Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇപി ജയരാജനും, ചക്കകൂട്ടാനും വ്യവസായ വകുപ്പിലെ നിയമനവും; പരിഹാസവുമായി കെ സുരേന്ദ്രന്‍

കോഴിക്കോട്: വസായ വകുപ്പിലെ സുപ്രധാന തസ്തികകളില്‍ സ്വന്തക്കാരെ തിരുകിക്കയറ്റിയെ മന്ത്രി ഈ പി ജയരാജനെ പരിഹസിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ഗ്രഹണി പിടിച്ച കുട്ടികള്‍ ചക്ക കണ്ട ആര്‍ത്തിയോടെയാണ് ജയരാജന്‍ സ്വന്തം വകുപ്പില്‍ ബന്ധുക്കളെ നിയമിക്കുന്നതെന്നായിരുന്നു സുരേന്ദ്രന്റെ പരിഹാസം.

ബന്ധുക്കളെ അനദികൃതമായി നിയമച്ചതിലൂടെ ഇപി ജയരാജന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തി. ജയരാജനെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണമെന്ന് കെസുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ആയിരക്കണക്കിനു ചെറുപ്പക്കാരുടെ നിയമനത്തിനു പിഎസ്‌സി മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്ന സമയത്താണ് സുധീര്‍ നമ്പ്യാരുടെ നിയമനം. നിയമനം റദ്ദാക്കിയെങ്കിലും ജയരാജന്റെ ബന്ധുക്കള്‍ ഇപ്പോഴും തസ്തികകളില്‍ തുടരുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

jayarajan-surendran

ഇപി ജയരാജന്രെ സഹോദരി ഭാര്‍ഗവിയുടെ ഭര്‍ത്താവ് കുഞ്ഞിക്കണ്ണന്റെ അനുജനും മലപ്പട്ടം സ്വദേശിയുമായ ഉത്തമന്റെ മകന്‍ ജിന്‍സണ്‍, കുഞ്ഞിക്കണ്ണന്റെ തന്നെ സഹോദരി ഓമനയുടെ മകന്‍ മിഥുനും വ്യവസായവകുപ്പില്‍ അനധികൃതനിയമനം നേടിക്കഴിഞ്ഞു. കോഴിക്കോടും കൊച്ചിയിലുമാണ് നിയമനം. ജ്യേഷ്ഠന്റെ മകന്രെ ഭാര്യ ദീപ്തി നമ്പ്യാര്‍ക്ക് കണ്ണൂരില്‍ ക്‌ളേ ആന്റ് സിറാമിക്‌സില്‍ മാനേജര്‍ തസ്തികയില്‍ അനധികൃതനിയമനം. യോഗ്യത വെറും ബി കോം ബിരുദം മാത്രമാണ്.

മാസങ്ങളായി പൂട്ടിക്കിടക്കുന്ന ക്ലേ ആന്‍ഡ് സെറാമിക്‌സില്‍ ലക്ഷം രൂപ ശമ്പളത്തിലാണ് സഹോദര പുത്രന്റെ ഭാര്യയെ ജനറല്‍ മാനേജരയി ജയരാജന്‍ നിയമിച്ചിരിക്കുന്നത്. ഈ സ്ഥാപനം അടുത്ത കാലത്തൊന്നും തുറന്നു പ്രവര്‍ത്തിക്കാന്‍ സാധ്യതയില്ല. 1000 രൂപ ബോണസിനു വേണ്ടി കഴിഞ്ഞ ഓണത്തിനും ഇവിടത്തെ തൊഴിലാളികള്‍ സമരം ചെയ്‌തെങ്കിലും സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ല.

ഇവിടെയാണ് ബികോം ബിരുദം മാത്രമുള്ള ബന്ധുവിനു നിമയനം നല്‍കി ഖജനാവില്‍ നിന്നു ലക്ഷങ്ങള്‍ ശമ്പളം നല്‍കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ജയരാജന്റെ സഹോദരി ഭര്‍ത്താവിന്റെ അനുജന്റെ മകനും സഹോദരി ഭര്‍ത്താവിന്റെ സഹോദരിയുടെ മകനും കിന്‍ഫ്രയില്‍ സുപ്രധാന തസ്തികകളില്‍ നിയമനം നല്‍കിയതായും സുരേന്ദ്രന്‍ ആരോപിച്ചു.

റാങ്ക് ലിസ്റ്റുകള്‍ക്കു മുഴുവന്‍ മൊറട്ടോറിയം, ബന്ധുക്കള്‍ക്കെല്ലാം തകൃതിയായ നിയമനം. പൊരുതുന്ന വിപ്ലവസംഘടനയായ ഡിഫിക്കാരെല്ലാം മൗനവൃതത്തിലാണ്. ദയവായി ക്ഷമിക്കണമെന്നും സുരേന്ദ്രന്‍ പരിസഹിച്ചു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+