കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശമ്പളം എകെജി സെന്ററിൽ നിന്നല്ല; നട്ടെല്ലുണ്ടോ നടപടിയെടുക്കാൻ; വനിതാ കമ്മീഷനെതിരെ കെ സുരേന്ദ്രൻ

  • By Desk
Google Oneindia Malayalam News

സിപിഎം ഷൊർണൂർ എംഎൽഎ പികെ ശശിക്കെതിരായ വാർത്തപുറത്ത് വന്നത് രണ്ട് ദിവസം മുൻപാണ്. ഡിവൈഎഫ്ഐ വനിതാ നേതാവിനെ പാർട്ടി ഓഫീസിൽവെച്ച് എംഎൽഎ അപമാനിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി. ജില്ലാ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും യുവതി പരാതി അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിരുന്നില്ല.

എജ്ജാതി ടൈമിംഗ് , ഇങ്ങനെയൊക്കെ ചെയ്യാൻ നിങ്ങൾക്കെ പറ്റൂ..... സിപിഎം ഇസ്തമെന്ന് വി ടി ബൽറാംഎജ്ജാതി ടൈമിംഗ് , ഇങ്ങനെയൊക്കെ ചെയ്യാൻ നിങ്ങൾക്കെ പറ്റൂ..... സിപിഎം ഇസ്തമെന്ന് വി ടി ബൽറാം

ഒടുവിൽ യുവതിയെ സീതാറാം യെച്ചൂരിക്ക് നേരിട്ട് പരാതി നൽകിയതോടെയാണ് അവൈയ്ലബിൾ പിബി ചേരുകയും പരാതിയെകുറിച്ച് അന്വേഷിക്കാൻ തീരുമാനിക്കുകയുമായിരുന്നു. പരാതി പുറത്ത് രണ്ട് ദിവസം കഴിഞ്ഞിട്ടും വിഷയത്തോട് പ്രതികരിക്കാൻ സംസ്ഥാന വനിതാ കമ്മീഷൻ ഇതുവരെയും തയാറായിട്ടില്ല. വനിതാ കമ്മീഷനെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയാണ് ബിജെപി നേതാവ് കെ സുരേന്ദ്രൻ.

നിർഗുണ പരബ്രഹ്മം

നിർഗുണ പരബ്രഹ്മം

സംസ്ഥാന വനിതാ കമ്മീഷന്‍ അജഗളസ്തനം പോലെ ആർക്കും ഉപകാരമില്ലാത്ത നിർഗുണപരബ്രഹ്മമായിക്കഴിഞ്ഞു. ഇത്രയും നീചമായൊരു സ്ത്രീപീഡനം അതും ഒരു എംഎൽഎ നടത്തിയിട്ടും ഈ നിമിഷം വരെ ഇരയുടെ രക്ഷക്കെത്താത്ത വനിതാ കമ്മീഷനെ സത്യത്തിൽ പിരിച്ചുവിടുകയാണ് വേണ്ടതെന്ന് സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെടുന്നു.

ശമ്പളം എകെജി സെന്ററിലല്ല

ശമ്പളം എകെജി സെന്ററിലല്ല

വനിതാ കമ്മീഷന്‍ ശമ്പളം വാങ്ങുന്നത് എ കെജി സെന്ററിൽ നിന്നല്ലെന്നെങ്കിലും അവർ ഓർക്കേണ്ടതായിരുന്നു. സി പി എമ്മിന്റെ പോഷകസംഘടനയായി വനിതാ കമ്മീഷന്‍ അധഃപതിച്ചിരിക്കുകയാണെന്നും കെ സുരേന്ദ്രൻ ആരോപിക്കുന്നു.

