കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ മരയൂളകള്‍ വിചാരിക്കുന്നതെന്താണ്; കള്ളപ്പണം തിരിച്ചെത്തിയിട്ടുണ്ട്, മറുപടിയുമായി കെ സുരേന്ദ്രന്‍

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
സോഷ്യല്‍ മീഡിയയിലെ പഴയ വെല്ലുവിളിക്കു മറുപടിയുമായി കെ സുരേന്ദ്രന്‍

നോട്ട് നിരോധനത്തിന് ശേഷം തിരിച്ചെത്തിയ അസാധു നോട്ടുകളുടെ ്കണക്ക് കഴിഞ്ഞ ദിവസം ആര്‍ബിഐ റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നിരുന്നു. സാധുവാക്കിയ നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയതായി ആര്‍ബിഐ റിപ്പോര്‍ട്ട,ില്‍ വ്യക്തമാക്കുന്നു.

<strong>99.3% നോട്ടുകളും തിരിച്ചെത്തി; ഇനി വിനു പറയുന്ന പണി കെ സുരേന്ദ്രന്‍ ചെയ്യുമോയെന്ന് സോഷ്യല്‍ മീഡിയ</strong>99.3% നോട്ടുകളും തിരിച്ചെത്തി; ഇനി വിനു പറയുന്ന പണി കെ സുരേന്ദ്രന്‍ ചെയ്യുമോയെന്ന് സോഷ്യല്‍ മീഡിയ

നോട്ട് നിരോധനം നടക്കുമ്പോള്‍ ആയിരത്തിന്റേയും അഞ്ഞൂറിന്റേതുമായി 15.41 ലക്ഷം കോടി നോട്ടുകളാണ് വിപണിയില്‍ ഉണ്ടായിരുന്നത്. ഇതില്‍15.31 ലക്ഷം കോടി നോട്ടുകള്‍ തിരിച്ചെത്തിയിരിക്കുന്നു. ഈ വാര്‍ത്ത പുറത്തു വന്നതോടെ ബിജെപി നേതാവ് കെ സുരേന്ദ്രന്റെ പഴയ വെല്ലുവിളി സോഷ്യല്‍ മീഡിയ ഇന്നലെ വീണ്ടും സോഷ്യല്‍ മീഡിയയില്‍ കുത്തിപ്പൊക്കിയിരുന്നു. ഇതിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകകയാണ് കെ സുരേന്ദ്രന്‍.

തോമസ് ഐസക്കുമായി

തോമസ് ഐസക്കുമായി

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ടു നിരോധനത്തിന്റെ ഗുണദോഷങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കേ കേരളത്തിലെ ബിജെപി നേതാക്കളും മറ്റുള്ളവരുമായി ആരോപണ പ്രത്യോരോപണങ്ങള്‍ നടന്നിരുന്നു. ധനമന്ത്രി തോമസ് ഐസക്കുമായിട്ടായിരുന്നു ഏറ്റമുട്ടലുകള്‍ ഏറെയും. നേതൃത്വത്തിന് ചുക്കാന്‍ പിടിച്ചത് കെ സുരേന്ദ്രനുമായിരുന്നു.

അസാധുവാക്കിയ നോട്ടുകള്‍

അസാധുവാക്കിയ നോട്ടുകള്‍

അസാധുവാക്കിയ നോട്ടുകള്‍ റിസര്‍വ്വ് ബാങ്കിലേക്ക് തിരിച്ചെത്തുമ്പോള്‍ മൂന്നുലക്ഷം കോടിയുടെ കുറവുണ്ടാകുമെന്നാണ് ഏഷ്യാനെറ്റിലെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് സുരേന്ദ്രന്‍ അന്ന് പറഞ്ഞിരുന്നത്. താന്‍ പറയുന്ന അത്രയും പണം കുറവില്ലെങ്കില്‍ ചര്‍ച്ച നയിക്കുന്ന വിനു പറയുന്ന പണി ചെയ്യാന്‍ താന്‍ തയ്യാറാണെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ആസാധുവാക്കിയ നോട്ടുകളില്‍ തിരിച്ചെത്തിയവയുടെ കണക്ക് റിസര്‍വ്വ് ബാങ്ക് പുറത്തുവിട്ടതോടെ .പഴയ ചാനല്‍ ചര്‍ച്ചയുടെ വീഡിയോ ഒരുവിഭാഗം ആളുകള്‍ സോഷ്യല്‍ മീഡിയിയില്‍ വീണ്ടും കുത്തിപ്പൊക്കിയിരുന്നു.

