കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ സുരേന്ദ്രനെ കൈവിടാതെ കേന്ദ്ര നേതൃത്വം; തത്കാലം നേതൃമാറ്റമില്ല... സര്‍ക്കാരിനെതിരെ പോരാടാന്‍ നിര്‍ദ്ദേശം

Google Oneindia Malayalam News

ദില്ലി: കൊടകര കുഴല്‍പണ കേസിലും സികെ ജാനു വിഷയത്തിലും മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് കേസിലും പെട്ട് പ്രതിസന്ധിയിലായ കെ സുരേന്ദ്രന് ആശ്വാസം. തത്കാലം സുരേന്ദ്രനെ മാറ്റുന്നതടക്കമുള്ള നടപടികള്‍ക്ക് കേന്ദ്ര നേതൃത്വം മുതിരില്ല.

തട്ടിക്കൊണ്ടുപോകലും ഭീഷണിയും ആവര്‍ത്തിച്ച് സുന്ദരയുടെ മൊഴി; സുരേന്ദ്രനെതിരെ വകുപ്പുകള്‍ കടുക്കുംതട്ടിക്കൊണ്ടുപോകലും ഭീഷണിയും ആവര്‍ത്തിച്ച് സുന്ദരയുടെ മൊഴി; സുരേന്ദ്രനെതിരെ വകുപ്പുകള്‍ കടുക്കും

ജിതിന്‍ പ്രസാദ പോയി... അടുത്തത് സച്ചിന്‍ പൈലറ്റോ? കോണ്‍ഗ്രസിന് മുന്നില്‍ വലിയ ചോദ്യങ്ങള്‍... ഉത്തരങ്ങള്‍ കുറവ്ജിതിന്‍ പ്രസാദ പോയി... അടുത്തത് സച്ചിന്‍ പൈലറ്റോ? കോണ്‍ഗ്രസിന് മുന്നില്‍ വലിയ ചോദ്യങ്ങള്‍... ഉത്തരങ്ങള്‍ കുറവ്

ദില്ലിയില്‍ എത്തിയ കെ സുരേന്ദ്രന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയിലാണ് സുരേന്ദ്രന് നേതൃത്വം പിന്തുണ അറിയിച്ചത്. കേന്ദ്രമന്ത്രി വി മുരളീധരനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. വിശദാംശങ്ങള്‍...

ഈ വര്‍ഷത്തെ ആദ്യ സുര്യഗ്രഹണം, ചിത്രങ്ങള്‍ കാണാം

സുരേന്ദ്രന്‍ തുടരും

സുരേന്ദ്രന്‍ തുടരും

ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന്‍ തന്നെ തുടരും. ഇപ്പോഴത്തെ സാഹചര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് കടുത്ത നടപടികള്‍ ഒന്നും ഉണ്ടാകില്ല. ഇക്കാര്യത്തില്‍ കെ സുരേന്ദ്രന് കേന്ദ്ര നേതൃത്വത്തിന്റെ ഉറപ്പ് ലഭിച്ചിട്ടുണ്ട്.

സര്‍ക്കാരിനെതിരെ പോരാടണം

സര്‍ക്കാരിനെതിരെ പോരാടണം

പിണറായി വിജയന്‍ സര്‍ക്കാര്‍ ബിജെപി നേതാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നു എന്നാണ് കെ സുരേന്ദ്രനും മുരളീധരനും ജെപി നദ്ദയെ ധരിപ്പിച്ചത്. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സമരം ശക്തമാക്കാനുള്ള നിര്‍ദ്ദേശമാണ് ജെപി നദ്ദ നല്‍കിയിരിക്കുന്നത് എന്ന് കെ സുരേന്ദ്രന്‍ പിന്നീട് പ്രതികരിച്ചു.

ബിജെപിയുടെ സമരം

ബിജെപിയുടെ സമരം

കൊടകര കുഴല്‍പണ കേസുമായി ബന്ധപ്പെട്ട പോലീസ് നടപടികള്‍ക്കെതിരെ ബിജെപി സംസ്ഥാന വ്യാപകമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ സമരപരിപാടികള്‍ കൂടുതല്‍ ശക്തമാക്കാനാണ് കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചിരിക്കുന്നത്.

അഴിച്ചുപണിയും ഉടനില്ല

അഴിച്ചുപണിയും ഉടനില്ല

സംസ്ഥാന അധ്യക്ഷന്റെ കാര്യത്തില്‍ മാത്രമല്ല, സംഘടനാതലത്തില്‍ കേരളത്തില്‍ ഉടനെ ഒരു അഴിച്ചുപണി ഉണ്ടാവില്ല എന്ന് തന്നെയാണ് കേന്ദ്ര നേതൃത്വം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. പാര്‍ട്ടി കേരളത്തില്‍ ജനകീയ പ്രശ്‌നങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന നിര്‍ദ്ദേശവും കേന്ദ്ര നേതൃത്വം നല്‍കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് തോല്‍വി

തിരഞ്ഞെടുപ്പ് തോല്‍വി

നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി കേരളത്തില്‍ നേരിട്ട കനത്ത പരാജയത്തില്‍ കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ട്. കുഴല്‍പണം ഉള്‍പ്പെടെ കെ സുരേന്ദ്രനെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളിലും നേതൃത്വത്തിന് വലിയ അമര്‍ഷമുണ്ട്. എന്നാല്‍ ഇപ്പോഴത്തെ ഘട്ടത്തില്‍ ഒരു നടപടിയ്ക്ക് മുതിര്‍ന്നാല്‍ അത് വലിയ പ്രതിച്ഛായാ നഷ്ടത്തിന് വഴിവയ്ക്കുമെന്നാണ് വിലയിരുത്തല്‍.

