അമിത് ഷായുടെ മകന് കച്ചവടം നടത്താൻ പാടില്ലേ.. വികാരഭരിതനായി കെ സുരേന്ദ്രൻ... സോഷ്യൽ മീഡിയ വിടുമോ?

 • Posted By: Kishor
Subscribe to Oneindia Malayalam
cmsvideo
  അമിത് ഷായുടെ മകന്‍റെ കച്ചവടം: സുരേന്ദ്രന് പറയാനുള്ളത് | Oneindia Malayalam

  ബി ജെ പി ദേശീയ പ്രസിഡണ്ട് അമിത് ഷായുടെ മകന്റെ കമ്പനി അമിതലാഭമുണ്ടാക്കി എന്ന മാധ്യമ റിപ്പോർട്ടുകളോട് വികാരഭരിതമായി പ്രതികരിച്ച് കെ സുരേന്ദ്രൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കെ സുരേന്ദ്രൻ അമിത് ഷായ്ക്ക് വേണ്ടി രംഗത്തെത്തിയത്.

  കാമുകന്റെ സഹായത്തോടെ 36കാരി ഭർത്താവിനെയും 3 മക്കളെയും കൊന്നു.. ഇവളൊരു ഭാര്യയോ, ഇവളൊരു അമ്മയോ??

  ഇല്ലാത്ത റിപ്പോർട്ടുകൾ എഴുതി വിടുന്ന മാധ്യമങ്ങൾക്കെതിരെ കേസ് വരുമെന്ന മുന്നറിയിപ്പും സുരേന്ദ്രന്റെ പോസ്റ്റിലുണ്ട്. വാർത്ത പുറത്ത് വിട്ട മാധ്യമങ്ങളെയും പ്രതിപക്ഷ പാർട്ടിക്കാരെയും നിശിതമായി വിമർശിച്ച് സുരേന്ദ്രൻ എഴുതിയ പോസ്റ്റും അതിന് അതേ പോസ്റ്റിൽ സോഷ്യൽ മീഡിയ ഉയർത്തുന്ന ചോദ്യങ്ങളും ഇങ്ങനെ പോകുന്നു..

  ആഘോഷം തുടങ്ങിക്കഴിഞ്ഞല്ലോ..

  ആഘോഷം തുടങ്ങിക്കഴിഞ്ഞല്ലോ..

  കേരളത്തിലെ നാരദാ ന്യൂസുപോലൊരു മഞ്ഞ ഓൺലൈൻ ചാനൽ അമിത് ഷാക്കെതിരെ എന്തോ വലിയ അഴിമതി പുറത്തുവിട്ടു എന്ന് പറഞ്ഞ് ചിലയാളുകൾ കഴുത കാമം കരഞ്ഞു തീർക്കുന്നതു പോലെ ചർച്ചിച്ചുകൊണ്ടിരിക്കുകയാണ്. വെങ്കിടേഷ് രാമകൃഷ്ണനെപ്പോലുള്ള സി. പി. എം അടിമ മാധ്യമപ്രവർത്തകരെ രംഗത്തിറക്കി മലയാള മാധ്യമങ്ങളും ആഘോഷം തുടങ്ങിക്കഴിഞ്ഞു. - കെ സുരേന്ദ്രന്റെ പോസ്റ്റ് തുടങ്ങുന്നത് ഇങ്ങനെ.

  അമിത് ഷായുടെ മകന് കച്ചവടം പാടില്ലേ?

  അമിത് ഷായുടെ മകന് കച്ചവടം പാടില്ലേ?

  അമിത് ഷായുടെ മകൻ തന്നെ കാണിച്ച ലാഭക്കണക്ക് പുറത്തുവിടുന്നതിൽ എന്താണിത്ര വലിയ അന്വേഷണാത്മകതയിരിക്കുന്നത്? അമിത് ഷായുടെ മകന് അതും ഒരൊന്നാന്തരം മാർവാടിക്ക് കച്ചവടം ചെയ്യാൻ പാടില്ലേ? ലാഭമുണ്ടാക്കാൻ പാടില്ലേ? ഇതിൽ എവിടെയാണ് സർക്കാർ സഹായം ലഭിച്ചത്? ഇതിൽ എന്താണ് അഴിമതിയുള്ളത്?

