കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയ്ക്ക് മണിക്കൂറുകള്‍, തനിക്ക് രണ്ട് മിനിട്ട്... കെ സുരേന്ദ്രന്റെ ദു:ഖം ഇതാണ്; ഇനി കത്ത്

Google Oneindia Malayalam News

തിരുവനന്തപുരം: ഒട്ടുമിക്ക ദിവസവും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനം നടത്താറുണ്ട്. ഒട്ടുമിക്ക വാർത്താ ചാനലുകളും അത് തത്സമയം കൊടുക്കാറുമുണ്ട്. ഉന്നയിക്കുന്ന വിഷയത്തിന്റെ പ്രാധാന്യമനുസരിച്ചാണ് സാധാരണ ഗതിയില്‍ ചാനലുകള്‍ വാര്‍ത്താ സമ്മേളനങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നത്.

'റോസാപ്പൂക്കളെ' ഭയന്ന് ബിജെപി; താമരയ്ക്ക് പകരം വോട്ട് റോസാപ്പൂവില്‍ വീണാൽ... ആശങ്കയുമായി സുരേന്ദ്രൻ'റോസാപ്പൂക്കളെ' ഭയന്ന് ബിജെപി; താമരയ്ക്ക് പകരം വോട്ട് റോസാപ്പൂവില്‍ വീണാൽ... ആശങ്കയുമായി സുരേന്ദ്രൻ

ബിജെപിയുടെ ലക്ഷ്യം 8,000 വാർഡുകൾ! കഴിഞ്ഞതവണ വെറും 1,500... പ്രതീക്ഷയില്ലാതെ കേന്ദ്രം, എന്തുകൊണ്ട്?ബിജെപിയുടെ ലക്ഷ്യം 8,000 വാർഡുകൾ! കഴിഞ്ഞതവണ വെറും 1,500... പ്രതീക്ഷയില്ലാതെ കേന്ദ്രം, എന്തുകൊണ്ട്?

എന്നാല്‍ കെ സുരേന്ദ്രന് ഇതില്‍ വലിയ പരാതിയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനത്തിന് ലഭിക്കുന്ന പ്രാധാന്യം തനിക്ക് കിട്ടുന്നില്ല എന്നതാണ് ആ പരാതി. ഇക്കാര്യം അദ്ദേഹം പരസ്യമായി ഉന്നയിക്കുകയും ചെയ്തു. അതിന്റെ വിശദാംശങ്ങളും കാരണങ്ങളും പരിശോധിക്കാം...

മുഖ്യമന്ത്രിയ്ക്ക് മണിക്കൂര്‍

മുഖ്യമന്ത്രിയ്ക്ക് മണിക്കൂര്‍

തനിക്ക് മാധ്യമങ്ങളോട് ഒരു അപേക്ഷയുണ്ട് എന്ന് പറഞ്ഞാണ് കെ സുരേന്ദ്രന്‍ വിഷയത്തിലേക്ക് കടന്നത്. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഒരു മണിക്കൂര്‍ സമയം കൊടുക്കുന്നതില്‍ അനൗചിത്യമുണ്ട് എന്നാണ് കെ സുരേന്ദ്രന്റെ പരാതി.

തനിക്ക് വെറും 2 മിനിട്ട്

തനിക്ക് വെറും 2 മിനിട്ട്

തങ്ങളൊക്കെ വല്ലതും പറഞ്ഞാല്‍ രണ്ട് മിനിട്ടുകൊണ്ട് ദൃശ്യ മാധ്യമങ്ങള്‍ അവസാനിപ്പിക്കുകയാണെന്നും സുരേന്ദ്രന്‍ പറയുന്നുണ്ട്. തങ്ങള്‍ക്ക് ഒരു അര മണിക്കൂറെങ്കിലും നല്‍കണം എന്നതാണ് സുരേന്ദ്രന്‍ പറഞ്ഞത്. ബിജെപി ആസ്ഥാനത്ത് നടത്തി വാര്‍ത്താ സമ്മേളനത്തിനിടെ ആയിരുന്നു ഇത്.

 ചാനല്‍ മേധാവികള്‍ക്ക്

ചാനല്‍ മേധാവികള്‍ക്ക്

എന്തായാലും ഈ വിഷയം ഇങ്ങനെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ് അവസാനിപ്പിക്കാന്‍ സുരേന്ദ്രന്‍ ഉദ്ദേശിക്കുന്നില്ലത്രെ. ചാനല്‍ മേധാവികള്‍ക്ക് ഇക്കാര്യം ചൂണ്ടിക്കാണിച്ച് കത്തയക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട് എന്നാണ് വിവരം.