പ്രവര്‍ത്തകര്‍ക്ക് ആശങ്ക

പ്രവര്‍ത്തകര്‍ക്ക് ആശങ്ക

ഇത്രയും ആരോപണവും പ്രതിസന്ധികളും നേരിടുന്ന ഘട്ടത്തിലും കേന്ദ്ര നേതൃത്വത്തിന്റെ ശക്തമായ ഇടപെടല്‍ നടക്കാത്തതില്‍ സാധാരണ പ്രവര്‍ത്തകര്‍ക്ക് വലിയ ആശങ്കയുണ്ട്. പൊതുഇടങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും വിമര്‍ളനങ്ങള്‍ക്ക് മറുപടി പറയാന്‍ പോലും ആകാത്ത സ്ഥിതിയില്‍ ആണ് സാധാരണ പ്രവര്‍ത്തകര്‍.

ഭാരവാഹി യോഗം

ഭാരവാഹി യോഗം

രണ്ട് ദിവസം മുമ്പ് നടന്ന സംസ്ഥാന ഭാരവാഹി യോഗവും സംസ്ഥാന നേതൃത്വത്തെ പിന്തുണക്കുന്ന തീരുമാനം ആയിരുന്നു എടുത്തത്. ഇപ്പോഴത്തെ ഘട്ടത്തില്‍ കെ സുരേന്ദ്രന്‍ അധ്യക്ഷപദവി ഒഴിയേണ്ടതില്ലെന്നായിരുന്നു തീരുമാനം. അതേസമയം വലിയ പ്രതിസന്ധി പാര്‍ട്ടിയ്ക്കുണ്ട് എന്നും വിലയിരുത്തി. ഈ പ്രതിസന്ധി പരിഹരിക്കാനുള്ള ചുമതല വി മുരളീധരന് നല്‍കുകയും ചെയ്തിരുന്നു.

സുരേന്ദ്രന്റെ ദില്ലി സന്ദര്‍ശനം

സുരേന്ദ്രന്റെ ദില്ലി സന്ദര്‍ശനം

കേന്ദ്ര നേതൃത്വം വിളിപ്പിച്ചിട്ടാണ് സുരേന്ദ്രന്‍ ദില്ലിയില്‍ എത്തിയത് എന്നാണ് വിവരം. എന്നാല്‍ ചില കേന്ദ്ര മന്ത്രിമാരെ കാണുന്നതിനായിട്ടാണ് ദില്ലിയില്‍ എത്തിയത് എന്നും തന്നെ ആരും വിളിപ്പിച്ചതല്ല എന്നും ആയിരുന്നു സുരേന്ദ്രന്‍ പ്രതികരിച്ചത്. എന്തായാലും നേരത്തെ പറഞ്ഞതിന് വിരുദ്ധമായിട്ടായിരുന്നു സുരേന്ദ്രന്റെ ജെപി നദ്ദയുമായുള്ള കൂടിക്കാഴ്ച.

സുരേന്ദ്രനെ സംരക്ഷിക്കാന്‍ ശോഭയും കൃഷ്ണദാസും ഇല്ല; കേന്ദ്രനേതൃത്വത്തെ അറിയിച്ചു... ബിജെപി പുകയുന്നുസുരേന്ദ്രനെ സംരക്ഷിക്കാന്‍ ശോഭയും കൃഷ്ണദാസും ഇല്ല; കേന്ദ്രനേതൃത്വത്തെ അറിയിച്ചു... ബിജെപി പുകയുന്നു

ധര്‍മരാജന് പൂട്ടിടാന്‍ പോലീസിന്റെ നീക്കം; പന്ത് ഇഡിയുടെ കോര്‍ട്ടിലേക്ക്... പക്ഷേ, പ്രതികൂലഫലമാകുമോ എന്ന് ആശങ്കധര്‍മരാജന് പൂട്ടിടാന്‍ പോലീസിന്റെ നീക്കം; പന്ത് ഇഡിയുടെ കോര്‍ട്ടിലേക്ക്... പക്ഷേ, പ്രതികൂലഫലമാകുമോ എന്ന് ആശങ്ക

യാഷിക ആനന്ദിന്റെ പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Crime branch investigation against K Surendran | Oneindia Malayalam

English summary
K Surendran bags supports from national leadership, no leadership change in Kerala now. K Surendran met National President JP Nadda along with V Muraleedharan in Delhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X