കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ പോലീസ് കസ്റ്റഡിയിൽ; നിലക്കലിൽ വെച്ചാണ് തടഞ്ഞത്!!

Google Oneindia Malayalam News

ശബരിമല: ശബരിമല ദർശനത്തിനെത്തിയ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ പോലീസ് തടഞ്ഞു. നിലക്കലിൽ വെച്ചാണ് അദ്ദേഹത്തെ തടഞ്ഞത്. ഇരുമുടിക്കെട്ടുമായാണ് കെ സുരേന്ദ്രന്‍ സന്നിധാനത്തേക്ക് തീങ്ങിയത്. നാല് പേരടങ്ങുന്ന സംഘമാണ് സുരേന്ദ്രനൊപ്പം ഉണ്ടായത്. പോലീസിന്റെ എല്ലാ നിയന്ത്രണ നിർദേശങ്ങളും അനുസരിക്കുമെന്നും എന്നാല്‍ തനിക്ക് ദർശനം നിഷേധിക്കരുതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ചെറിയ തോതിലുള്ള വാക്കേറ്റത്തിന് ശേഷം അദ്ദേഹത്തെ ബലം പ്രയോഗിച്ച് പോലീസ് കസ്റ്റഡിയിലെടുത്തു.

<strong>ശബരിമല തീർഥാടനം: പഴുതടച്ച സംവിധാനങ്ങൾ, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി പ്രത്യേക സ്ക്വാഡുകൾ...</strong>ശബരിമല തീർഥാടനം: പഴുതടച്ച സംവിധാനങ്ങൾ, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി പ്രത്യേക സ്ക്വാഡുകൾ...

താന്‍ കെഎസ്ആര്‍ടിസി ബസില്‍ സന്നിധാനത്തേക്ക് പോകുമെന്ന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞ ശേഷമാണ് കെ.സുരേന്ദ്രന്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റിലേക്ക് പുറപ്പട്ടത്. എന്നാല്‍ നിലയ്ക്കലില്‍ ക്രമസമാധാന ചുമതലയുള്ള എസ്പി യതീഷ് ചന്ദ്ര പോകാനനുവദിക്കില്ലെന്ന് അറിയിക്കുകയായിരുന്നു.

K Surendran

തനിക്ക് വാഹന പാസ് ഉണ്ടെന്നും ശബരിമലയില്‍ രാവിലെ നെയ്യഭിഷേകത്തിനും ഗണപതിഹോമത്തിനും വഴിപാടുണ്ടെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ ഒരു കാരണവശാലും സുരേന്ദ്രനെ കടത്തിവിടരുതെന്ന് എസ്പി യതീഷ് ചന്ദ്ര പറയുകയായിരുന്നു. അറസ്റ്റിന് വഴങ്ങില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ചെറിയ തോതിലുള്ള ഉന്തും തള്ളിനും ശേഷം സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

English summary
K Surendran blocked by police entering Sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X