കാം

 pinarayisurendran-

മാതൃഭാഷയോടൊപ്പം ഹിന്ദിയും പഠിക്കണമെന്നു പറയുന്നതിനെതിരെ എന്തിനാണിങ്ങനെ ഉറഞ്ഞുതുള്ളുന്നത്? ഇംഗ്ളീഷിനോടില്ലാത്ത വിരോധം ഹിന്ദിയോടെന്തിന്? ഈ എതിർപ്പ് ഹിന്ദിയോടല്ല ഹിന്ദുസ്ഥാനോട് തന്നയാണെന്ന് മനസ്സിലാക്കാൻ വലിയ ഗവേഷണബുദ്ധിയൊന്നും വേണ്ട.

Recommended Video

cmsvideo
Amit Shah Hindi : അമിത് ഷായുടെ ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികള്‍ മാത്രം | Oneindia Malayalam

ത്രിഭാഷാ ഫോർമുല സ്വാതന്ത്ര്യം ലഭിച്ച കാലത്തുതന്നെ ഉയർന്നുവന്നതല്ലേ. 68 ൽ കോൺഗ്രസ്സ് സർക്കാർ നടപ്പാക്കാൻ നോക്കിയത് ഇപ്പോഴെങ്ങനെ തീവ്രദേശീയതയും ഫെഡറൽ വിരുദ്ധവുമാവും. തമിഴുനാട്ടിലെ ദ്രാവിഡ കക്ഷികൾ ഉയർത്തുന്ന അപകടകരമായ ഹിന്ദിവിരുദ്ധത കേരളം പോലൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഉയർത്തുന്നത് അപലപനീയമാണ്. തീവ്രവാദികളുടെ പിന്തുണ കിട്ടാനുള്ള തത്രപ്പാടിൽ ദേശീയ ഐക്യത്തിന്റെ കടയ്ക്കലാണ് നിങ്ങൾ കത്തിവെക്കുന്നത്.

 കോണ്‍ഗ്രസിന് പ്രതീക്ഷ; തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് എംഎല്‍എ അടക്കം 5 പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു കോണ്‍ഗ്രസിന് പ്രതീക്ഷ; തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് എംഎല്‍എ അടക്കം 5 പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

മഹാരാഷ്ട്രയില്‍ തിരിച്ചുവരാന്‍ ഉറച്ച് കോണ്‍ഗ്രസ്.. സോണിയയുടെ ഒരുക്കങ്ങള്‍ ഇങ്ങനെ

പാലായില്‍ ബിജെപിയുടെ 'ട്രംപ്' കാര്‍ഡ്; പ്രചരണത്തിനിറങ്ങുന്നത് ത്രിപുര പിടിച്ച നേതാവ്

English summary
K Surendran against Pinarayi vijayans comment on Hindi language
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X