Get Updates
Get notified of breaking news, exclusive insights, and must-see stories!

കടകംപള്ളി ആചാരക്കള്ളനെന്ന് കെ സുരേന്ദ്രൻ; വിശ്വാസികൾ എല്ലാം മറന്നുവെന്നാണ് വിചാരം

തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ആചാരക്കള്ളനെന്ന് വിളിച്ച് അധിക്ഷേപിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ. മനിതി സംഘടനയുടെ നേതൃത്വത്തിൽ സ്ത്രീകളെ ശബരിമലയിൽ എത്തിച്ചത് കടകംപള്ളിയാണെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ കെ സുരേന്ദ്രൻ ആരോപിക്കുന്നു. ആചാരലംഘനത്തിന് പഠിച്ചപണി പതിനെട്ടും പയറ്റിയ കടകംപള്ളി അത് നടക്കില്ലെന്നുറപ്പായപ്പോൾ വിശ്വാസികളെ കബളിപ്പിക്കാൻ പുതിയ ബഡായികളുമായി ഇറങ്ങിയിരിക്കുകയാണെന്ന് സുരേന്ദ്രൻ പരിഹസിക്കുന്നു.

മണ്ഡലവിളക്കു കഴിഞ്ഞപ്പോൾ ഇനി ആക്ടിവിസ്ടുകൾ അങ്ങോട്ട് വരരുതെന്ന് കടകംപള്ളി ആവർത്തിച്ചുകൊണ്ടേയിരിക്കുകയാണ്. കഴക്കൂട്ടത്തും തിരുവനന്തപുരത്തും ഇനി പച്ച തൊടില്ലെന്ന് മനസ്സിലായതുകൊണ്ടാണ് കടകംപള്ളി ഇപ്പോൾ ഉരുണ്ടുകളിക്കുന്നതെന്നും കെ സുരേന്ദ്രൻ വിമർശിക്കുന്നു.

main

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കടകമ്പള്ളി സുരേന്ദ്രൻ കഴക്കൂട്ടം മണ്ഡലത്തിൽ ബി ജെ പി നേതാവ് ശ്രീ വി മുരളീധരനോട് 6000 വോട്ടിനാണ് വിജയിച്ചത്. ദിവസവും രാവിലെയും വൈകീട്ടും ഒരു ലജ്ജയുമില്ലാതെ ശബരിമല വിഷയത്തിൽ പിണറായി പറയുന്നതിന് കടകവിരുദ്ധമായി ഈ പകൽമാന്യൻ സംസാരിക്കുന്നതിന്റെ കാരണവും അതു തന്നെയല്ലേ. മണ്ഡലവിളക്കു കഴിഞ്ഞപ്പോൾ ഇനി ആക്ടിവിസ്ടുകൾ അങ്ങോട്ട് വരരുതെന്ന് ഇയാൾ പറഞ്ഞുകൊണ്ടേയിരിക്കുകയാണ്.

കേട്ടാൽ തോന്നും ആക്ടിവിസ്ടുകൾ സ്വമേധയാ വരികയാണെന്ന്. മധുരയിൽ പോയി മനിതിക്കാരെ കൂട്ടിക്കൊണ്ടുവന്നതും പത്തുമുപ്പതു യുവതികളെ പൊലീസ് അകമ്പടിയോടുകൂടി എഴുന്നെള്ളിച്ചതും വിശ്വാസികൾ മറന്നു എന്നാണോ ഈ ആചാരക്കള്ളൻ വിചാരിക്കുന്നത്? ആചാരലംഘനത്തിന് പഠിച്ചപണി പതിനെട്ടും പയറ്റിയ കടകമ്പള്ളി അത് നടക്കില്ലെന്നുറപ്പായപ്പോൾ വിശ്വാസികളെ കബളിപ്പിക്കാൻ പുതിയ ബഡായികളുമായി ഇറങ്ങിയിരിക്കുന്നത് ആർക്കും മനസ്സില്ലാവില്ലെന്നാണോ കരുതിയത്? കഴക്കൂട്ടത്തും തിരുവനന്തപുരത്തും ഇനി പച്ച തൊടില്ലെന്ന് മനസ്സിലായതുകൊണ്ടാണല്ലോ ഈ നാണം കെട്ട ഉരുളൽ. കടകമ്പള്ളി സുരേന്ദ്രാ ഇതിലും ഭേദം ഒരു കഷണം കയറെടുക്കുന്നതാണ് താങ്കൾക്ക് നല്ലത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+