കുരീപ്പുഴയ്ക്ക് രണ്ട് കിട്ടണമെന്ന് പറഞ്ഞ മാധ്യമപ്രവർത്തകർക്ക് സുരേന്ദ്രന്റെ ലൈക്ക്, ഇതാണ് നട്ടെല്ല്!

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: കവി കുരീപ്പുഴ ശ്രീകുമാറിനെ ആർഎസ്എസ് പ്രവർത്തകർ
കയ്യേറ്റം ചെയ്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. സംഘപരിവാർ അനുഭാവികൾ അല്ലാത്തവരെല്ലാം കുരീപ്പുഴയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. എന്നാൽ കൈരളി ഗ്രന്ഥശാലയുടെ പരിപാടിയിൽ കുരീപ്പുഴ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചതിനാലാണ് നാട്ടുകാരിൽ ചിലർ പ്രതിഷേധിച്ചത് എന്നാണ് സംഘപരിവാറുകാർ പറയുന്നത്.

ആ പ്രസംഗത്തിനാകട്ടെ ഒരു വീഡിയോ തെളിവ് പോലും പുറത്ത് വന്നിട്ടുമില്ല. അതേസമയം കുരീപ്പുഴയ്ക്ക് രണ്ട് കിട്ടേണ്ടതുണ്ടായിരുന്നു എന്ന് അഭിപ്രായപ്പെട്ട് ചില മാധ്യമപ്രവർത്തകർ ഉൾപ്പെടെ രംഗത്ത് വരികയുണ്ടായി. അവരെ അഭിനന്ദിച്ച് ഫേസ്ബുക്ക് കുറിപ്പ് ഇട്ടിരിക്കുകയാണ് ബിജെപി നേതാവ് കെ സുരേന്ദ്രൻ.

കുരീപ്പുഴയ്ക്ക് പ്രശസ്തനാവണമത്രേ

കുരീപ്പുഴയ്ക്ക് പ്രശസ്തനാവണമത്രേ

കുരീപ്പുഴ ശ്രീകുമാർ ആക്രമിക്കപ്പെട്ടപ്പോൾ അത് പ്രശസ്തിക്കും പുസ്കകം വിറ്റുപോകാനുള്ള എളുപ്പവഴിയാണ് എന്ന് അധിക്ഷേപിച്ച് കെ സുരേന്ദ്രൻ രംഗത്ത് വന്നിരുന്നു. പ്രശസ്തനാവാനും കെട്ടിക്കിടക്കുന്ന പുസ്തകങ്ങൾ വിററഴിക്കാനുമുള്ള എളുപ്പ വഴി താൻ മോദിയുടെ വിമർശകനാണെന്നും എനിക്ക് ആർ. എസ്. എസ് ആക്രമണ ഭീഷണിയുണ്ടെന്നും വരുത്തിത്തീർക്കുക എന്നതാണ് എന്ന പോസ്റ്റിന് സുരേന്ദ്രൻ കണക്കിന് പൊങ്കാലയും വാങ്ങിക്കൂട്ടിയിരുന്നു.

മാധ്യമപ്രവർത്തകർക്ക് കയ്യടി

മാധ്യമപ്രവർത്തകർക്ക് കയ്യടി

അതിന് പിന്നാലെയാണ് കുരീപ്പുഴയ്ക്കെതിരെ പോസ്റ്റിട്ട മാധ്യമപ്രവർത്തകർക്ക് കയ്യടി നൽകിക്കൊണ്ടുള്ള സുരേന്ദ്രന്റെ വരവ്. പോസ്റ്റ് ഇതാണ്: മലയാളം ടെലിവിഷൻ മാധ്യമരംഗത്ത് എല്ലാ കാലത്തും ഇടതുപക്ഷത്തിൻറെ അതിപ്രസരം ശക്തമായിരുന്നു. പണ്ട് ഏഷ്യാനെററ് തുടങ്ങിയ കാലം മുതലുള്ള ചരിത്രം അതാണ്. മലയാള മനോരമയിൽ പോലും സി. പി. എമ്മിൻറെ അദൃശ്യസാന്നിധ്യം ശക്തമാണ്. മററുള്ളവരുടെ കാര്യം പിന്നെ പറയേണ്ടതുമില്ലല്ലോ. എന്നു വെച്ച് അവർ സിപിഎമ്മിനെതിരായി വാർത്തകൾ നൽകുന്നില്ലെന്നൊന്നുമല്ല പറഞ്ഞുവരുന്നത്.

