• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അഴിയെണ്ണുന്ന കെ സുരേന്ദ്രനെ കേരള ബിജെപിക്ക് വേണ്ട? സുരേന്ദ്രന് വേണ്ടി അമിത് ഷാ ഇടപെടുന്നു

  • By Anamika Nath

ദില്ലി: ശബരിമലയില്‍ നിരോധനാജ്ഞ ലംഘിക്കാനായി ചെന്ന് അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ഇതുവരെ വെളിച്ചം കാണാന്‍ സാധിച്ചിട്ടില്ല. ശബരമല പ്രശ്‌നവുമായി ബന്ധപ്പെട്ട് മാത്രം മൂന്ന് കേസുകളുണ്ട് സുരേന്ദ്രന്. കൂടാതെ പഴയ കേസുകളെല്ലാം പോലീസ് കുത്തിപ്പൊക്കിയെടുത്തിട്ടുമുണ്ട്.

കെ സുരേന്ദ്രന്റെ അറസ്റ്റ് സംസ്ഥാന ബിജെപിക്ക് വലിയ വിഷയമായില്ല എന്ന വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഉയരുന്നുണ്ട്. പാര്‍ട്ടിയിലെ വിഭാഗീയത കാരണമാണ് ഇതെന്നും ആക്ഷേപമുണ്ട്. സുരേന്ദ്രന് വേണ്ടി കേന്ദ്ര നേതൃത്വം ഇടപെടുകയാണ് എന്നാണ് വിവരം.

കെ സുരേന്ദ്രനെ വേണ്ടേ

കെ സുരേന്ദ്രനെ വേണ്ടേ

നിരോധനാജ്ഞ നിലനില്‍ക്കുന്ന സന്നിധാനത്തേക്ക് പോലീസ് വിലക്ക് മറികടന്ന് പോകാന്‍ ശ്രമിച്ചതിന് സുരേന്ദ്രനും മുന്‍പേ അറസ്റ്റിലായിട്ടുണ്ട് ഹിന്ദു ഐക്യവേദി ആധ്യക്ഷ കെപി ശശികല. ശശികലയ്ക്ക് വേണ്ടി സംഘപരിവാര്‍ ഒരു ദിവസം ഹര്‍ത്താല്‍ നടത്തി കേരളം സ്തംഭിപ്പിച്ചു. എന്നാല്‍ പിന്നാലെ അറസ്റ്റിലായ സുരേന്ദ്രന് വേണ്ടി കാര്യമായൊന്നും ബിജെപി ചെയ്തില്ല എന്ന ആക്ഷേപം പാര്‍ട്ടി അണികള്‍ക്കടക്കമുണ്ട്.

കാരണം വിഭാഗീയത

കാരണം വിഭാഗീയത

ബിജെപിയില്‍ നിലനില്‍ക്കുന്ന വിഭാഗീയതയാണ് സുരേന്ദ്രനെ അവഗണിക്കാനുളള കാരണമെന്ന ആക്ഷേപവും ഉയരുന്നു. പിഎസ് ശ്രീധരന്‍ പിളളയ്ക്ക് മുന്‍പ് പാര്‍ട്ടി അധ്യക്ഷനാക്കണമെന്ന് ഒരു വിഭാഗം ശക്തമായി ആവശ്യം ഉന്നയിച്ച നേതാവാണ് കെ സുരേന്ദ്രന്‍. സുരേന്ദ്രന്‍ ജയിലിലായ ആദ്യ ദിവസങ്ങളില്‍ ശ്രീധരന്‍ പിളള അടക്കമുളള നേതാക്കള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുകയുണ്ടായില്ല.

