ഇതു ജനജാഗ്രതായാത്രയോ അതോ പണജാഗ്രതായാത്രയോ? കോടിയേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുരേന്ദ്രന്‍
ജനജാഗ്രതാ യാത്രയുടെ കൊടുവള്ളി സ്വീകരണത്തിന് കൊടിയേരി ഉപയോഗിച്ച വാഹനം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെതാണെന്നാണ് കെ സുരേന്ദ്രന്റെ ആരോപണം.
കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ആരോപണവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ജനജാഗ്രതാ യാത്രയുടെ കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ കോടിയേരി ഉപയോഗിച്ച വാഹനം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെതാണെന്നാണ് കെ സുരേന്ദ്രന്റെ ആരോപണം.
കൊടുവള്ളി സ്വദേശി ഫൈസല്‍ കാരാട്ടിന്റെ ആഢംബര കാറിലാണ് വിപ്ലവപാര്‍ട്ടിയുടെ നേതാവ് കോടിയേരി ബാലകൃഷ്ണന്‍ കൊടുവള്ളി സ്വീകരണത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്തതെന്നാണ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് .

സ്വീകരണ പരിപാടിയുടെ ഫോട്ടോയും, വീഡിയോയും, കാര്‍ ഉടമയുടെ വിവരങ്ങളും, കാറുടമയ്ക്കെതിരെ വന്ന പത്രവാര്ർത്തയും സഹിതമാണ് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പോസറ്റ് ചെയ്തിരിക്കുന്നത്. ഈ വിഷയം അന്വേഷിക്കാന്‍ പാര്‍ട്ടിയും മുഖ്യമന്ത്രിയും തയ്യാറാകുമോ എന്നും, ഇനിയും തെളിവുകള്‍ ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെടാമെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
സംഘപരിവാറിനെതിരെ എല്‍ഡിഎഫ് നടത്തുന്ന ജനജാഗ്രതാ യാത്ര വടക്കന്‍ കേരളത്തില്‍ സിപിഐഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും,
തെക്കന്‍ കേരളത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമാണ് നയിക്കുന്നത്.
എന്നാല്‍ സുരേന്ദ്രനു പിന്നാലെ ഇതേ ആരോപണവുമായി മുസ്ലിം ലീഗ് സംസ്ഥാന സ്രെക്രട്ടറി മായിന്‍ ഹാജിയും രംഗത്തെത്തിയിരിക്കുകയാണ്. ഈ വിഷയത്തില്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയ്യാറാകുമോ എന്നാണ് മായിന്‍ ഹാജിയും ചോദിക്കുന്നത്.












Click it and Unblock the Notifications