Get Updates
Get notified of breaking news, exclusive insights, and must-see stories!

മാധ്യമപ്രവർത്തകർക്ക് രാഷ്ട്രീയമാവാം. എന്നാൽ ആ രാഷ്ട്രീയം ചുളുവിൽ വിറ്റഴിക്കാനുള്ളതല്ല പൊതുഇടങ്ങള്‍

തിരുവനന്തപുരം: വോട്ടിങ് യന്ത്രങ്ങള്‍ക്കെതിരായി ഉയര്‍ന്ന ആരോപണങ്ങളിലും വിവിപാറ്റ് വിഷയത്തിലും കേരളത്തിലെ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത രീതിക്കെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ രംഗത്ത്. ആരോഗ്യകരമായ വിമർശനങ്ങൾക്കുള്ള ഇടം ചുരുങ്ങുമ്പോഴാണ് വ്യക്തിഹത്യകളിലേക്കും ട്രോളുകളിലേക്കും ഗോസിപ്പുകളിലേക്കുമൊക്കെ തിരിയുന്നതെന്ന് സുരേന്ദ്രന്‍ അഭിപ്രായപ്പെടുന്നു.

മാധ്യമപ്രവർത്തകർക്ക് രാഷ്ട്രീയമാവാം. എന്നാൽ ആ രാഷ്ട്രീയം ചുളുവിൽ വിറ്റഴിക്കാനുള്ളതല്ല ഇത്തരം പൊതു ഇടങ്ങൾ. അടുത്ത അഞ്ചു വർഷവും ഇതുതന്നെ തുടരും. അപ്പോഴും രാജ്യവും മോദിയും മുന്നോട്ടുതന്നെ പോവുകയും ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

ആളുകൾ മടിക്കുന്നു

ആളുകൾ മടിക്കുന്നു

മാധ്യമങ്ങളിൽ വരുന്ന വാർത്തകളുടേയും വാർത്താധിഷ്ട്ഠിത പരിപാടികളുടേയും ഉള്ളടക്കത്തെ വിമർശിക്കുമ്പോൾ അവർ വ്യക്തിനിഷ്ഠമായി അതിനെ കാണുന്നു എന്നത് ഒരു പതിവുരീതിയായി മാറുന്നതുകൊണ്ട് പലപ്പോഴും പ്രതികരിക്കാൻ ആളുകൾ മടിക്കുന്നു.

പറയാതെ വയ്യ

പറയാതെ വയ്യ

ആരോഗ്യകരമായ വിമർശനങ്ങൾക്കുള്ള ഇടം ചുരുങ്ങുമ്പോഴാണ് വ്യക്തിഹത്യകളിലേക്കും ട്രോളുകളിലേക്കും ഗോസിപ്പുകളിലേക്കുമൊക്കെ തിരിയുന്നത്. ഈയിടെ നാം ചർച്ചചെയ്ത ഒരു വാർത്തയെക്കുറിച്ച് പറയാതെ വയ്യ. ഈ തെരഞ്ഞെടുപ്പിൽ നാലായിരം അസംബ്ലി മണ്ഡലങ്ങളിലായി 20265 വിവിപാറ്റുകൾ എണ്ണി.
ഒരെണ്ണം പോലും മിസ് മാച്ച് ഇല്ല.

വ്യാജവാർത്ത

വ്യാജവാർത്ത

വോട്ടെണ്ണലിന്റെ തൊട്ടുമുമ്പേ മൂന്നിടത്ത് ഉപയോഗിക്കാത്ത പോളിംഗ് സാമഗ്രികൾ തിരിച്ചുകൊണ്ടുപോവുകയായിരുന്ന വാഹനങ്ങൾ തടഞ്ഞുവെച്ച് ചിലയാളുകൾ മനപ്പൂർവ്വം പടച്ചുവിട്ട ഒരു വ്യാജവാർത്ത നമ്മുടെ മാധ്യമങ്ങൾ വലിയ ആഘോഷമാക്കി.തുടർന്ന് അന്തിച്ചർച്ചകളുണ്ടായി. പതിവുപോലെ ജെഎൻയു നിരീക്ഷകരും ആങ്കർമാരും സിപിഎം കോൺഗ്രസ്സ് ചർച്ചകരും മോദിക്കെതിരെയുള്ള വലിയ ആയുധമാക്കി ചർച്ചകൾ കൊഴുപ്പിച്ചു.

