കേരളത്തെ അവഗണിച്ചിട്ടില്ല, യുവാക്കളെ ചേർത്ത് നിർത്തുന്ന ബജറ്റ്: എയിംസ് വരുമെന്നും കെ സുരേന്ദ്രന്‍
തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. യുവാക്കളെ ചേർത്ത് നിർത്തി അവരിലൂടെ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുകയെന്ന എന്‍ ഡി എ സർക്കാറിന്റെ പ്രഖ്യാപിത നയമാണ് ഈ ബജറ്റിലും ഉയർത്തിപ്പിടിച്ചിരിക്കുന്നതെന്നും അദ്ദേഹം വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കി.
യുവാക്കളുടെ തൊഴില്‍ അവസരങ്ങള്‍ ഗണ്യമായി വർധിപ്പിക്കപ്പെടാന്‍ പോകുകയാണ്. 4.1 കോടി പുതിയ തൊഴില്‍ അവസരങ്ങള്‍ ചെറിയ കാര്യമല്ല. അതുപോലെ ആദ്യമായി ജോലിക്ക് കയറുന്നവര്‍ക്ക് 15,000 രൂപവരെയുള്ള മാസശമ്പള നല്‍കുമെന്ന സർക്കാർ പ്രഖ്യാപനം ചെറിയ കാര്യമില്ല. കേരളത്തിന് ഒന്നും കിട്ടിയില്ലെന്ന് പറഞ്ഞ് മുതലക്കണ്ണീർ പൊഴിക്കുന്നവർ ഈ പദ്ധതിയിലൂടെ മാത്രം കേരളത്തിലെ എത്ര യുവജനങ്ങള്‍ക്ക് ആനൂകൂല്യം ലഭിക്കുമെന്ന് നോക്കിയാല്‍ മതിയെന്നും അദ്ദേഹം പറയുന്നു.

നിരാശയില്‍ നിന്നും യുവാക്കളുടെ പ്രതീക്ഷ വാനോളം ഉയർത്തുന്ന ബജറ്റാണ് ഇത്. കേരളത്തിന് അനുകൂലമായ ഒരുപാട് കാര്യങ്ങള്‍ ബജറ്റ് റിപ്പോർട്ട് പരിശോധിച്ചാല്‍ കാണാന്‍ സാധിക്കും. കേരളത്തിന്റെ പേര് പറഞ്ഞില്ലെന്ന് കാരണത്താല്‍ വിലപിക്കുന്നതില്‍ അടിസ്ഥാനമൊന്നുമില്ല. അങ്ങനെയെങ്കില്‍ എത്ര സംസ്ഥാനങ്ങളുടെ പേര് ബജറ്റില്‍ പറയാത്തതുണ്ട്. ഓരോ സംസ്ഥാനങ്ങള്‍ക്കും എന്തെല്ലാം ആനുകൂല്യങ്ങള്‍ ലഭിക്കുന്നു എന്നതാണ് നാം നോക്കേണ്ടത്.
കേരളത്തിന് കേന്ദ്രത്തിന്റെ വക എംയിസുണ്ട്. അത് എങ്ങും പോകില്ല. എംയിസ് പോലുള്ള കാര്യങ്ങള്‍ ബജറ്റില്‍ തന്നെ പ്രഖ്യാപിക്കണമെന്നില്ല. അതുപോലെ ട്രൈബല്‍ കമ്മ്യൂണിറ്റിക്ക് വേണ്ടി 63000 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന്റെ ആനുകൂല്യം വയനാട് ഉള്‍പ്പടേയുള്ള ജില്ലകളിലെ ട്രൈബല്‍ വിഭാഗങ്ങള്‍ക്ക് ലഭിക്കും.
കസ്റ്റംസ് ഡ്യൂട്ടി ഇളവുകൾ അടക്കമുള്ള പ്രഖ്യാപനങ്ങൾ കേരളത്തിലെ വ്യവസായ മേഖലക്ക്, പ്രത്യേകിച്ച മത്സ്യോത്പാദന മേഖലയ്ക്ക് ഉണർവ്വ് പകരുകയും കയറ്റുമതി ശക്തിപ്പെടുത്തുകയും ചെയ്യും. ബജറ്റ് വരുന്നതിന് മുമ്പ് തന്നെ വിമർശനവുമായി രംഗത്ത് വന്നവരാണ് കേരളത്തിലെ യു ഡി എഫ്, എല്‍ ഡി എഫ് നേതാക്കള്‍. അതുകൊണ്ട് തന്നെ അവരുടെ വിമർശനത്തെ കാര്യമാക്കി എടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ബജറ്റിനെ പറ്റി പഠിക്കുന്നതിന് മുന്നേ സംസ്ഥാന ധനകാര്യമന്ത്രി കെഎൻ ബാലഗോപാൽ ബഡ്ജറ്റ് കേരള വിരുദ്ധമാണെന്ന് വിമർശനം നടത്തുന്നത് ശരിയല്ലെന്ന് വാർത്താ സമ്മേളനത്തിലും കെ സുരേന്ദ്രന്‍ വ്യക്തമാക്കി. ബഡ്ജറ്റിലെ ഒരു കടലാസും കാണുന്നതിനു മുമ്പാണ് ധനകാര്യ മന്ത്രി പ്രതികരണം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ 10 വർഷമായിട്ട് ഒരു ബഡ്ജറ്റിലും എംയിസ് പോലെയുള്ള പദ്ധതികൾ പ്രഖ്യാപിക്കാറില്ല. അതൊക്കെ പിന്നീടാണ് പ്രഖ്യാപിക്കാറുള്ളത്. കേരളത്തിൽ എംയിസ് വരുമെന്നുറപ്പാണ്. എന്നാൽ മുൻവിധിയോടുകൂടിയുള്ള വിമർശനമാണ് കേരള ധനകാര്യ മന്ത്രി ഉന്നയിക്കുന്നത്. കേരളത്തിലെ ഓരോ കേന്ദ്ര പദ്ധതിക്കും എന്തൊക്കെ ലഭിച്ചു എന്ന് വ്യക്തമാകാൻ ഇരിക്കുന്നതേയുള്ളൂ. 54,000 കോടി കേരളത്തിന് കിട്ടാനുണ്ടെന്ന് പറഞ്ഞ ധനമന്ത്രിയിൽ നിന്നും ഇതൊക്കെയേ മലയാളികൾ പ്രതീക്ഷിക്കുന്നുള്ളൂവെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications