കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് കെ സുരേന്ദ്രന്‍.. ഫേസ്ബുക്ക് കുറിപ്പ്

  • By Aami Madhu
Google Oneindia Malayalam News

ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുമെന്ന് കെ സുരേന്ദ്രന്‍. തന്‍റെ ഫേസ്ബുക്കിലൂടെയാണ് സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് രംഗത്തെത്തി. ശബരിമല തകർക്കാൻ പിണറായി വിജയനും കൂട്ടരും നടത്തിയ ഗൂഡനീക്കം ജനങ്ങളോട് പറയുക തന്നെചെയ്യുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

pinarayiddsura-1552384

മുഖ്യമന്ത്രി ഫേസ്ബുക്കിലിട്ട പരാമര്‍ശം ചൂണ്ടിക്കാട്ടിയായിരുന്നു സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്- പോസ്റ്റ് ഇങ്ങനെ "മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന കണ്ടുകാണുമോ ആവോ?തെരഞ്ഞെടുപ്പു കമ്മീഷണർ അമിതാധികാരപ്രയോഗം നടത്തിയാൽ അതംഗീകരിക്കാൻ ആത്മാഭിമാനമുള്ളവർക്ക് കഴിയില്ല.

ശബരിമല തകർക്കാൻ പിണറായി വിജയനും കൂട്ടരും നടത്തിയ ഗൂഡനീക്കം ജനങ്ങളോട് പറയുക തന്നെചെയ്യും. ചട്ടങ്ങളും നിയമങ്ങളും അറിഞ്ഞു തന്നെയാണ് ഞങ്ങളും പൊതുരംഗത്ത് നിൽക്കുന്നത്"

ശബരിമല ഉള്‍പ്പെടെയുള്ള മതപരമായ വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രചരണായുധമാക്കരുതെന്നായിരുന്നു കമ്മീഷന്‍റെ ഉത്തരവ്. കോണ്‍ഗ്രസ് നേതാവ് കെ സുധാകരനും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

English summary
k surendran facebook post about sabarimala and election commision
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X