രാഹുൽ മമത തട്ടിപ്പുസംഘത്തോടൊപ്പം കൂടുമോ അതോ സിബിഐക്കൊപ്പമോ? സിപിഎമ്മിനെ പരിഹസിച്ച് കെ സുരേന്ദ്രന്‍
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രതിരക്ഷ പാര്‍ട്ടികള്‍. എന്നാല്‍ സിപിഎം പിന്തുണ നല്‍കാതെ മാറി നില്‍ക്കുകയാണ്. മമതയുടേത് തട്ടിപ്പ് നാടകമാണെന്നാണ് സിപിഎം പറയുന്നത്. അതേസമയം ബംഗാളിൽ മമതയ്ക്കെതിരെ നിലപാടെടുത്ത സി. പി. എം നേതൃത്വം രാഹുൽ മമത തട്ടിപ്പുസംഘത്തോടൊപ്പം കൂടുമോ അതോ അന്വേഷണം നേരിടണമെന്ന സി. ബി. ഐ നിലപാടിനൊപ്പം നിൽക്കുമോ എന്ന ചോദ്യമുയര്‍ത്തിയിരിക്കുകയാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. സുരേന്ദ്രന്‍റെ പരിഹാസ പോസ്റ്റ് ഇങ്ങനെ

ശാരദാ, റോസ് വാലി ചിട്ടി തട്ടിപ്പുകേസ്സുകൾ സി. ബി. ഐയെ ഏൽപ്പിച്ചത് ബഹു. സുപ്രീം കോടതിയാണ്. സി. ബി. ഐ അന്വേഷണം കുറച്ചു വർഷങ്ങളായി ബംഗാളിൽ ഭരണം ഉപയോഗിച്ച് മമത അട്ടിമറിക്കുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ ബംഗാളിൽ കണ്ടത്. ഇതിന്റെ പേരിൽ രാജ്യത്തെ എല്ലാ കള്ളൻമാരും ഒന്നിച്ചിരിക്കുകയാണ്. രാഹുലും കമ്പനിയും മമതയുടെ കൂടെ കൂടി ബഹളം തുടങ്ങിയത് ഇതാണ് കാണിക്കുന്നത്.
ഇനി ഒന്നേ അറിയാനുള്ളൂ ഇത്രയും കാലം ഈ അഴിമതിയുടെ പേരിൽ ബംഗാളിൽ മമതയ്ക്കെതിരെ നിലപാടെടുത്ത സി. പി. എം നേതൃത്വം രാഹുൽ മമത തട്ടിപ്പുസംഘത്തോടൊപ്പം കൂടുമോ അതോ അന്വേഷണം നേരിടണമെന്ന സി. ബി. ഐ നിലപാടിനൊപ്പം നിൽക്കുമോ. ഏതായാലും ബംഗാളിലെ സി. പി. എം അണികൾ ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിനൊപ്പമാണ്. സീതാറാം യെച്ചൂരിയും കൂട്ടരും കോൺഗ്രസ്സിന്റെ അടുക്കളപ്പണിക്കാരായതുകൊണ്ട് നല്ലതെന്തെങ്കിലും അവരിൽ നിന്ന് പ്രതീക്ഷിക്കാനാവുമെന്ന് തോന്നുന്നില്ല.












Click it and Unblock the Notifications