സുരേഷ് ഗോപിക്കിട്ട് 'നൈസായിട്ട്' ഒരു പണി കൊടുത്ത് കെ സുരേന്ദ്രന്... അതിനും കുറ്റം കോടിയേരിക്ക്!!!
കണ്ണൂര്‍: പോണ്ടിച്ചേരിയില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചു എന്ന ആരോപണത്തില്‍ പെട്ട ആളാണ് സൂപ്പര്‍ താരം സുരേഷ് ഗോപി. സുരേഷ് ഗോപി വെറും ഒരു സിനിമ താരം മാത്രമല്ല, ബിജെപി നേതാവും രാജ്യസഭ എംപിയും ആണ്.
സുരേഷ് ഗോപി നികുതി വെട്ടിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യത്തിലും നടപടി എടുക്കണം എന്നാണ് ഇപ്പോള്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ കെ സുരേന്ദ്രന് പറയുന്നത്. കണ്ണൂരില്‍ വച്ചായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

നടപടി എടുക്കണം
സുരേഷ് ഗോപി നികുതി വെട്ടിച്ചിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ അക്കാര്യം അന്വേഷിച്ച് നടപടി എടുക്കണം എന്നാണ് കെ സുരേന്ദ്രന് പറയുന്നത്. കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്.

കുറേ കാലം ആയില്ലേ
സുരേഷ് ഗോപി ആഡംബര കാര്‍ വാങ്ങിയിട്ട് കുറേ കാലം ആയില്ലേ എന്ന ചോദ്യവും സുരേന്ദ്രന് ഉന്നയിക്കുന്നുണ്ട്. സംഗതി ശരിയും ആണ്. സുരേഷ് ഗോപി കാര്‍ വാങ്ങിച്ചിട്ട് കുറച്ച് കാലം ആയിട്ടുണ്ട്!

അത് സര്‍ക്കാര്‍ ചെയ്യണം
വ്യാജ വിലാസത്തില്‍ ആണോ സുരേഷ് ഗോപി കാര്‍ വാങ്ങിയത് എന്ന കാര്യം അന്വേഷിക്കേണ്ടത് സര്‍ക്കാര്‍ ആണ്. സര്‍ക്കാര്‍ അത് അന്വേഷിക്കേണ്ടതായിരുന്നു എന്നും സുരേന്ദ്രന് പറഞ്ഞു.

എല്ലാത്തിനും കാരണം
ഇപ്പോഴത്തെ വിവാദങ്ങള്‍ക്കെല്ലാം കാരണം കോടിയേരി ബാലകൃഷ്ണന് ആഡംബര കാര്‍ ഉപയോഗിച്ചതാണ് എന്നും സുരേന്ദ്രന് പറഞ്ഞു. അതുകൊണ്ടാണ് സുരേഷ് ഗോപിയുടെ കാറിന്റെ കാര്യവും ചര്‍ച്ചയാകുന്നത് എന്നാണ് സുരേന്ദ്രന് പറയുന്നത്.

പരാതി കിട്ടി
സുരേഷ് ഗോപിയുടെ ആഡംബര വാഹനം സംബന്ധിച്ച് ഇപ്പോള്‍ ഔദ്യോഗികമായി തന്നെ പരാതിയും ഉയര്‍ന്നിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എം ധനീഷ് ലാല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്.

പണികൊടുത്തത് മാതൃഭൂമി
അമല പോളിന്റേയും ഫഹദ് ഫാസിന്റേയും ആഡംബര കാറുകള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത വാര്‍ത്ത പുറത്ത് വിട്ട മാതൃഭൂമി തന്നെയാണ് സുരേഷ് ഗോപിയുടെ വാര്‍ത്തയും പുറത്ത് വിട്ടിട്ടുള്ളത്.

വ്യാജ മേല്‍ വിലാസം
ഓഡിയുടെ ക്യു സെവന് ആണ് സുരേഷ് ഗോപിയുടെ കാര്‍. നമ്പര്‍ പിവൈ 01ബിഎ999. ഈ വാഹനം പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തില്‍ ആണത്രെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

പതിനാലര ലക്ഷം ലാഭം!
കേരളത്തില്‍ ആണെങ്കില്‍ ഈ വാഹനത്തിന്റെ രജിസ്ട്രേഷന് 15 ലക്ഷം നികുതി അടക്കണമായിരുന്നു. എന്നാല്‍ പോണ്ടിച്ചേരിയില്‍ വേണ്ടി വന്നത് വെറും ഒന്നര ലക്ഷം. അപ്പോള്‍ ലാഭം പതിനാലര ലക്ഷം രൂപ!

മറുപടി പറയാം... പക്ഷേ
ഈ വിഷയത്തില്‍ മാതൃഭൂമി സുരേഷ് ഗോപിയുടെ പ്രതികരണം ആരാഞ്ഞിരുന്നു. എന്നാല്‍ ഉത്തരവാദപ്പെട്ട ഏജന്‍സിയോട് എല്ലാം പറഞ്ഞോളാം എന്നായിരുന്നത്രെ സുരേഷ് ഗോപിയുടെ മറുപടി.

സുരേന്ദ്രന് പറഞ്ഞത്
കെ സുരേന്ദ്രന് ഇപ്പോള്‍ പറഞ്ഞത് സത്യത്തില്‍ സുരേഷ് ഗോപിക്ക് തിരിച്ചടിയായിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ എന്തെങ്കിലും നടപടി എടുക്കുമോ എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications