കേരളത്തിലെ ഡാം തുറന്ന് വിട്ടതാണ് പ്രളയത്തിന് കാരണമെന്ന് നാസ വരെ പറഞ്ഞു.. വിമര്‍ശനവുമായി സുരേന്ദ്രന്‍
മുഖ്യമന്ത്രി പിണറായി വിജയനെതിരേയും വൈദ്യുതി മന്ത്രി എംഎം മണിക്കെതിരേയും ആഞ്ഞടിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കേരളത്തിലെ പ്രളയത്തിന് കാരണം ഡാമുകള്‍ തുറന്ന് വിടാന്‍ വൈകിയത് മൂലമാണെന്ന് നാസ വരെ പറഞ്ഞിട്ടും മന്ത്രി എംഎം മണി ഇപ്പോഴും മന്ത്രിയായി തുടരുന്നത് കേരളത്തില്‍ ആയതുകൊണ്ട് മാത്രമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

ഇത്രയും ധിക്കാരിയായ ഒരു മന്ത്രിയെ അധികാരത്തില്‍ ഇരുത്തുന്നത് കേരളത്തിന് നാണക്കേടാണെന്നും മന്ത്രി മണിയുടെ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ച് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പ് ഇങ്ങനെ
'ഇത്രയും അവിവേകിയും ധിക്കാരിയും താന്തോന്നിയുമായ ഒരു മന്ത്രിയെ ഇനിയും അധികാരത്തിൽ നിലനിർത്തുന്നത് ഓരോ കേരളീയനും അപമാനമാണ്. ഈ ദുരന്തം ഡാമുകൾ തുറന്നുവിടാൻ വൈകിയതുമൂലമാണെന്ന് നാസ വരെ പറഞ്ഞിട്ടും ഇയാൾ മന്ത്രിയായി തുടരുന്നത് കേരളത്തിലായതുകൊണ്ടുമാത്രമാണ്.

ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്താണ് ഈ ദുരന്തമുണ്ടായതെങ്കിൽ പിണറായി വിജയനും കൂട്ടരും ഒരൗചിത്യബോധവുമില്ലാതെ സമരത്തിനിറങ്ങി കേരളത്തെ മറ്റൊരു ദുരന്തഭൂമിയാക്കുമായിരുന്നു.
Recommended Video

മനസ്സാക്ഷി പണയം വെച്ച പാർട്ടി അണികളും അവരെ പിന്തുണക്കുന്ന ജിഹാദികളും ഒരുപറ്റം മീഡിയയുമാണ് ഈ ഘട്ടത്തിലും പിണറായിക്കും മണിക്കും ഹാലേലൂയ പാടുന്നത്.












Click it and Unblock the Notifications