കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇരട്ടച്ചങ്കനല്ല ഇരട്ടത്താപ്പിന്റെ അപ്പോസ്തലന്‍, ആസനത്തിൽ ആലു മുളച്ചാലും പിണറായിക്ക് അതൊരലങ്കാരമാണ്'

Google Oneindia Malayalam News

തിരുവനന്തപുരം: പള്ളിത്തര്‍ക്കങ്ങളില്‍ അനുകൂലമായി സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിട്ടും അത് അനുസരിച്ച് നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നാരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഓര്‍ത്തഡോക്സ് സഭ. വിധി നടപ്പാക്കേണ്ട നിയമസബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ടെന്ന് കാണിച്ച് ഓര്‍ത്തഡോക്സ് സഭ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരിക്കുകയാണ്. അതിനിടെ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഫേസ്ബുക്കിലൂടെയാണ് സുരേന്ദ്രന്‍റെ വിമര്‍ശനം.

pinarayisura2-156456

<strong>അഹിന്ദുവായ ഡെലിവറി ബോയില്‍ നിന്ന് ഭക്ഷണം സ്വീകരിക്കില്ല; 'അഡാറ്' മറുപടിയുമായി സൊമാട്ടോ</strong>അഹിന്ദുവായ ഡെലിവറി ബോയില്‍ നിന്ന് ഭക്ഷണം സ്വീകരിക്കില്ല; 'അഡാറ്' മറുപടിയുമായി സൊമാട്ടോ

സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹരജി സഭ നല്‍കിയേക്കുമെന്നാണ് കണക്കാക്കുന്നത്. തര്‍ക്കം പരിഹരിക്കാന്‍ യാക്കോബായ, ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികളെ മന്ത്രിസഭ ഉപസമിതി നാളെ ചര്‍ച്ച നടത്താന്‍ നിശ്ചയിച്ചിട്ടുണ്ട്. അതിനിടെയാണ് സഭ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ചര്‍ച്ചയില്‍ ഓര്‍ത്തഡോക്സ് സഭ പ്രതിനിധികള്‍ പങ്കെടുക്കില്ലെന്നാണ് വിവരം. അതേസമയം ശബരിമലയിൽ കാണിച്ച തിടുക്കം എന്തുകൊണ്ടാണ് സഭയുടെ കാര്യത്തിൽ ഇല്ലാത്തതെന്ന ചോദ്യത്തിന് പിണറായിക്കും കൂട്ടർക്കും ഉത്തരമില്ലേയെന്ന് കെ സുരേന്ദ്രന്‍ ചോദിച്ചു. സുരേന്ദ്രന്‍റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ-

സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഓർത്തഡോക്സ് സഭാ സെക്രട്ടറി ചീഫ് സെക്രട്ടറിയ്ക്ക് അന്ത്യശാസനം നൽകിയിട്ടും പിണറായി വിജയൻ ദുരൂഹമായ മൗനം തുടരുകയാണ്. ശബരിമലയിൽ കാണിച്ച തിടുക്കം എന്തുകൊണ്ടാണ് സഭയുടെ കാര്യത്തിൽ ഇല്ലാത്തതെന്ന ചോദ്യത്തിന് പിണറായിക്കും കൂട്ടർക്കും ഉത്തരമില്ല.

ഇരട്ടച്ചങ്കനല്ല ഇരട്ടത്താപ്പിന്റെ അപ്പോസ്തലനാണ് പിണറായി വിജയൻ. ലജ്ജ എന്നൊരു പദം പോലും ഇടതന്മാരുടെ നിഘണ്ടുവുലില്ല. ആസനത്തിൽ ആലു മുളച്ചാലും പിണറായി വിജയന് അതൊരലങ്കാരമാണ്.

English summary
K Surendran facebook post against Pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X