കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവർണ്ണറെ കയ്യേറ്റം ചെയ്ത ഇർഫാൻ ഹബീബിനെതിരെ വധശ്രമത്തിന് കേസ്സെടുക്കണമെന്ന് സുരേന്ദ്രന്‍

Google Oneindia Malayalam News

കൊച്ചി: ചരിത്ര കോൺഗ്രസ്സ് വേദിയിൽ കണ്ണൂരിൽ നടന്ന സംഭവങ്ങളെ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ സുരേന്ദ്രന്‍. പ്രോട്ടോക്കോൾ ലംഘിച്ച് വേദിയിൽ കയറി ഗവർണ്ണറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഇർഫാൻ ഹബീബിനും കൂട്ടർക്കുമെതിരെ വധശ്രമത്തിന് കേസ്സെടുക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ഇസഡ് കാറ്റഗറി സുരക്ഷയുള്ള ഗവർണ്ണർ പ്രസംഗിക്കുന്ന വേദിയിൽ അനധികൃതമായി ഇർഫാൻ ഹബീബ് കയറിയത് ഗുരുതരമായ പ്രോട്ടോക്കേൾ ലംഘനമാണ്. വൈസ് ചാൻസലർ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നു എന്നത് ഗൗരവമേറിയ കാര്യമാണ്.

surasnew2

ഗവർണ്ണറെ കയ്യേറ്റം ചെയ്യാൻ ശ്രമമുണ്ടായത് രാജ്ഭവൻ വൃത്തങ്ങൾ തന്ന വ്യക്തമാക്കിയിട്ടും സർക്കാർ ഇതുവരെ ഒരു നടപടിയുമെടുത്തില്ല എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം ഗവര്‍ണര്‍ ആര്‍എസ്എസ് പ്രചാരകനല്ലെന്ന് അദ്ദേഹത്തിന് ഓര്‍മ്മ വേണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹിം പറഞ്ഞു.

കണ്ണൂരില്‍ നടന്ന പ്രതിഷേധം സ്വാഭാവിക പ്രതികരണം മാത്രമാണ്. ചരിത്ര വിരുദ്ധമായ കാര്യങ്ങള്‍ പ്രസംഗിച്ചതിനാലാണ് ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധമുണ്ടായതെന്നും എഎ റഹീം. പറഞ്ഞു. ചരിത്ര കോണ്‍ഗ്രസില്‍ പൗരത്വ ഭേദഗതിയെ അനുകൂലിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസാരിച്ചപ്പോഴാണ് വേദിയില്‍ നിന്നും സദസില്‍ നിന്നും പ്രതിഷേധമുയര്‍ന്നത്.

 എനിക്ക് ഇങ്ങനെ ആവാനെ കഴിയുള്ളൂ, മിണ്ടാതിരുന്നാല്‍ ലഭിക്കുന്ന സിനിമകള്‍ തനിക്ക് വേണ്ട: സിദ്ധാര്‍ത്ഥ് എനിക്ക് ഇങ്ങനെ ആവാനെ കഴിയുള്ളൂ, മിണ്ടാതിരുന്നാല്‍ ലഭിക്കുന്ന സിനിമകള്‍ തനിക്ക് വേണ്ട: സിദ്ധാര്‍ത്ഥ്

ശബരിമല വിഷയത്തിൽ വിളിച്ചില്ല, ഇപ്പോഴെന്തിന് സർവ്വകക്ഷി യോഗം?നിരവധി ചോദ്യങ്ങളുമായി ശോഭ സുരേന്ദ്രൻ!ശബരിമല വിഷയത്തിൽ വിളിച്ചില്ല, ഇപ്പോഴെന്തിന് സർവ്വകക്ഷി യോഗം?നിരവധി ചോദ്യങ്ങളുമായി ശോഭ സുരേന്ദ്രൻ!

ഇന്ത്യയില്‍ നില്‍ക്കണമെങ്കില്‍ ഭാരത് മാതാ കി ജയ് വിളിക്കണമെന്ന് കേന്ദ്രമന്ത്രി, വിവാദംഇന്ത്യയില്‍ നില്‍ക്കണമെങ്കില്‍ ഭാരത് മാതാ കി ജയ് വിളിക്കണമെന്ന് കേന്ദ്രമന്ത്രി, വിവാദം

English summary
K Surendran against protest against governor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X