കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'റോസാപ്പൂക്കളെ' ഭയന്ന് ബിജെപി; താമരയ്ക്ക് പകരം വോട്ട് റോസാപ്പൂവില്‍ വീണാൽ... ആശങ്കയുമായി സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം: ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ എണ്ണായിരം വാര്‍ഡുകളില്‍ എങ്കിലും വിജയിക്കും എന്നാണ് ബിജെപിയുടെ സംസ്ഥാന നേതൃത്വം പ്രതീക്ഷിക്കുന്നത്. കേന്ദ്ര നേതൃത്വത്തിന് ഇക്കാര്യത്തില്‍ വലിയ പ്രതീക്ഷയൊന്നും ഇല്ലെങ്കിലും താഴേ തട്ടില്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.

ബിജെപിയുടെ ലക്ഷ്യം 8,000 വാർഡുകൾ! കഴിഞ്ഞതവണ വെറും 1,500... പ്രതീക്ഷയില്ലാതെ കേന്ദ്രം, എന്തുകൊണ്ട്?ബിജെപിയുടെ ലക്ഷ്യം 8,000 വാർഡുകൾ! കഴിഞ്ഞതവണ വെറും 1,500... പ്രതീക്ഷയില്ലാതെ കേന്ദ്രം, എന്തുകൊണ്ട്?

'സ്റ്റാലിൻ സുരേന്ദ്രൻ'... കെ സുരേന്ദ്രനെതിരെ നേതൃയോഗത്തിൽ പോര്; ശോഭയെ പുറത്ത് ചാടിക്കാൻ ശ്രമമെന്ന്'സ്റ്റാലിൻ സുരേന്ദ്രൻ'... കെ സുരേന്ദ്രനെതിരെ നേതൃയോഗത്തിൽ പോര്; ശോഭയെ പുറത്ത് ചാടിക്കാൻ ശ്രമമെന്ന്

അതിനിടെയാണ് ഒരു ആരോപണവും ആയി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത് വരുന്നത്. ബിജെപി സ്ഥാനാര്‍ത്ഥികളുടെ അപരന്‍മാര്‍ക്ക് താമരചിഹ്നം മനപ്പൂര്‍വ്വം കൊടുത്തു എന്നാണ് ആക്ഷേപം. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഒത്തുകളിയാണെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. വിശദാംശങ്ങള്‍...

ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കൃത്രിമം

ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കൃത്രിമം

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഉപയോഗിച്ചുകൊണ്ട് വ്യാപകമായ ക്രമക്കേടുകളും കൃത്രിമങ്ങളും ഈ തിരഞ്ഞെടുപ്പില്‍ നടക്കുന്നുണ്ട് എന്നാണ് സുരേന്ദ്രന്റെ ആരോപണം. തിരുവനന്തപുരം ജില്ലയിലെ മാത്രം ചില പ്രശ്‌നങ്ങളാണ് സുരേന്ദ്രന്‍ എടുത്തുകാണിച്ചത്.

റോസാപ്പൂ പ്രശ്‌നം

റോസാപ്പൂ പ്രശ്‌നം

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി അധികാരത്തില്‍ വരുമെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. അത് തടയാന്‍ വേണ്ടി ബിജെപി സ്ഥാനാര്‍ത്ഥികളുടെ അപരന്‍മാര്‍ക്ക് താമരയോട് സാമ്യമുള്ള റോസാപ്പൂ ചിഹ്നം നല്‍കിയിരിക്കുകയാണ് എന്നാണ് സുരേന്ദ്രന്റെ ആക്ഷേപം. ബിജെപി സ്ഥാനാര്‍ത്ഥികളോട് ചേര്‍ന്നാണ് ഈ ചിഹ്നവും അപര സ്ഥാനാര്‍ത്ഥികളും എന്ന് സുരേന്ദ്രന്‍ പറയുന്നു.

എങ്ങനെ സംഭവിച്ചു

എങ്ങനെ സംഭവിച്ചു

എല്ലാ വാര്‍ഡുകളിലും ബിജെപി സ്ഥാനാര്‍ത്ഥികളുടെ അപരന്‍മാര്‍ക്ക് എങ്ങനെ റോസാപ്പൂ ചിഹ്നം മാത്രം കൊടുത്തു എന്നാണ് സുരേന്ദ്രന്റെ ചോദ്യം. ഇത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍മാരുടെ അറിവോടെയാണെന്നാണ് അദ്ദേഹം പറയുന്നത്.