പുരോഗമനവാദികളാകാൻ

പുരോഗമനവാദികളാകാൻ

പൊതുവിൽ തങ്ങൾ വലിയ പുരോഗമനവാദികളാണ് എന്ന് അറിയപ്പെടാനാണ് അവരിൽ പലരും ആഗ്രഹിക്കുന്നത്. അതിനുള്ള എളുപ്പവഴി സംഘപരിവാറിനേയും ഹിന്ദുത്വ അടയാളങ്ങളേയും ഏതുകാര്യത്തിനും വിമർശിക്കുക എന്നുള്ളതാണ്. ന്യായം മറിച്ചാണെങ്കിലും ശക്തമായി എതിർത്താലേ തങ്ങൾക്കു മാന്യത ലഭിക്കുകയുള്ളൂ എന്നാണവർ കരുതുന്നതും. അങ്ങനെ കരുതുന്നതിനും അവർക്ക് ന്യായങ്ങളുണ്ട്.

സത്യം പറഞ്ഞാൽ സംഘിയെന്ന്

സത്യം പറഞ്ഞാൽ സംഘിയെന്ന്

സത്യം പറഞ്ഞാൽ സംഘപരിവാർ പട്ടം ചാർത്തി മൂലക്കിരുത്തുമോ എന്ന പേടിയുമുണ്ട്. നവമാധ്യമങ്ങൾ സജീവമായതോടുകൂടി അവിടേയും ഇതേ അവസ്ഥയായിരുന്നു തുടക്കത്തിൽ. ശക്തമായി പൊരുതിത്തന്നെയാണ് അവിടേയും എതിർശബ്ദങ്ങൾക്ക് ഇടം നേടാനായത്. കവികളും സാഹിത്യകാരൻമാരും എന്നൊക്കെപ്പറഞ്ഞ് ഒരുകൂട്ടം ഉദരംഭരികളായ മ്ളേഛൻമാർ തട്ടിവിടുന്ന ഏതു വിടുവായത്തവും വേദവാക്യമായി കൊട്ടിഘോഷിക്കുന്ന പതിവായിരുന്നു നേരത്തെ.

കുരീപ്പുഴയുടെ മാലിന്യജൽപ്പനങ്ങൾ

കുരീപ്പുഴയുടെ മാലിന്യജൽപ്പനങ്ങൾ

സക്കറിയയെ കയ്യേററം ചെയ്തപ്പോഴും ടി. പി. ശ്രീനിവാസനെ അടിച്ചുതാഴെ ഇട്ടപ്പോഴും മിണ്ടാതിരുന്നവർ. ഇന്നിപ്പോൾ കുരീപ്പുഴയുടെ മാലിന്യജൽപ്പനങ്ങൾ ചങ്കുതോടാതെ വിഴുങ്ങാൻ തയ്യാറാവാതെ ഒരു പററം നട്ടെല്ലുള്ള മാധ്യമപ്രവർത്തകർ മുന്നോട്ടുവന്നു എന്നുള്ളത് എടുത്തുപറയേണ്ടതാണ്. അവരാരും സംഘപരിവാറിനെ എപ്പോഴും എന്തിനും പിന്തുണക്കുന്നവരല്ല.

സത്യം പറഞ്ഞതിന് നൂറായിരം ലൈക്ക്

സത്യം പറഞ്ഞതിന് നൂറായിരം ലൈക്ക്

ആത്മാഭിമാനം പണയം വെക്കാതെ അഭിപ്രായം പറഞ്ഞവരെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. കെ. സി. ബിപിൻ, ദിനുപ്രകാശ്, വിനുമോഹൻ കുരമ്പാല,വി. എസ് രഞ്ജിത്ത്, ശ്യാംകുമാർ ,ആർ അനന്തകൃഷ്ണൻ എന്നീ യുവമാധ്യമപ്രവർത്തകർ നട്ടെല്ലുവളക്കാതെ സത്യം പറഞ്ഞതിന് ഇരിക്കട്ടെ ഒരു നൂറായിരം ലൈക്ക് എന്നാണ് കെ സുരേന്ദ്രന്റെ പോസ്റ്റ് അവസാനിക്കുന്നത്.

പ്രസംഗിച്ചത് പോക്കിരിത്തരം

പ്രസംഗിച്ചത് പോക്കിരിത്തരം

കുരീപ്പുഴയോട് ഐക്യമില്ലെന്ന് മാത്രമല്ല, കേട്ടിടത്തോളം അദ്ദേഹം പ്രസംഗിച്ചത് പോക്കിരിത്തരവുമാണ്. ആവിഷ്കാരസ്വാതന്ത്ര്യം എന്നാൽ ആരാന്റെ അപ്പനെ വിളിക്കലല്ല എന്നാണ് കെസി ബിപിൻ ഫേസ്ബുക്കിൽ കുരീപ്പുഴ വിവാദത്തിൽ പ്രതികരിച്ചിരുന്നത്. ദിനു പ്രകാശിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇതാണ്: വീട്ടിൽ കക്കൂസില്ലാത്തവൻ ചിലപ്പോൾ റോഡിലിറങ്ങി സാധിക്കും.

തല്ലരുതായിരുന്നു..

തല്ലരുതായിരുന്നു..

