തോമസ് ഐസക്ക് താങ്കള്‍ ഇതെന്ത് അവിവേകമാണ് വിളമ്പുന്നത്?; രൂക്ഷ പ്രതിഷേധവുമായി കെ സുരേന്ദ്രന്‍
തിരുവനന്തപുരം: സമീപകാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത പ്രളയമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിന് നേരിടേണ്ടി വന്നത്. മുപ്പത്തിലേറെപ്പേരുടെ ജീവനെടുത്ത മഴക്കെടുതിയിലും പ്രളയത്തിലും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് കേരളത്തില്‍ ഉണ്ടായിട്ടുള്ളത്.
ദുരന്തംവിലയിരുത്താന്‍ കേരളത്തിലെത്തിയ കേന്ദ്രഅഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സംസ്ഥാനത്തിന് അടിയന്തര സഹായമായി അനുവദിച്ചത് 100 കോടിരൂപായായിരുന്നു. ഇത് വളരെ കുറഞ്ഞുപോയെന്ന വിലയിരുത്തല്‍ സംസ്ഥാനത്തിനുണ്ട്. ധനമന്ത്രി തോമസ് ഐസക് ട്വീറ്ററിലൂടെ കേന്ദ്രസര്‍ക്കാറിനെതിരെ വിമര്‍ശനമുന്നയിക്കുകും ചെയ്തിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തയിരിക്കുകായണ് ബിജെപി നേതാവായ കെ സുരേന്ദ്രന്‍.
{photo-feature}












Click it and Unblock the Notifications