Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി വിജയന് ജയ് വിളിക്കുന്ന 'ശിവന്‍കുട്ടിസേന',ശിവസേനയുടെ ആക്രമണം സിപിഎമ്മിനെ സഹായിക്കാനെന്ന്....

ജനശ്രദ്ധ തിരിച്ചുവിടാനുള്ള അടവായിരുന്നു കൊച്ചിയിലെ ശിവസേന ഗുണ്ടായിസമെന്നും അദ്ദേഹം ആരോപിച്ചു.

തിരുവനന്തപുരം: ശിവസേന പ്രവര്‍ത്തകര്‍ കൊച്ചി മറൈന്‍ഡ്രൈവില്‍ നടത്തിയ സദാചാര ഗുണ്ടായിസം സിപിഐഎമ്മിനെ സഹായിക്കാനാണെന്ന് ആരോപിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ആക്രമണങ്ങളുടെ പേരില്‍ ജനരോഷമുയര്‍ന്ന സാഹചര്യത്തില്‍ ജനശ്രദ്ധ തിരിച്ചുവിടാനുള്ള അടവായിരുന്നു കൊച്ചിയിലെ ശിവസേന ഗുണ്ടായിസമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

പാലക്കാട് സ്വന്തം മണ്ഡലത്തില്‍ രണ്ട് കൊച്ചുകുട്ടികള്‍ ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതികരിക്കാതിരുന്ന ഡിവൈഎഫ്‌ഐ നേതാവും ചുംബന സമര ഫെയിമുമായ എംപി ഈ വിഷയത്തില്‍ പ്രതികരണവുമായി വന്നതു കണ്ടില്ലേ എന്നും കെ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.

ജനശ്രദ്ധ തിരിച്ചുവിടാന്‍...

ജനശ്രദ്ധ തിരിച്ചുവിടാന്‍...

കൊച്ചിയിലെ ശിവസേന പ്രവര്‍ത്തകരുടെ സദാചാര ഗുണ്ടായിസം സിപിഐഎമ്മിനെ സഹായിക്കാനാണെന്നാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദളിതര്‍ക്കുമെതിരെയുള്ള ആക്രമണങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിച്ച സാഹചര്യത്തിലുയര്‍ന്ന ജനരോഷത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനായുള്ള ഒന്നാന്തരം അടവായിരുന്നു മറൈന്‍ഡ്രൈവിലെ സദാചാര ഗുണ്ടായിസമെന്നും സുരേന്ദ്രന്റെ പോസ്റ്റിലുണ്ട്.

ഇനി ഇതായിരിക്കും ചര്‍ച്ച...

ഇനി ഇതായിരിക്കും ചര്‍ച്ച...

പാലക്കാട് സ്വന്തം മണ്ഡലത്തില്‍ രണ്ട് കൊച്ചുകുട്ടികള്‍ ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതികരിക്കാതിരുന്ന ഡിവൈഎഫ്‌ഐ നേതാവും ചുംബന സമര ഫെയിമുമായ എംപി ഈ വിഷയത്തില്‍ പ്രതികരണവുമായി വന്നതു കണ്ടില്ലേ എന്നും സുരേന്ദ്രന്‍ ചോദിക്കുന്നു. ഇനി വരുന്ന ദിവസങ്ങളില്‍ മാധ്യമങ്ങള്‍ ഈ വിഷയമാകും ചര്‍ച്ച ചെയ്യുക. ഇനിയും ഒരുപാട് സമരങ്ങള്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശിവസേനയെ വിളിക്കുന്നത് ശിവന്‍കുട്ടി സേനയെന്ന്...

ശിവസേനയെ വിളിക്കുന്നത് ശിവന്‍കുട്ടി സേനയെന്ന്...

ശിവസേനയുടെ സമീപകാല നിലപാടുകള്‍ വിലയിരുത്തുന്ന ആര്‍ക്കും ഇതെല്ലാം ബോധ്യപ്പെടുമെന്നും, സിപിഎമ്മിന്റെ സമരങ്ങളിലെല്ലാം ഇപ്പോള്‍ അവരും പങ്കെടുക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. തിരുവനന്തപുരത്ത് ആളുകള്‍ ശിവസേനയെ ശിവന്‍കുട്ടി സേനയെന്നാണ് വിളിക്കുന്നത്, പിണറായി വിജയന് ജയ് വിളിക്കാന്‍ ശിവസേനയെ ഇറക്കിയത് അദ്ദേഹമായിരുന്നെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+