  മാനനഷ്ടത്തിന് കേസും കൊടുത്തു

  മാനനഷ്ടത്തിന് കേസും കൊടുത്തു

  ഇനി ആരോപണം വന്ന ഉടനെ 100 കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസ്സും കൊടുത്തു. ക്രിമിനൽ കേസ്സു മാത്രമല്ല സിവിൽ കേസ്സും കൊടുക്കാനാണ് തീരുമാനം. നിതിൻ ഗഡ്കരിക്കെതിരെയും അരുൺ ജററ്ലിക്കെതിരെയും അപവാദം പറഞ്ഞവരെക്കൊണ്ട് മാപ്പുപറയിപ്പിച്ച സമീപകാല ചരിത്രം നമ്മുടെ മുൻപിലുണ്ട്.

  നേരിട്ട് വരൂ - വെല്ലുവിളിയാണ്

  നേരിട്ട് വരൂ - വെല്ലുവിളിയാണ്

  ശിഖണ്ഡികളെ മുന്നിൽ നിർത്തി തറവേല കാണിക്കാതെ നേർക്കുനേർ യുദ്ധം ചെയ്യാനാണ് പ്രതിപക്ഷവും അവരുടെ കൂലി എഴുത്തുകാരും തയാറാവേണ്ടത്. - അമിത് ഷായുടെ മകന്റെ കമ്പനിക്കെതിരായ ആരോപണങ്ങളെ ചെറുക്കാൻ വേണ്ടി കെ സുരേന്ദ്രൻ എഴുതിയ പോസ്റ്റ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. ഇനി ഇതിനുള്ള പ്രതികരണങ്ങളിൽ ചിലത് കൂടി നോക്കൂ.‌

  ബർമുഡ - വള്ളിക്കളസം തിയറി

  ബർമുഡ - വള്ളിക്കളസം തിയറി

  ഇത് പുറത്തു വിട്ട രോഹിണി സിംഗ് തന്നെയാണ് പണ്ട് റോബർട്ട് വാദ്രയുടെ DLF അഴിമതിയും പുറത്തു കൊണ്ടുവന്നത്... അന്ന് താനൊക്കെ ഭയങ്കര ഷോ ആയിരുന്നല്ലോ... വദ്ര ഇട്ടാൽ അണ്ടർവെയർ ജയ് ഷാ ഇട്ടാൽ ബെർമുഡ... അല്ലെ സുരൂ.. ഇങ്ങനെപറഞ്ഞാൽ അപ്പടി വിഴുങ്ങാൻ മലയാളികൾ ഉത്തരേന്ത്യയായിലെ ചാണകങ്ങളല്ല മലയാളികൾ ഉള്ളി സേട്ടാ..

  ഇങ്ങനെ കുറ്റം പറയല്ലേ

  ഇങ്ങനെ കുറ്റം പറയല്ലേ

  ഒരാളുടെ സാമ്പത്തിക നില ഉയർന്നാലും കുറ്റം ബിജെപി ക്ക്...തകർന്നാലും കുറ്റം ബിജെപി ക്ക്... നോട്ട് നിരോധനമൊക്കെ രാജ്യത്തെ ബസിനെസ്സ്കാരെ സാരമായി ബാധിച്ചു എന്നൊക്കെ നിങ്ങൾ നാട്ടാര് തന്നല്ലേ പറയണത്. ഇപ്പൊ കണ്ടില്ലേ, ബിസിനസ് ചെയ്യാൻ അറിയുന്നോർക് വെച്ചടി വെച്ചടി കയറ്റമാണ് നമ്മുടെ മോദിജി ക്കു ശേഷമുള്ള ഭരണത്തിൽ.

  English summary
  K Surendran Facebook post about allegeations against Amit Shah's son.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്