'അവരൊക്കെ പറയുന്നത് കള്ളം'; കേന്ദ്ര ബജറ്റിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് കേരളം: കെ സുരേന്ദ്രന്‍
നിർമ്മല സീതാരാമന്‍ ഇന്ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചെന്ന് ആരോപിച്ച് വലിയ വിമർശനമാണ് എല്‍ ഡി എഫ്, യു ഡി എഫ് എംപിമാർ നടത്തിയത്. എയിംസ്, 24000 കോടിയുടെ പ്രത്യേക പാക്കേജ്, വിഴിഞ്ഞം, വയനാട് ദുരിതാശ്വാസം അങ്ങനെ കേരള പ്രതീക്ഷിച്ച യാതൊരു പ്രഖ്യാപനവും ബജറ്റിലുണ്ടായിട്ടില്ല. എന്നാല്‍ കേന്ദ്രബജറ്റിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് കേരളമാണെന്നാണ് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അഭിപ്രായപ്പെടുന്നത്.
'കേന്ദ്രബഡ്ജറ്റിന്റെ ഏറ്റവും വലിയ ഗുണഭോക്താവായി കേരളം മാറി. സ്ത്രീകൾക്കും കർഷകർക്കും യുവാക്കൾക്കും ഇത്രയും അധികം ആനുകൂല്യങ്ങൾ കിട്ടിയ മറ്റൊരു ബഡ്ജറ്റ് രാജ്യം കണ്ടിട്ടില്ല. ആദായനികുതി പരിധി 12 ലക്ഷം ആക്കിയതിലൂടെ ഇടത്തരക്കാരും സർക്കാർ ഉദ്യോഗസ്ഥരും ഏറ്റവും കൂടുതലുള്ള സംസ്ഥാനം എന്ന നിലയിൽ കേരളത്തിലായിരിക്കും ഏറ്റവും വലിയ പ്രയോജനം ലഭിക്കുക.' കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ കെ സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തില്‍ സർവീസ് മേഖലയിൽ ആണ് ഏറ്റവും കൂടുതൽ ആളുകൾ ബന്ധപ്പെട്ടുനിൽക്കുന്നത്. അതുകൊണ്ട് തന്നെ ടാക്സിന് പോകേണ്ട പണം വിപണിയിലെത്തിക്കാൻ സാധിക്കും. ചെറുകിട സംരംഭകരും ചെറുകിട കച്ചവടക്കാരും അധികമുള്ള സംസ്ഥാനമായ കേരളത്തിന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റിൽ വലിയ ഗുണം ലഭിക്കും. മാസത്തിൽ 5000 മുതൽ 20,000 രൂപ വരെ ലാഭിക്കാൻ മധ്യ വർഗ്ഗത്തിന് ഇതിലൂടെ സാധിക്കുമെന്നത് എടുത്തു പറയേണ്ടതാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു.
ചരിത്രപരമായ പല പ്രഖ്യാപനങ്ങളും ഈ ബഡ്ജറ്റിൽ ഉണ്ട്. ലോകം മുഴുവൻ സാമ്പത്തിക പ്രതിസന്ധിയെ നേരിടുമ്പോൾ നമ്മുടെ രാജ്യം അതിനെ അതിജീവിച്ച് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് സാമ്പത്തിക ശക്തികളിൽ ഒന്നായി മാറാനുള്ള വലിയൊരു കുതിച്ചുചാട്ടത്തിന്റെ സൂചന നിൽക്കുകയാണ്. സംസ്ഥാനത്തെ ഡിഎ കുടിശ്ശിക 19 ശതമാനത്തിൽ നിൽക്കുമ്പോൾ കേന്ദ്രസർക്കാർ നിലപാട് സർക്കാർ ഉദ്യോഗസ്ഥർക്ക് ആശ്വാസമാവുകയാണ്. പുതിയ ശമ്പള കമ്മീഷൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്.
വളരെ അനുകൂലമായ നടപടിയാണിത്. എംഎസ്എംഇയുടെ ഈടില്ലാത്ത വായ്പ്പാ പരിധി ഒരു കോടിയിൽ നിന്നും അഞ്ചു കോടിയായി വർധിപ്പിച്ചിരിക്കുകയാണ്. ചെറുകിട സംരഭകർക്ക് വലിയ അവസരമാണ് ഇതിലൂടെ എത്തുന്നത്. സ്റ്റാർട്ടപ്പ് വായ്പ 10 കോടി ആക്കിയിരിക്കുകയാണ്. ഇത് യുവാക്കളുടെ ജീവിതത്തിന് ഏറെ പ്രതീക്ഷ പകരുന്നതാണ്.
കാർഷിക മേഖലയ്ക്ക് ഏറെ ഊന്നൽ നൽകിയ ബഡ്ജറ്റാണ് കേന്ദ്രധനകാര്യമന്ത്രി അവതരിപ്പിച്ചത്. വിള ഇൻഷുറൻസിന്റെ പരിധി വർധിപ്പിച്ചിരിക്കുന്നു. കാർഷിക വായ്പ സഹായങ്ങൾ വർധിപ്പിച്ചു. മത്സ്യബന്ധന മേഖലയിൽ ഉണ്ടായ പുതിയ പ്രഖ്യാപനങ്ങൾ ഏറ്റവും കൂടുതൽ ഗുണം ചെയ്യുന്നതും കേരളത്തിലാണ്. ഇത്രയൊക്കെയായിട്ടും കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്ന് പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വ്യാജപ്രചരണങ്ങൾ ജനങ്ങൾ തള്ളിക്കളയണമെന്നും കെ സുരേന്ദ്രന്‍ അവരൊക്കെ..
കേന്ദ്ര ബജറ്റ് ഇടത്തരക്കാർക്കും പാവപ്പെട്ടവർക്കും ഏറ്റവും അനുകൂലമായ പ്രഖ്യാപനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെന്നായിരുന്നു മുന്‍ കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ പ്രതികരണം. ആദായനികുതി പരിധി ഉയർത്തിയത് മധ്യവർഗ്ഗത്തിന് ഏറെ പ്രയോജനം ചെയ്യുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന്‍ ഹാപ്പി












Click it and Unblock the Notifications