പ്രതിഷേധം തണുത്തു

പ്രതിഷേധം തണുത്തു

ഇതിനെതിരെ മുറുമുറുപ്പ് ഉയര്‍ന്നതോടെയാണ് നേതാക്കള്‍ കൂട്ടത്തോടെ സുരേന്ദ്രനെ കാണാന്‍ പോയത്. സുരേന്ദ്രന്റെ അറസ്റ്റും കേസുകളുടെ പ്രളയവും കാരണം ശബരിമലയില്‍ പ്രതിഷേധത്തിന് പോകാന്‍ ബിജെപി നേതാക്കള്‍ പിന്നീട് മടിച്ചു. സമരമാകട്ടെ തണുക്കുകയും ചെയ്തു. സുരേന്ദ്രന്റെ അറസ്റ്റല്ല ബിജെപിക്ക് പ്രധാനമെന്ന് എസ് സുരേഷ് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത് വാര്‍ത്തയായിരുന്നു.

റിപ്പോർട്ട് തേടി ഷാ

റിപ്പോർട്ട് തേടി ഷാ

സുരേന്ദ്രന്റെ അറസ്റ്റിനെ നിസംഗമായി കണ്ടു എന്ന പരാതിയില്‍ അമിത് ഷാ കേരളത്തിന്റെ ചുമതലയുളള ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സുരേന്ദ്രന്റെ അറസ്റ്റ് രാഷ്ട്രീയപരമായി പ്രയോജനപ്പെടുത്താന്‍ ബിജെപിക്ക് സാധിച്ചില്ല. പേരിന് മാത്രമാണ് പ്രതിഷേധങ്ങള്‍ പോലും നടന്നത്.

നിർദേശം കണക്കിലെടുത്തില്ല

നിർദേശം കണക്കിലെടുത്തില്ല

സമാനവിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ശബരിമല വിഷയം അന്വേഷിക്കാന്‍ കേന്ദ്രം നിയോഗിച്ച എംപിമാരുടെ സംഘത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരേന്ദ്രന്റെ അറസ്റ്റ് വഴിയുണ്ടാകുമായിരുന്ന നേട്ടം ഇല്ലാതാക്കിയത് സംസ്ഥാനത്തെ പാര്‍ട്ടിയിലെ വിഭാഗീയത ആണെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. അമിത് ഷായുടെ നിര്‍ദേശം പോലും സംസ്ഥാന നേതൃത്വം കണക്കിലെടുത്തില്ലെന്നും പരാതിയുണ്ട്.

സുരേന്ദ്രന് തിരിച്ചടി

സുരേന്ദ്രന് തിരിച്ചടി

അതേസമയം കെ സുരേന്ദ്രന് എതിരെ ആര്‍എസ്എസ് രംഗത്ത് വന്നത് മറ്റൊരു വഴിത്തിരിവായിരിക്കുകയാണ്. ആര്‍എസ്എസ് നിര്‍ദേശം ലംഘിച്ചാണ് കെ സുരേന്ദ്രന്‍ സന്നിധാനത്തേക്ക് പോയത് എന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. കേസുകള്‍ കൊണ്ട് നെട്ടോട്ടമോടുന്ന കെ സുരേന്ദ്രന് വലിയ തിരിച്ചടിയാണ് ബിജെപിയുടെ അവഗണനയും ആര്‍എസ്എസിന്റെ നിലപാടും.

നേതൃത്വം മാറുമോ

നേതൃത്വം മാറുമോ

കേരളത്തില്‍ ബിജെപിക്ക് ലഭിച്ച വലിയൊരു സുവര്‍ണാവസരമായ ശബരിമല വിഷയം മുതലെടുക്കാനായില്ല എന്നാണ് പൊതുവെയുളള വിലയിരുത്തല്‍. പിഎസ് ശ്രീധരന്‍ പിളളയുടെ നേതൃത്വം വലിയ തോതില്‍ വിമര്‍ശിക്കപ്പെടുന്നു. ശ്രീധരന്‍ പിളളയുടെ നിലപാടുകളും നിലപാട് മാറ്റങ്ങളും പാര്‍ട്ടിക്ക് വലിയ ക്ഷീണമായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് നേതൃമാറ്റമുണ്ടായേക്കും എന്നും സൂചനകളുണ്ട്.

English summary
Amit Shah intervenes in issues related to K Surendran's arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X