അയാളെ തല്ലാതെ കാര്യം പറഞ്ഞു മനസിലാക്കുകയായിരുന്നു വേണ്ടത്. അതുപോട്ടെ ...കുഴിക്കക്കൂസ് കുത്താൻ വന്നവന് പിക്കാസും തൂമ്പയും നൽകിയ പുരോഗമന ടീംസാണല്ലോ മതേതര ശോഭായാത്രയുടെയൊക്കെ സംഘാടകരാണെന്നതാ ആകെയൊരു ആശ്വാസം. ഈ നാട്ടിൽ ബാക്കിയുള്ള 'മണ്ടൻമാർ'ക്കെല്ലാം അക്ഷരങ്ങളെ ഭയമാണെന്നാണ് സ്വയംഭൂവും വിദ്യാഭ്യാസവിചക്ഷണരുമായ ചില പിക്കാസ് ടീമുകളുടെ അഭിപ്രായം.

നിങ്ങളെയാണ് നാറുന്നത്

നിങ്ങളെയാണ് നാറുന്നത്

നല്ല വളക്കൂറുള്ള വിഷയമാണ്. അപ്പോൾ നിങ്ങൾ നന്നായി കിളയ്ക്കുക. നേരത്തെ വിതച്ച 'മതേതര'ത്വത്തിന്റെ വിത്തുകൾ ഫലങ്ങളായതാണല്ലോ നിങ്ങൾ ഇത്രനാൾ കഴിച്ചതും ഞങ്ങളെ തീറ്റിച്ചതും. പ്രിയ കുഴിക്കക്കൂസുകാരെ അശാന്തന്റെ വിഷയത്തിലെ വിവരംകെട്ട അമ്പലംവിഴുങ്ങികളെക്കാൾ നാറ്റമുണ്ട് നിങ്ങളുടെ വായയ്ക്ക് . ആ കൈ മുഖത്തേക്കുത്തിരിച്ച് ഒന്ന് ഊതിനോക്കിയെ ! ശരിക്കും ഉണ്ട് !

കവി നുണ പറയുന്നുവെന്ന്

കവി നുണ പറയുന്നുവെന്ന്

കവികൾ നുണ പറയുമ്പോൾ കാലവും ദേശവും അതേറ്റുപാടും. ചരിത്രം കബളിപ്പിക്കപ്പെടും. നിങ്ങൾ നുണകൾ സ്വരുക്കൂട്ടി അവസരത്തിനൊത്ത് അവകൂട തുറന്ന് പുറത്ത് വന്നു. നിങ്ങളുടെ കുഴലൂത്തിനൊത്ത് അവ ഫണം വിടർത്തി,ഉഗ്രവിഷമുള്ള മൂർഖനെ പോലെ അത് ചീറ്റി. ഒരു ജനതയെ തന്നെ വിഴുങ്ങാൻപെരുമ്പാമ്പിനെപ്പോലെ തക്കം പാർത്തു എന്നാണ് മറ്റൊരു മാധ്യമപ്രവർത്തകനായ വിഎസ് രഞ്ജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഐക്യദാർഢ്യം നാട്ടുകാർക്ക്

ഐക്യദാർഢ്യം നാട്ടുകാർക്ക്

വിനുമോഹൻ കുരമ്പാലയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതായിരുന്നു: നേരിട്ട് അന്വേഷിച്ച് അറിഞ്ഞത് പ്രകാരം കുരീപ്പുഴക്കല്ല, പല്ലടിച്ചു കൊഴിക്കാതെ വിട്ട നാട്ടുകാർക്കാണ് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടത്. കവിതകൾ ഗംഭീരമായതുകൊണ്ട് കവലകളിൽ ലഹരി മൂത്ത് ഔചിത്യമില്ലാതെ വായിൽത്തോന്നിയ പൊക്രിത്തരങ്ങൾ വിളിച്ചു പറയുന്നവനെ താങ്ങേണ്ട കാര്യം നാട്ടുകാർക്കില്ല.

തെറിയെ താങ്ങിയാൽ താങ്ങുന്നവൻ നാറും.

തെറിയെ താങ്ങിയാൽ താങ്ങുന്നവൻ നാറും.

ചോദ്യം ചോദിച്ചവരോട് പ്രസ്തുത മഹാനാണ് അസഹിഷ്ണുത കാട്ടിയത്. സ്വീകരിച്ചു സൽക്കരിച്ചു ലക്കുകെട്ട കവി പറയുന്ന തോന്നിവാസങ്ങൾ മൊഴിമുത്തുകളായി വിഴുങ്ങുന്ന സംഘാടകരും, ലക്കുകെട്ടവന്റെ വാക്ക് കേട്ട് കലബുറഗി, ഗൗരിലങ്കേഷ് എന്ന് പുലമ്പുന്ന ജേർണലിസ്റ്റുകളോടും എഴുത്തുകാരോടും ഒന്നു പറയാം കള്ളുകുടിയന്റെ തെറിയെ താങ്ങിയാൽ താങ്ങുന്നവൻ നാറും.

English summary
K Surendran's facebook post appreciating journalist who stood against Kureeppuzha Sreekumar

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്