കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാതന്ത്ര്യദിനം അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഗൂഢാലോചന നടന്നു.. കെ സുരേന്ദ്രന്റെ ആരോപണം !

  • By Anamika
Google Oneindia Malayalam News

കോഴിക്കോട്: പാലക്കാട് സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളില്‍ സ്വാതന്ത്ര്യദിനത്തില്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയത് വലിയ വിവാദം ആയിരിക്കുകയാണ്. ജില്ലാ കളക്ടറുടെ ഉത്തരവ് മറികടന്നാണ് ചടങ്ങ് നടന്നത് എന്നതാണ് വിവാദത്തിലായത്. ഇതൊരു നേട്ടമായി ദേശീയ തലത്തില്‍ ബിജെപി ആഘോഷിക്കുന്നുമുണ്ട്. മോഹന്‍ ഭാഗവതിനെതിരെ സര്‍ക്കാര്‍ നിര്‍ദേശിച്ചാല്‍ മാത്രമേ കേസെടുക്കൂ എന്നതാണ് പോലീസ് നിലപാട്. എന്നാല്‍ സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്തിയ മോഹന്‍ ഭാഗവതിനെതിരെയല്ല, മറിച്ച് സ്വാതന്ത്ര്യദിനപരിപാടി അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയാണ് കേസെടുക്കേണ്ടതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ആവശ്യപ്പെടുന്നു.

ജയിലില്‍ നിന്നും പുറത്തിറങ്ങിയാല്‍ ദിലീപ് ആദ്യം ചെയ്യുന്നത് ഇത്...! ജനപ്രിയന്‍ ഉറച്ച് തന്നെ...??ജയിലില്‍ നിന്നും പുറത്തിറങ്ങിയാല്‍ ദിലീപ് ആദ്യം ചെയ്യുന്നത് ഇത്...! ജനപ്രിയന്‍ ഉറച്ച് തന്നെ...??

surendran

ഫേസ്ബുക്കിലിട്ട കുറിപ്പിൽ കെ സുരേന്ദ്രൻ പറയുന്നത് ഇങ്ങനെയാണ്:
കേസ്സെടുക്കേണ്ടത് മോഹൻജീ ഭാഗവതിനെതിരെയല്ല, മറിച്ച് സ്വാതന്ത്ര്യദിനാഘോഷ പരിപാടി അട്ടിമറിക്കാൻ ശ്രമിച്ചവർക്കെതിരെയാണ്. കാശ്മീരിൽ ഇത്തരം നീക്കത്തിനെതിരെ എല്ലാ വർഷവും കേസ്സുകൾ ഉണ്ടാവാറുണ്ട്. സ്വാതന്ത്ര്യദിനാഘോഷം അട്ടിമറിക്കുന്നതും അതിനോട് അനാദരവ് കാണിക്കുന്നതും കുററമാണ്. അർദ്ധരാത്രിയിൽ ഗൂഢാലോചന നടത്തിയ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനും കളക്ടറും എസ്. പി യുമടക്കമുള്ളവർക്കെതിരെ കേസ്സെടുക്കണം. ഇക്കാര്യത്തിൽ കേന്ദ്ര ഏജൻസികൾ അടിയന്തരമായി ഇടപെടണം എന്നാണ് കെ സുരേന്ദ്രൻ ആവശ്യപ്പെടുന്നത്.

English summary
BJP leader K Surendran's facebook post against Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X