കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശോഭ സുരേന്ദ്രന്‍ ഉള്‍പ്പടെ 10 ഉപാധ്യക്ഷര്‍, 6 ജ.സെക്രട്ടറിമാരില്‍ എംടി രമേശും; ബിജെപി ഭാരവാഹി പട്ടിക

Google Oneindia Malayalam News

തിരുവനന്തപുരം: തര്‍ക്കങ്ങള്‍ പരിഹരിച്ച് ബിജെപി കേരള ഘടകം സംസ്ഥാന കമ്മറ്റി പുനഃസംഘടിപ്പിച്ചു. എംടി രമേശ് ജനറല്‍ സെക്രട്ടറിയായി തുടരുമ്പോള്‍ എഎന്‍ രാധാകൃഷ്ണനും ശോഭ സുരേന്ദ്രനും വൈസ് പ്രസിഡന്‍റുമാരുടെ ചുമതല നല്‍കിയാണ് പുനഃസംഘടന പൂര്‍ത്തിയാക്കിയിരിക്കുന്നത്. ജെആര്‍ പത്മകുമാറാണ് പുതിയ ട്രഷര്‍.

ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നേരിട്ട് ഇടപെട്ടതോടെയാണ് പുനഃസംഘടന വേഗത്തില്‍ പൂര്‍ത്തിയായത്. കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തതില്‍ നേതൃത്വത്തില്‍ ചിലര്‍ അതൃപ്തിയുള്ളതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ദേശീയ നേതൃത്വത്തിന്‍റെ നേരിട്ടുള്ള ഇടപെടല്‍.

bjp

10 വൈസ് പ്രസിഡന്‍റുമാരേയും 6 ജനറല്‍ സെക്രട്ടറിമാരേയും ഉള്‍പ്പടെടുത്തിയാണ് പുനസംഘടന പൂര്‍ത്തിയാക്കിയിരിക്കുന്നത്. ശോഭ സുരേന്ദ്രന്‍, എഎന്‍ രാധാകൃഷ്ണന്‍, കെഎസ് രാധാകൃഷ്ണന്‍, സി സദാനന്ദന്‍, എപി അബ്ദുള്ളക്കുട്ടി, ജെ പ്രമീള ദേവി, ജി രാമന്‍നായര്‍, എംഎസ് സമ്പൂര്‍ണ്ണ, വിടി രമ, വിവി രാജന്‍ എന്നിവരാണ് വൈസ് പ്രസിഡന്‍റുമാര്‍,

എംടി രമേശ്, അഡ്വ ജോര്‍ജ് കൂര്യന്‍, സി കൃഷ്ണകുമാര്‍, പി സുധീര്‍, എം ഗണേഷ് (സംഘടന), ശ്രീ കെ സുഭാഷ് (സഹ സംഘടന) എന്നിവരാണ് പുതിയ ജനറല്‍ സെക്രട്ടറിമാര്‍, ഇവര്‍ക്ക് പുറമെ സി ശിവന്‍കുട്ടി, രേണു സുമേഷ്, രാജി പ്രസാദ് തുടങ്ങിയവര്‍ ഉള്‍പ്പടെ 10 സെക്രട്ടറിമാരും സംസ്ഥാന കമ്മറ്റിക്ക് ഉണ്ട്. വക്താക്കളുടെ പട്ടികയില്‍ സന്ദീപ് വാര്യരും ഇടംപിടിച്ചിട്ടുണ്ട്.

English summary
k surendran announces kerala bjp sate committee list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X