വി മുരളീധരന്‍ പോയത് ശൗചകര്‍മ്മത്തിന്, ഇനിയും ഒരുപാട് വെള്ളം കുടിക്കുമെന്നും കെ സുരേന്ദ്രന്‍
ഫേസ്ബുക്ക് പേജിലൂടെയാണ് കെ സുരേന്ദ്രന്‍ പ്രതികരിച്ചത്.
തിരുവനന്തപുരം: ലോ അക്കാദമിയിലെ നിരാഹാര സമരത്തിനിടെ ബിജെപി നേതാവ് വി മുരളീധരന്‍ രാത്രിയില്‍ പുറത്തു പോകുന്നു എന്ന ആരോപണത്തിനെതിരെ കെ സുരേന്ദ്രന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സംഭവത്തെ കുറിച്ച് കെ സുരേന്ദ്രന്‍ പ്രതികരിച്ചത്. വി മുരളീധരന്‍ ശൗചകര്‍മ്മത്തിന് പോകുന്നതിന്റെ ചിത്രമെടുത്ത് പ്രചാരണം നടത്തേണ്ട നിലയിലാണല്ലോ വിപ്ലവ പാര്‍ട്ടിയുടെ ആസ്ഥാന ഗായകസംഘമെന്നും അദ്ദേഹം പറയുന്നു.
ദേശാഭിമാനി റസിഡന്റ് എഡിറ്ററും സിപിഎം നേതാവുമായ പിഎം മനോജാണ് വി മുരളീധരനെ പരിഹസിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇതിന് മറുപടിയായാണ് കെ സുരേന്ദ്രനും ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുന്നത്. പിഎം നടത്തുന്നത് അമേദ്യജല്‍പ്പനമാണെന്നും, ദേശാഭിമാനിയുടെ നിലവാരത്തിന് പറ്റിയ എഡിറ്ററാണ് അദ്ദേഹമെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

വി മുരളീധരന്റെ ഇന്റഗ്രിറ്റിയുടെ ആയിരത്തിലൊന്ന് മനോജിന്റെ നേതാക്കള്‍ക്കുണ്ടായിരുന്നെങ്കില്‍ കേരളത്തിന് ഈ ഗതി വരുമായിരുന്നില്ല. ലോ അക്കാദമി സമരം വല്ലാതെ സിപിഎമ്മിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ടല്ലേ എന്ന് ചോദിച്ച സുരേന്ദ്രന്‍, ഇനിയും സിപിഎം ഒരുപാട് വെള്ളം കുടിക്കുമെന്നും പോസ്റ്റില്‍ പറയുന്നു.












Click it and Unblock the Notifications