അധപ്പതിച്ചു

അധപ്പതിച്ചു

പണ്ടുകാലത്ത്‌ ശ്രീമതി ജോസഫൈന് ചില നിലപാടുകളുണ്ടായിരുന്നുവെന്ന് കെ സുരേന്ദ്രൻ സമ്മതിക്കുന്നു എന്നാൽ അധികാരപ്രമത്തത ഏതൊരു കമ്യൂണിസ്റ്റ്‌ നേതാവിനെ പോലെ അവരേയും അധഃപതിപ്പിച്ചിരിക്കുകയാണെന്ന വിമർശനവും സുരേന്ദ്രൻ ഉന്നയിക്കുന്നു.

നട്ടെല്ലുണ്ടോ?

നട്ടെല്ലുണ്ടോ?

നട്ടെല്ലിന് ഇത്തിരിയെങ്കിലും ഉറപ്പുണ്ടെങ്കിൽ സ്വന്തം പാർട്ടിക്കാരിയായ ഒരു പെൺകുട്ടിക്ക് നീതി ഉറപ്പാക്കാൻ വനിതാ കമ്മീഷൻ രംഗത്ത് വരണമെന്ന് കെ സുരേന്ദ്രൻ പറയുന്നു. വനിതാ കമ്മീഷൻ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് നേരത്തേയും ആരോപണം ഉയർന്നിരുന്നു. നേതാക്കൾ കുടുങ്ങുമെന്ന ഭയമാണ് നടപടിയെടുക്കാത്തതിന് കാരണമെന്ന് സുരേന്ദ്രൻ മുൻപ് വിമർശിച്ചിരുന്നു.

പാർട്ടിക്കോടതിയല്ല

പാർട്ടിക്കോടതിയല്ല

പാർട്ടിക്കോടതികളല്ല പീഡനപരാതികളിൽ തീർപ്പ് കൽപ്പിക്കേണ്ടതെന്നും പരാതി പോലീസിന് കൈമാറാത്ത വൃദ്ധ കാരാട്ടിന്റെ നടപടി ഗുരുതരമായ തെറ്റാണെന്നും സുരേന്ദ്രൻ മുൻപ് ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം നേതാക്കളാണോ രാജ്യത്തെ സ്ത്രീകളെ ഉദ്ധരിക്കാൻ നടക്കുന്നതെന്നും കെ സുരേന്ദ്രൻ വിമർശിച്ചിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം.

കേസെടുക്കാനാവില്ല

കേസെടുക്കാനാവില്ല

അതേസമയം പികെ ശശിക്കെതിരായ ലൈംഗീകാരോപണ പരാതിയിൽ സ്വമേധയാ കേസെടുക്കാനാവില്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ വ്യക്തമാക്കി. യുവതിയുടെ പരാതി കമ്മീഷന് ലഭിച്ചിട്ടില്ല. പരാതി ലഭിക്കുകയാണെങ്കിൽ കേസെടുക്കുമെന്നും ജോസഫൈൻ പറഞ്ഞു.

 പാർട്ടിയും കമ്മീഷനും

പാർട്ടിയും കമ്മീഷനും

പാർട്ടിയും വനിതാ കമ്മീഷനും രണ്ടാണ്. ഇര പൊതു ഇടത്തിൽ പരാതിയുമായി വന്നാൽ മാത്രമെ സ്വമേധയാ കേസെടുക്കാൻ സാധിക്കുകയൊള്ളു. ഇപ്പോഴും പരാതിക്കാരി ആരാണെന്ന് കമ്മീഷന് അറിയില്ലെന്നും മാധ്യമ വാർത്തകൾ മാത്രമാണ് മുന്നിലുള്ളതെന്നും വനിതാ കമ്മീഷൻ അധ്യക്ഷ വ്യക്തമാക്കി.

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കില്ല... തിരഞ്ഞെടുപ്പിലേ മത്സരിക്കില്ല!!! എന്തുകൊണ്ട്?മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കില്ല... തിരഞ്ഞെടുപ്പിലേ മത്സരിക്കില്ല!!! എന്തുകൊണ്ട്?

English summary
k surendran facebook post against women commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X