കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേന്ദ്രന്റെ ജയില്‍ മോചനം നീളും.... ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

Google Oneindia Malayalam News

Recommended Video

cmsvideo
സുരേന്ദ്രന്റെ ജയില്‍ മോചനം നീളും | Oneindia Malayalam

പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ജയില്‍ മോചനം ഇനിയും നീളും. സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി നാളത്തേക്ക് മാറ്റി. സന്നിധാനത്ത് വെച്ച് സ്ത്രയെ ആക്രമിച്ച കേസിലാണ് കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്. ഇതേ കേസില്‍ മുമ്പ് സമര്‍പ്പിച്ച ജാമ്യാപേക്ഷ റാന്നി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. മകന്റെ കുട്ടിയുടെ ചോറൂണിന് എത്തിയ തൃശൂര്‍ സ്വദേശി ലളിതയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് സുരേന്ദ്രനെതിരെയുള്ളത്. കേസില്‍ 13ാം പ്രതിയാണ് അദ്ദേഹം.

1

അതേസമയം പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ സുരേന്ദ്രന് കണ്ണൂര്‍ കോടതി കഴിഞ്ഞ ദിവസം ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ ഗൂഢാലോചന കേസ് ഉള്ളതിനാല്‍ അദ്ദേഹത്തിന് പുറത്തിറങ്ങാനായില്ല. ഇതിനിടെ സുരേന്ദ്രനെ ജയില്‍ മാറ്റാന്‍ വിശ്രമമില്ലാതെ യാത്ര ചെയ്യിക്കുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് ബിജെപി കുറ്റപ്പെടുത്തി. മണിക്കൂറുകള്‍ നീണ്ട യാത്രമൂലം സുരേന്ദ്രന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. വിവിധ കേസുകളുള്ളതിനാല്‍ മിക്ക ജില്ലകളിലും അദ്ദേഹത്തിനെതിരെ കേസുകളുണ്ട്. സുരേന്ദ്രനെ ഹാജരാക്കുന്ന ജയിലുകള്‍ക്ക് മുമ്പില്‍ നാമജപം പ്രതിഷേധം രാപകല്‍ വ്യത്യാസമില്ലാതെ നടത്തി വരികയാണ് ബിജെപി. കോടതി നടപടികളുടെ പേരില്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയാണ് സിപിഎമ്മിനെന്ന് ബിജെപി ആരോപിക്കുന്നു.

രഹ്ന ഫാത്തിമ അറസ്റ്റില്‍.....അയ്യപ്പഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്ന് പോലീസ്രഹ്ന ഫാത്തിമ അറസ്റ്റില്‍.....അയ്യപ്പഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്ന് പോലീസ്

രാഹുല്‍ ഗാന്ധിയുടെ ജാതിയും ഗോത്രവും ഇതാണ്... പുഷ്‌കര്‍ ക്ഷേത്രത്തില്‍ എഴുതിവച്ചു; പൂജാരി പറയുന്നുരാഹുല്‍ ഗാന്ധിയുടെ ജാതിയും ഗോത്രവും ഇതാണ്... പുഷ്‌കര്‍ ക്ഷേത്രത്തില്‍ എഴുതിവച്ചു; പൂജാരി പറയുന്നു

English summary
k surendran bail plea will consider tommorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X