കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്യാമറയില്ലായിരുന്നെങ്കില്‍ പൊട്ടിക്കരഞ്ഞു പോകുമായിരുന്നു: വികാരനിര്‍ഭരമായ കുറിപ്പുമായി സുരേന്ദ്രന്‍

Google Oneindia Malayalam News

Recommended Video

cmsvideo
ക്യാമറ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ പൊട്ടിക്കരഞ്ഞ് പോകുമായിരുന്നു

പത്തനംതിട്ട: കേരളത്തില്‍ ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെച്ചു പുലര്‍ത്തുന്ന സീറ്റാണ് തിരുവനന്തപുരം. കഴിഞ്ഞ കാലങ്ങളില്‍‌ കപ്പിനും ചുണ്ടിനുമിടയില്‍ വിജയം നഷ്ടപ്പെട്ട തിരുവനന്തപുരം ഇത്തവണ പിടിച്ചെടുക്കുമെന്ന് ബിജെപി ഏറെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

<strong>'പുഴുക്കുത്താണ് അന്‍വര്‍'; കൊള്ളരുതായ്മകള്‍ കണ്ട് മോഹമുദിച്ച പണക്കാരന്‍, തുറന്നടിച്ച് എഐവൈഎഫ്</strong>'പുഴുക്കുത്താണ് അന്‍വര്‍'; കൊള്ളരുതായ്മകള്‍ കണ്ട് മോഹമുദിച്ച പണക്കാരന്‍, തുറന്നടിച്ച് എഐവൈഎഫ്

സംസ്ഥാനത്ത് തിരുവനന്തപുരം മാത്രം പ്രതീക്ഷയുണ്ടായിരുന്ന ബിജെപിയുടെ പട്ടികയിലേക്ക് പത്തനംതിട്ട കൂടി കയറിവരുന്നത് ശബരിമലയിലെ സ്ത്രീപ്രവേശന വിധിക്ക് പിന്നാലെയാണ്. കെ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ മണ്ഡലത്തില്‍ വിജയം ഉറപ്പിച്ചിരിക്കുയാണ് ബിജെപി.. ഫലം എന്തായാലും ഇത്രയും വൈകാരികമായ തെരഞ്ഞെടുപ്പ് അനുഭവം ഇതാദ്യമായാണെന്നാണ് കെ സുരേന്ദ്രന്‍ അഭിപ്രായപ്പെടുന്നത്.

കേരളത്തിന്റെ ഒരു പരിഛേദം

കേരളത്തിന്റെ ഒരു പരിഛേദം

മുറിവേറ്റ ഒരു ജനതയുടെ വികാര വിസ്‌ഫോടനങ്ങളാണ് പത്തനംതിട്ടയില്‍ കണ്ടത്. പത്തനംതിട്ട കേരളത്തിന്റെ ഒരു പരിഛേദം തന്നെയാണ്. ഏറ്റക്കുറച്ചിലുകളോടെയാണെങ്കിലും എല്ലായിടത്തും ആഞ്ഞടിച്ചത് ഒരേ വികാരം തന്നെയെന്നും സുരേന്ദ്രന്‍ പറയുന്നു.

 മനസ്സിനെ നിയന്ത്രിച്ചു നിര്‍ത്താന്‍

മനസ്സിനെ നിയന്ത്രിച്ചു നിര്‍ത്താന്‍

ഇത്രയും വൈകാരികമായ ഒരു തെരഞ്ഞെടുപ്പനുഭവം ഇതാദ്യമാണ്. പലപ്പോഴും മനസ്സിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ പാടുപെട്ടിട്ടുണ്ട്. ക്യാമറകളില്ലായിരുന്നെങ്കില്‍ പല യോഗങ്ങളിലും പൊട്ടിക്കരഞ്ഞു പോകുമായിരുന്നെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല

പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല

ജയാപരാജയങ്ങളുടെ കണക്കുകൂട്ടലുകൾക്ക് വലിയ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. യഥാർത്ഥത്തിൽ ജനങ്ങൾ ആഗ്രഹിച്ചതുതന്നെ തെരഞ്ഞെടുപ്പിന്റെ അന്തിമഫലമാവണമെന്ന് നിർബന്ധവുമില്ല.

മഞ്ചേശ്വരത്ത്

മഞ്ചേശ്വരത്ത്

വിജയങ്ങളിൽ അമിതാവേശമോ പരാജയങ്ങളിൽ നിരാശയോ പൊതുപ്രവർത്തകർക്ക് ഉണ്ടായിക്കൂടാ എന്ന ഉത്തമബോധ്യമാണ് എന്നെ നയിക്കുന്നത്. 89 വോട്ടുകൾക്ക് ചതിയിലൂടെ മഞ്ചേശ്വരത്ത് പരാജയപ്പെടുത്തിയപ്പോഴും ഇതേ വികാരമാണ് നയിച്ചത്.

വൈകാരികം

വൈകാരികം

ഫലം എന്തുമാവട്ടെ ഇത്രയും വൈകാരികമായ ഒരു തെരഞ്ഞെടുപ്പനുഭവം ഇതാദ്യമാണ്. പലപ്പോഴും മനസ്സിനെ നിയന്ത്രിച്ചു നിർത്താൻ പാടുപെട്ടിട്ടുണ്ട്. ക്യാമറകളില്ലായിരുന്നെങ്കിൽ പല യോഗങ്ങളിലും പൊട്ടിക്കരഞ്ഞു പോകുമായിരുന്നു.

മുറിവേറ്റ ഒരു ജനത

മുറിവേറ്റ ഒരു ജനത

വികാരം അടക്കാനാവാതെ പല മുതിർന്ന പ്രവർത്തകരും പാടുപെടുന്നത് എനിക്കു കാണാമായിരുന്നു. ശരിക്കും മുറിവേറ്റ ഒരു ജനതയുടെ വികാര വിസ്ഫോടനങ്ങളാണ് ഞാൻ പത്തനം തിട്ടയിൽ കണ്ടത്.

ഒരേ വികാരം

ഒരേ വികാരം

പത്തനംതിട്ട കേരളത്തിന്റെ ഒരു പരിഛേദം തന്നെയാണ്. ഏറ്റക്കുറച്ചിലുകളോടെയാണെങ്കിലും എല്ലായിടത്തും ആഞ്ഞടിച്ച ഒരേ വികാരം തന്നെയാണെന്നും കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

കെ സുരേന്ദ്രന്‍

<strong>തിരുവനന്തപുരത്ത് തരൂരും പത്തനംതിട്ടയില്‍ ആന്‍റോയും ജയിക്കും, യുഡിഎഫ് കണക്കുകള്‍</strong>തിരുവനന്തപുരത്ത് തരൂരും പത്തനംതിട്ടയില്‍ ആന്‍റോയും ജയിക്കും, യുഡിഎഫ് കണക്കുകള്‍

English summary
K Surendran facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X