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം

മുമ്പ് ഓഖി, പ്രളയ കാലങ്ങളിലും നിപ്പ കാലത്തും ഒക്കെയാണ് പിണറായി വിജയന്‍ സ്ഥിരമായി വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തിയിരുന്നത്. കൊവിഡിന്റെ തുടക്കത്തില്‍ ആരോഗ്യമന്ത്രിയായിരുന്നു പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ വിവരങ്ങള്‍ അറിയിച്ചിരുന്നത്. പിന്നീട് കൂടുതല്‍ ഗൗരവമേറിയപ്പോള്‍ മുഖ്യമന്ത്രി തന്നെ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണാന്‍ തുടങ്ങുകയായിരുന്നു.

ജനം കാത്തിരുന്നത്

ജനം കാത്തിരുന്നത്

പ്രളയ കാലങ്ങളിലും കൊവിഡ് കാലത്തും മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനങ്ങള്‍ക്കായി ജനം കാത്തുനില്‍ക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. വാര്‍ത്താ ചാനലുകള്‍ക്ക് ഏറ്റവും അധികം കാഴ്ചക്കാരുള്ള സമയമായും ഇത് മാറുകയും ചെയ്തു. അന്തര്‍ദേശീയ തലത്തില്‍ തന്നെ മുഖ്യമന്ത്രിയുടെ പ്രതിദിന വാര്‍ത്താ സമ്മേളനങ്ങള്‍ പ്രശംസിക്കപ്പെടുകയും ചെയ്തു.

സ്‌പോണ്‍സേര്‍ഡ് എന്ന്

സ്‌പോണ്‍സേര്‍ഡ് എന്ന്

ഇതിനിടെ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനങ്ങള്‍ പണം കൊടുത്ത് ചാനലുകളെ കൊണ്ട് കാണിക്കുകയാണെന്ന വ്യാജ പ്രചാരണവും ആയി പ്രതിപക്ഷത്തുള്ളവര്‍ രംഗത്ത് വന്നു. എന്നാല്‍ ആ പ്രചരണം ഉടന്‍ പൊളിയുകയും ചെയ്തു. ഇപ്പോഴും മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനങ്ങള്‍ ഉള്ള ദിവസങ്ങളില്‍ അത് വാര്‍ത്താ ചാനലുകള്‍ പൂര്‍ണമായും തത്സമയം കാണിക്കാറുണ്ട്.

പ്രാധാന്യമനുസരിച്ച്

പ്രാധാന്യമനുസരിച്ച്

പ്രാധാന്യമനുസരിച്ചാണ് ടെലിവിഷന്‍ ചാനലുകള്‍ വാര്‍ത്താ സമ്മേളനങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യാറുള്ളത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാര്‍ത്താ സമ്മേളനങ്ങളും ഇത്തരത്തില്‍ തത്സമയം സംപ്രേഷണം ചെയ്യാറുണ്ട്. എന്നാല്‍ അത് മുഴുവന്‍ സമയവും കാണിക്കാറില്ല എന്ന് മാത്രം.

ഫേസ്ബുക്ക് വഴി

ഫേസ്ബുക്ക് വഴി

നിലവില്‍ എല്ലാ വാര്‍ത്താ ചാനലുകളും പത്ര മാധ്യമങ്ങളും അവരുടെ ഫേസ്ബുക്ക് പേജ് വഴി വാര്‍ത്താ സമ്മേളനങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യാറുണ്ട്. രമേശ് ചെന്നിത്തലയും കെ സുരേന്ദ്രന്റേയും എല്ലാം വാര്‍ത്താ സമ്മേളനങ്ങള്‍ പൂര്‍ണമായിത്തന്നെ ഇത്തരത്തില്‍ സംപ്രേഷണം ചെയ്യാറുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.

അനൗചിത്യം എന്ത്

അനൗചിത്യം എന്ത്

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം മണിക്കൂര്‍ മുഴുവന്‍ കാണിക്കുന്നതില്‍ അനൗചിത്യമുണ്ട് എന്നാണ് കെ സുരേന്ദ്രന്റെ വാദം. അതിന് കാരണം, തങ്ങളുടെ വാര്‍ത്താ സമ്മേളനങ്ങള്‍ അധിക നേരം കാണിക്കുന്നില്ല എന്നതും. യഥാര്‍ത്ഥത്തില്‍ സുരേന്ദ്രന്റെ വാദത്തിലാണ് അനൗചിത്യമുള്ളത് എന്നും അഭിപ്രായമുണ്ട്. .

Recommended Video

cmsvideo
BJP central leadership feels party won't be able to achieve its goal in Kerala

English summary
K Surendran complains that, Chief Minister gets more live telecast time for Press Conferences in Television
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X