സ്വയം തൊഴിൽ സംരംഭകന്റെ പ്രോജക്ട് റിപ്പോർട്ട് കെ.റെയിൽ ഡിപിആറിനെക്കാളും മികച്ചത്;കെ. സുരേന്ദ്രൻ
തിരുവനന്തപുരം; കോടികൾ മുടക്കി കെ.റെയിൽ പദ്ധതിക്ക് വേണ്ടി തയ്യാറാക്കിയ ഡി പി ആർ യാതൊരു ആധികാരികതയും അവകാശപ്പെടാനില്ലാത്തത്തും തട്ടിക്കൂട്ടിയതാണന്നും ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. ബി ജെ പി കൊല്ലം ജില്ലാ കമ്മറ്റി പ്രസ് ക്ലബിൽ സംഘടിപ്പിച്ച കെ.റെയിൽ വിരുദ്ധ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.

കേരളത്തിലെ ഒരു തൊഴിൽ രഹിതൻ ബാങ്കിൽ നിന്നും വായ്പയെടുക്കാൻ സമർപ്പിക്കുന്ന പ്രോജക്ട് റിപ്പോർട്ടിന്റെ ആധികാരികത പോലും ഇല്ലാതെയാണ് കെ.റെയിൽ ഡി പി ആർ തയ്യാറാക്കിയിരിക്കുന്നത്. പാരിസ്ഥിതി ആഘാത പഠനം നടത്താതെ തന്റെ കൈയ്യിൽ വിദഗ്ധ റിപ്പോർട്ടുണ്ടന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കയാ ണ്. കെ.റെയിലിനെ കേരളം മുഴുവൻ എതിർക്കുമ്പോളും പദ്ധതി നടപ്പാക്കാൻ കാട്ടുന്ന വ്യഗ്ര്യതക്ക് പിന്നിൽ സാമ്പത്തിക നേട്ടം മാത്രമാണ്.
സംസ്ഥാന വികസനത്തിന് ഏറ്റവും കൂടുതൽ സഹായവും , പ്രോൽസാഹനവും നൽകലാണ് കേന്ദ്ര നയം. കേരളത്തിലെ ജനങ്ങളെ ഈട് നിർത്തി വായ്പ തരപ്പെടുത്തി വലിയ കടക്കെണിയിലേക്കും അരാജകത്ത്വത്തിലേക്കും കേരളത്തെ തള്ളിവിട്ടുന്നതിനുള്ള പരിശ്രമത്തെ ബി.ജെ പി മുന്നിൽ നിന്നും എതിർത്ത് പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ബി.ബിഗോപകുമാർ അദ്ധ്യക്ഷത വഹിച്ച സെമിനാറിൽെ കെ. റയിൽ വിരുദ്ധ ജനകീയ ഐക്യദാർഡ്യ സമിതി ജില്ലാ അധ്യക്ഷൻ കെ.വി രാമാനുജൻ തമ്പി , കെ.പി സി സി മുൻ സെക്രട്ടറി സൈമൺ അലക്സ് , ബി ജെ പി സംസ്ഥാന കമ്മറ്റി അംഗം ജി ഗോപിനാഥ് , ജില്ലാ ജനറൽ സെക്രട്ടറിമാരായ വയക്കൽ സോമൻ , വി. വിനോദ് എന്നിവർ സംസാരിച്ചു.












Click it and Unblock the Notifications