കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ കോൺഗ്രസ് വരാൻ കാരണം ഇടത് പക്ഷം!! വോട്ടുവിഹിതം വര്‍ധിപ്പിക്കാനായെന്ന് കെ. സുരേന്ദ്രന്‍

Google Oneindia Malayalam News

പത്തനംതിട്ട: ഇന്ത്യൻ ജനത മുഴുവൻ കോൺഗ്രസിനെ തിരസ്കരിച്ചപ്പോൾ ഇടതുപക്ഷം നടത്തിയ ഹീനമായ പ്രചരണമാണ് കോൺഗ്രസ്സിനെ സ്വീകരിക്കാൻ കേരളത്തിൽലെ ജനങ്ങൾ നിർബന്ധിതരായതെന്ന് എൻഡിഎ സ്ഥാനാർഥി കെ സുരേന്ദ്രൻ. ഇടത് പക്ഷം കാണിച്ച നീചമായ പ്രവർത്തി ഒരു വലിയ ജന വിഭാഗത്തിനിടയിൽ കോൺഗ്രസ് അനുകൂല വികാരമുണ്ടാക്കി. പത്തനംതിട്ടയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ.

 തോറ്റമ്പിയെങ്കിലും സിപിഎമ്മിന് വോട്ട് വിഹിതം കൂടി!! കോൺഗ്രസ്സിന് വൻമുന്നേറ്റം, ബിജെപിയ്ക്കും ഇത്തിരി തോറ്റമ്പിയെങ്കിലും സിപിഎമ്മിന് വോട്ട് വിഹിതം കൂടി!! കോൺഗ്രസ്സിന് വൻമുന്നേറ്റം, ബിജെപിയ്ക്കും ഇത്തിരി

പത്തനംതിട്ടയെ സംബന്ധിച്ചടത്തോളം കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച്1,20,000 വോട്ടുകൾ അധികമായി നേടാൻ എൻഡിഎയ്ക്ക് കഴിഞ്ഞു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ 1,36000 വോട്ടുകളായിരുന്നു ലഭിച്ചിരുന്നത്. ഞങ്ങൾക്ക് വോട്ട് ചെയ്താൽ പിണറായി വിജയന്റെ സ്ഥാനാർഥി വിജയിച്ചു പേകുമോ എന്ന ആശങ്കയും കുറച്ചാളുകൾക്ക് ഉണ്ടായിരുന്നുവെന്ന് സമ്മതിക്കുന്നു. അതു പോലെ പ്രതീക്ഷിച്ച അത്രയും ഭൂരിപക്ഷ വോട്ടുകൾ ലഭിച്ചില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

surendran

കോന്നി, അടൂർ നിയമ സഭ മണ്ഡലങ്ങളിൽ എതാണ്ട് ആയിര വോട്ടിനാണ് ഞങ്ങൾ രണ്ടാം സ്ഥാനത്തെത്തിയത്. സർവ്വീസ് വോട്ടുകൾ എണ്ണിക്കഴിയുമ്പോൾ മൂന്ന് ലക്ഷം വോട്ടുകൾ ഞങ്ങൾ മറി കടക്കും. വലിയ തോതിൽ വോട്ടുകൾ സമാഹരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. കേരളത്തിൽ ഇടതു മുന്നണികളുടെ ദയനീയ പരാജയമാണ് ഉണ്ടായിരിക്കുന്നത്. വിശ്വാസികളോട് പിണറായി സർക്കാർ എടുത്ത നിലപാടാണ് ഈ തിരിച്ചടിയ്ക്ക് കാരണമായതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ആലപ്പുഴ ഒഴികെ ബാക്കി എല്ലാ മണ്ഡലങ്ങളിൽ യുഡിഎഫ് മിന്നും വിജയമാണ് നേടിയിരിക്കുന്നത് . പല ഇടതു കോട്ടകളും യുഡിഎഫ് പിടിച്ചെടുത്തിട്ടുണ്ട്.

English summary
k surendran comment about pathanamthitta loksabha election result
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X