ഉദ്യോഗസ്ഥര്‍ക്ക് ഭീഷണി

ഉദ്യോഗസ്ഥര്‍ക്ക് ഭീഷണി

ഏതൊക്കെ ഉദ്യോഗസ്ഥരാണ് ഇതിന് കൂട്ടുനിന്നത് എന്ന് തങ്ങള്‍ പരിശോധിച്ചിട്ടുണ്ട് എന്നാണ് ഭീഷണി സ്വരത്തില്‍ സുരേന്ദ്രന്‍ പറയുന്നത്. സിപിഎമ്മിന് വിടുപണി ചെയ്യുന്ന ഉദ്യോഗസ്ഥന്‍മാരുടെ രാഷ്ട്രീയ പശ്ചാത്തലമൊക്കെ മനസ്സിലാക്കിയിട്ടുണ്ട് എന്നും സുരേന്ദ്രന്‍ പറഞ്ഞു.

എണ്ണിയെണ്ണി വാര്‍ഡുകള്‍

എണ്ണിയെണ്ണി വാര്‍ഡുകള്‍

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മാത്രം കഴക്കൂട്ടം, പൗഡിക്കോണം, അമ്പലത്തറ, പാപ്പനംകോട്, വഞ്ചിയൂര്‍, ഇടവക്കോട് തുടങ്ങിയ വാര്‍ഡുകളിലെ കാര്യമാണ് എടുത്ത് പറഞ്ഞത്. ഈ വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളുടെ നേരെ മുകളിലോ താഴെയോ ആയിട്ടാണ് അപരന്‍മാര്‍ക്ക് റോസാപ്പൂ ചിഹ്നം നല്‍കിയത് എന്നാണ് ആക്ഷേപം.

എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാം

എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാം

സാമാന്യ മര്യാദയുള്ള ആരെങ്കിലും ഇത് അനുവദിക്കുമോ എന്നാണ് സുരേന്ദ്രന്‍ ചോദിക്കുന്നത്. ഇനി, തങ്ങളെ തോല്‍പിക്കാനാണ് ഉദ്ദേശമെങ്കില്‍ അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തങ്ങള്‍ക്ക് അറിയാമെന്നും ഭീഷണിയുണ്ട്. അങ്ങനെയുള്ള ഉമ്മാക്കി കണ്ട് പേടിക്കുന്ന പാര്‍ട്ടിയൊന്നും അല്ല ഭാരതീയ ജനതാ പാര്‍ട്ടിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 അതേ നാണയത്തില്‍ തിരിച്ചടിക്കും

അതേ നാണയത്തില്‍ തിരിച്ചടിക്കും

സിപിഎം ഉദ്യോഗസ്ഥരെ ഉപയോഗിച്ചുകൊണ്ടുള്ള നീക്കമാണ് നടത്തുന്നത് എങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. എന്നാല്‍ ഇതുകൊണ്ട് എന്താണ് അദ്ദേഹം ഉദ്ദേശിച്ചത് എന്ന് വ്യക്തമല്ല.

ആര്യനാട്ടില്‍ ചിഹ്നമില്ല

ആര്യനാട്ടില്‍ ചിഹ്നമില്ല

ജില്ലാ പഞ്ചായത്തിലെ ആര്യനാട് ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് പാര്‍ട്ടി ചിഹ്നം ലഭിച്ചില്ല എന്ന ആരോപണം സുരേന്ദ്രന്‍ ഉന്നയിക്കുന്നു. താമര ചിഹ്നം തരാന്‍ കളക്ടര്‍ തയ്യാറായില്ല എന്നാണ് ആരോപണം. ഫയലില്‍ ആ ചിഹ്നം ഇല്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത് എന്നും പറയുന്നു.

ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ, തുറന്നടിച്ച് കെ സുരേന്ദ്രൻഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ, തുറന്നടിച്ച് കെ സുരേന്ദ്രൻ

യുഡിഎഫ് ചിത്രത്തിലില്ല; തദ്ദേശ തിരഞ്ഞെടുപ്പിൽ പോരാട്ടം എൻഡിഎയും എൽഡിഎഫും തമ്മിലെന്ന് കെ സുരേന്ദ്രൻയുഡിഎഫ് ചിത്രത്തിലില്ല; തദ്ദേശ തിരഞ്ഞെടുപ്പിൽ പോരാട്ടം എൻഡിഎയും എൽഡിഎഫും തമ്മിലെന്ന് കെ സുരേന്ദ്രൻ

English summary
K Surendran alleges that BJP's namesake candidates get symbol similar to Lotus, the Rose
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X