ചെന്നിത്തലയേക്കാൾ ആയിരം മടങ്ങ് വിശ്വാസ്യത തങ്ങൾക്കെന്ന് സുരേന്ദ്രൻ, ആ കട്ടിൽ കണ്ട് യുഡിഎഫ് പനിക്കണ്ട
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് തൊട്ടടുത്തെയിരിക്കുകയാണ്. നിയമസഭ തിരഞ്ഞെടുപ്പിനും ഇനി അധികനാളില്‍. ഇതിനിടെയാണ് ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലം വരുന്നത്. വലിയ ആത്മവിശ്വാസത്തിലാണ് ബിജെപി.
കേരളത്തില്‍ ആണെങ്കില്‍ സര്‍ക്കാര്‍ വലിയ പ്രതിസന്ധിയിലും ആണ്. എന്തായാലും ഭരണ വിരുദ്ധ വികാരം എന്ന കട്ടില്‍ കണ്ട് യുഡിഎഫ് പനിയ്‌ക്കേണ്ടതില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറയുന്നത്. രമേശ് ചെന്നിത്തലയ്ക്ക് വിശ്വാസ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. വിശദാംശങ്ങള്‍...

കട്ടില്‍ കണ്ട് പനിക്കയ്ണ്ട
ഭരണ വിരുദ്ധ വികാരം എന്ന കട്ടില്‍ കണ്ട് യുഡിഎഫ് പനിക്കണ്ട എന്നാണ് കെ സുരേന്ദ്രന്‍ പറയുന്നത്. പറഞ്ഞ് തുടങ്ങിയത് യുഡിഎഫിനെതിരെ ആയിരുന്നു എങ്കിലും ഒടുക്കം അത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെയുള്ള അധിക്ഷേപമായി മാറുകയായിരുന്നു.

ചെന്നിത്തലയേക്കാള്‍ വിശ്വാസ്യത
യുഡിഎഫിന്റെ വിശ്വാസ്യത പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. എന്താണ് അവര് നടത്തുന്നത്... അജ്ഡജസ്റ്റ്‌മെന്റ് രാഷ്ട്രീയം ആണ് അവരുടേത്. രമേശ് ചെന്നിത്തലയ്ക്കുള്ള വിശ്വാസ്യതയേക്കാള്‍ ആയിരം മടങ്ങ് ജനങ്ങള്‍ ബിജെപിയെ വിശ്വസിക്കുന്നുണ്ട് എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ചെന്നിത്തല പകലൊന്ന് പറയും വൈകുന്നേരം അഡ്ജസ്റ്റ് ചെയ്യും
ചെന്നിത്തലയെ രൂക്ഷമായി വിമര്‍ശിക്കുകയാണ് സുരേന്ദ്രന്‍. എന്തുകൊണ്ടാണ് ചെന്നിത്തലയുടെ വിശ്വാസ്യത നഷ്ടപ്പെട്ടത് എന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. തങ്ങള്‍ എടുക്കുന്നത് ഉറച്ച് നിലപാടുകളാണ്. രമേശ് ചെന്നിത്ത പകല്‍ ഒന്ന് പറയും വൈകുന്നേരം അത് അഡ്ജസ്റ്റ് ചെയ്യും. അങ്ങനെ ഒരു അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം തങ്ങള്‍ക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

നിലപാടുകളാണ് പ്രധാനം
എംഎല്‍എമാരുടെ എണ്ണമല്ല, തങ്ങള്‍ എടുക്കുന്ന നിലപാടുകളാണ് പ്രധാനമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. തങ്ങള്‍ നടത്തുന്ന ഇടപെടലുകള്‍ ആണ് പ്രധാനം എന്നും സുരേന്ദ്രന്‍ പറയുന്നുണ്ട്. ഇക്കാര്യത്തില്‍ ജനങ്ങള്‍ തങ്ങളെ വിശ്വസിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

പതിവില്ലാത്തത്
മീഡിയവണിനോടായിരുന്നു കെ സുരേന്ദ്രന്‍ ഇങ്ങനെ പ്രതികരിച്ചത്. ഏറെനാളായി പ്രതിപക്ഷത്തിനെതിരെ ബിജെപി നേതാക്കള്‍ കാര്യമായ വിമര്‍ശനങ്ങള്‍ ഒന്നും ഉയര്‍ത്തിയിരുന്നില്ല. തങ്ങളാണ് യഥാര്‍ത്ഥ പ്രതിപക്ഷം എന്നതായിരുന്നു ബിജെപിയുടെ അവകാശവാദം.

വിവാദങ്ങളും
ഇതിനിടെ പ്രതിപക്ഷ നേതാവും ബിജെപി അധ്യക്ഷനും ഉയര്‍ത്തുന്ന ആരോപണങ്ങള്‍ സമാനങ്ങളാണെന്ന ആക്ഷേപവുമായി ഇടതുപക്ഷവും രംഗത്ത് വന്നിരുന്നു. ആലോചിച്ച് തീരുമാനിച്ച് ആരോപണം ഉന്നയിക്കുന്നത് പോലെയാണ് കാര്യങ്ങള്‍ എന്നായിരുന്നു ആക്ഷേപം.

ഇത്തവണ നിര്‍ണായകം
ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ് കെ സുരേന്ദ്രനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. പാര്‍ട്ടിയ്ക്കുള്ളിലെ വിഭാഗീയത പരിഹരിക്കുന്നതിനൊപ്പം മികച്ച വിജയം സ്വന്തമാക്കിയേ തീരൂ എന്നാണ് കേന്ദ്ര നേതൃത്വം നല്‍കിയിരുന്ന നിര്‍ദ്ദേശം.












Click it and Unblock the Notifications