കളങ്കപ്പെടുത്തുകയാണ്

കളങ്കപ്പെടുത്തുകയാണ്

ചർച്ചയിൽ അതിഥിയായി പങ്കെടുത്ത ഒരു പ്രമുഖ മലയാളം ചാനലിന്റെ സിഇഓ പറഞ്ഞ വാക്കുകളാണ് എന്നെ ഏറ്റവും വേദനിപ്പിച്ചതും അദ്ഭുതപ്പെടുത്തിയതും. അതീവ ഗൗരവമേറിയ ഒരു പ്രശ്നമാണിതെന്നും നമ്മുടെ ജനാധിപത്യത്തെ ഇത് കളങ്കപ്പെടുത്തുകയാണെന്നും അദ്ദേഹം ഉൽക്കണ്ഠപ്പെട്ടു.

നിരുത്തരവാദപരമായ പ്രചാരവേല

നിരുത്തരവാദപരമായ പ്രചാരവേല

മോദി ഭരണഘടനാസ്ഥാപനങ്ങളെയെല്ലാം തകർക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ നിരുത്തരവാദപരമായ പ്രചാരവേലയെ അദ്ദേഹം എന്തുകൊണ്ടാണ് ചങ്കുതൊടാതെ വിഴുങ്ങിയത്? വോട്ടെണ്ണലിനുശേഷം പ്രതിപക്ഷം വിഴുങ്ങിയ ഈ ആരോപണം ഏത് വസ്തുതയുടെ അടിസ്ഥാനത്തിലാണ് ആധികാരിക വൃത്താന്തമായി അദ്ദേഹം ജനങ്ങളുടെ മുന്നിൽ വെച്ചത്?

ഗവേഷണബുദ്ധിയൊന്നും വേണ്ട

ഗവേഷണബുദ്ധിയൊന്നും വേണ്ട

ഉത്തരം തേടിപ്പോകുമ്പോഴാണ് ഞെട്ടിപ്പിക്കുന്ന പല കാര്യങ്ങളും നമുക്ക് ബോധ്യമാവുന്നത്. നീചമായ സ്വന്തം കക്ഷിരായ്ട്രീയ ബോധം നിഷ്പക്ഷതയുടെ മൂടുപടമണിഞ്ഞ് ജനങ്ങളുടെ മേൽ വിറ്റഴിക്കുന്ന ഈ സൃഗാല നീതി തുടങ്ങിയിട്ട് നാളുകളെത്രയായി എന്നറിയാൻ വലിയ ഗവേഷണബുദ്ധിയൊന്നും വേണ്ട.

ചുളുവിൽ വിറ്റഴിക്കാനുള്ളതല്ല പൊതുഇടങ്ങള്‍

ചുളുവിൽ വിറ്റഴിക്കാനുള്ളതല്ല പൊതുഇടങ്ങള്‍

2014 മെയ് അവസാനം മുതൽ 2019 മെയ് 23 വരെയുള്ള കവർസ്ടോറികളുടേയും പറയാതെ വയ്യകളുടേയും ക്ളിപ്പിംഗുകളെടുത്ത് ഒരാവർത്തി കണ്ടുനോക്കുന്ന ഏതൊരാൾക്കും ഈ വസ്തുത ബോധ്യപ്പെടും. മാധ്യമപ്രവർത്തകർക്ക് രാഷ്ട്രീയമാവാം. എന്നാൽ ആ രാഷ്ട്രീയം ചുളുവിൽ വിറ്റഴിക്കാനുള്ളതല്ല ഇത്തരം പൊതു ഇടങ്ങൾ. അടുത്ത അഞ്ചു വർഷവും ഇതുതന്നെ തുടരും. അപ്പോഴും രാജ്യവും മോദിയും മുന്നോട്ടുതന്നെ പോവുകയും ചെയ്യും.

ഫേസ്ബുക്ക് പോസ്റ്റ്

കെ സുരേന്ദ്രന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+