Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ചേശ്വത്തെ സുരേന്ദ്രന്റെ വെല്ലുവിളിയും പ്രതീക്ഷയും ഇങ്ങനെ... രണ്ടിടത്തും ജയിച്ചാല്‍ എവിടത്തെ എംഎല്‍എ?

മഞ്ചേശ്വരം/കോന്നി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇത്തവണ രണ്ട് മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. സമീപകാല ചരിത്രത്തില്‍ ഒന്നും ഇത്തരം ഒരു സംഭവം കേരളത്തില്‍ ഉണ്ടായിട്ടില്ല. 1982 ല്‍ കെ കരുണാകരന്‍ ആയിരുന്നു രണ്ട് മണ്ഡലത്തില്‍ മത്സരിച്ച ആള്‍. നേമത്തും മാളയിലും മത്സരിച്ച കരുണാകരന്‍ രണ്ടിടത്തും വിജയിക്കുകയും ചെയ്തു.

ഇത്തവണ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുമ്പോള്‍ രണ്ടിടത്തും വിജയ പ്രതീക്ഷയുണ്ട് എന്നാണ് സുരേന്ദ്രന്‍ പറയുന്നത്. ജയിക്കാന്‍ വേണ്ടി തന്നെയാണ് രണ്ട് മണ്ഡലങ്ങളിലും മത്സരിക്കുന്നത് എന്നും അദ്ദേഹം പറയുന്നു. അതേ സമയം മഞ്ചേശ്വരത്ത് ചില വെല്ലുവിളികളും സുരേന്ദ്രന്‍ പ്രതീക്ഷിക്കുന്നുണ്ട്. വിശദാംശങ്ങള്‍...

കര്‍ഷക പ്രതിഷേധം: 12 മണിക്കൂര്‍ ഭാരത് ബന്ദിന് തുടക്കമായി, ചിത്രങ്ങൾ കാണാം

മഞ്ചേശ്വരത്തെ സര്‍വ്വേ

മഞ്ചേശ്വരത്തെ സര്‍വ്വേ

ഇതുവരെ വന്ന പ്രീ പോള്‍ സര്‍വ്വേ ഫലങ്ങളില്‍ അധികവും ബിജെപിയ്ക്ക് വലിയ പ്രതീക്ഷയൊന്നും നല്‍കുന്നില്ല. എന്നാല്‍ മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വ്വേ പ്രവചിക്കുന്നത് മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ വിജയിക്കുമെന്നാണ്. ബിജെപി ഇത്തവണ വലിയ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് മഞ്ചേശ്വരം.

വെല്ലുവിളി

വെല്ലുവിളി

ഇത്തവണ മഞ്ചേശ്വരത്ത് മുസ്ലീം വോട്ടുകള്‍ ഏകീകരിക്കാനുള്ള ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്നാണ് കെ സുരേന്ദ്രന്‍ ആരോപിക്കുന്നത്. എന്നാല്‍ അതോടൊപ്പം തന്നെ ചില പ്രതീക്ഷകളും ഉണ്ട് സുരേന്ദ്രന്. ബിജെപിയോട് മതന്യൂനപക്ഷങ്ങള്‍ ഇത്തവണ വിദ്വേഷം കാണിക്കില്ല എന്നതാണ് സുരേന്ദ്രന്റെ പ്രതീക്ഷ.

ജയിക്കാന്‍ വേണ്ടി തന്നെ

ജയിക്കാന്‍ വേണ്ടി തന്നെ

ഇത്തവണ രണ്ട് മണ്ഡലത്തിലും ജയിക്കാന്‍ വേണ്ടി തന്നെയാണ് മത്സരിക്കുന്നത് എന്നാണ് സുരേന്ദ്രന്‍ പറയുന്നത്. കാലങ്ങളായി മഞ്ചേശ്വരം മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് എത്തുന്നത് ബിജെപിയാണ്. ഇത്തണ അത് മാറുമെന്നാണ് സുരേന്ദ്രന്റെ പ്രതീക്ഷ.

കൈവിട്ടുപോയ വിജയം

കൈവിട്ടുപോയ വിജയം

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വെറും 89 വോട്ടുകള്‍ക്കായിരുന്നു കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്. കള്ളവോട്ട് ആരോപണം ഉയര്‍ത്തി കോടതിയെ സമീപിച്ചെങ്കിലും എംഎല്‍എ ആയിരുന്നു പിബി അബ്ദുള്‍ റസാഖിന്‌റെ മരണത്തോടെ ആ കേസ് അവസാനിപ്പിച്ചു. എന്നാല്‍ അതിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് മത്സരിച്ചില്ല.

കോന്നിയിലെ പ്രതീക്ഷ

കോന്നിയിലെ പ്രതീക്ഷ

കെ സുരേന്ദ്രന്‍ ശബരിമ സമരത്തിന്റെ നേതൃത്വം ഏറ്റെടുത്ത് നടത്തിയ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് എത്താനുള്ള വഴിതുറന്നത്. ശബരിമല ഉള്‍പ്പെടുന്ന കോന്നി മണ്ഡലത്തില്‍ ഈ സമരപാരമ്പര്യം തന്നെ തനിക്ക് ഗുണമാകുമെന്നാണ് സുരേന്ദ്രന്റെ പ്രതീക്ഷ. എന്നാല്‍ കഴിഞ്ഞ കോന്നി ഉപതിരഞ്ഞെടുപ്പില്‍ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തായിരുന്നു.

രണ്ടിടത്തും ജയിച്ചാല്‍

രണ്ടിടത്തും ജയിച്ചാല്‍

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി അമേഠിയിലും വയനാട്ടിലും മത്സരിച്ചപ്പോള്‍ അതിനെ രൂക്ഷമായി പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തവരായിരുന്നു ബിജെപി നേതാക്കള്‍. എന്നാല്‍ കെ സുരേന്ദ്രന്റെ കാര്യത്തില്‍ അതൊരു പ്രശ്‌നമായില്ല. രണ്ടിടത്തും ജയിക്കുകയാണെങ്കില്‍ എവിടത്തെ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്ന് പിന്നീട് തീരുമാനിക്കും എന്നാണ് സുരേന്ദ്രന്‍ പറയുന്നത്.

അന്ന് കരുണാകരന്‍ ജയിച്ചപ്പോള്‍

അന്ന് കരുണാകരന്‍ ജയിച്ചപ്പോള്‍

1982 ല്‍ കെ കരുണാകരന്‍ മാളയിലും നേമത്തും ആയിരുന്നു ഒരേ സമയം മത്സരിച്ചത്. നേമത്ത് 3,348 വോട്ടുകള്‍ക്കും മാളയില്‍ 3,410 വോട്ടുകള്‍ക്കും ആയിരുന്നു അന്ന് കരുണാകരന്റെ വിജയം. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം കരുണാകരന്‍ മാളയിലെ എംഎല്‍എ സ്ഥാനം രാജിവച്ച് ഒഴിയുകയായിരുന്നു.

ഹോട്ടായി റഷാമി ദേശായി, ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+