വിനു പറയുന്ന പണി

വിനു പറയുന്ന പണി

വിനു പറയുന്ന പണി സുരേന്ദ്രന്‍ ചെയ്യുമോ എന്നായിരുന്നു ഈക്കൂട്ടരുടെ പ്രധാന ചോദ്യം. ഈ ചോദ്യങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ശക്തമായ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് കെ സുരേന്ദ്രന്‍. ഫെയ്‌സ്ബുക്കിലൂടെ അദ്ദേഹം വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍രെ പൂര്‍ണ്ണരൂപം ഇങ്ങനെ.

ജിഹാദികളും സൈബര്‍ സഖാക്കളും

ജിഹാദികളും സൈബര്‍ സഖാക്കളും

2017 നവംബറില്‍ റിസര്‍വ്വ് ബാങ്ക് പുറത്തുവിട്ട തിരിച്ചുവന്ന നോട്ടുകളുടെ കണക്ക് ഇന്ന് വീണ്ടും ചില മലയാളം ചാനലുകള്‍ പുതിയ വാര്‍ത്തയായി പുറത്തുവിടുകയും അതിനെത്തുടര്‍ന്ന് ജിഹാദികളും സൈബര്‍ സഖാക്കളും നോട്ട് നിരോധനം പരാജയമാണെന്ന നിലയില്‍ വലിയതോതില്‍ പ്രചാരണം തുടങ്ങിയിട്ടുണ്ട്.

മരയൂളകള്‍ വിചാരിക്കുന്നത്?

മരയൂളകള്‍ വിചാരിക്കുന്നത്?

അവരോട് തര്‍ക്കിച്ചിട്ട് കാര്യമില്ലെന്നറിയാം. തിരിച്ചുവന്ന നോട്ടുകളെല്ലാം മാറ്റിക്കൊടുത്തു എന്നാണോ ഈ മരയൂളകള്‍ വിചാരിക്കുന്നത്? ബാങ്കില്‍ തിരിച്ചെത്തിയ നോട്ടുകളില്‍ കണക്കില്‍പ്പെടാത്ത ഒരു നോട്ടും മാറ്റിക്കൊടുത്തിട്ടില്ല.

മോദി സര്‍ക്കാര്‍ കണക്കു പറയിച്ചിട്ടുണ്ട്

മോദി സര്‍ക്കാര്‍ കണക്കു പറയിച്ചിട്ടുണ്ട്

കണക്കില്‍പ്പെടാത്ത ഓരോ നോട്ടിനും മോദി സര്‍ക്കാര്‍ കണക്കു പറയിച്ചിട്ടുണ്ട്. പെനാള്‍ട്ടി അടപ്പിച്ചിട്ടുണ്ട്. ഇപ്പോഴും അതു സംബന്ധിച്ച വ്യവഹാരങ്ങള്‍ തുടരുന്നു. മൂന്നു ലക്ഷം കോടി രൂപ കള്ളപ്പണമാണെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടിയിരുന്നു.

ബാങ്കിലടക്കാനുള്ള അവസരം

ബാങ്കിലടക്കാനുള്ള അവസരം

അതു ശരിയായിരുന്നു എന്നാണ് പിന്നീട് വന്ന നികുതിദായകരുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. മാത്രമല്ല കള്ളപ്പണം കടലിലൊഴുക്കുകയോ കത്തിച്ചുകളയുകയോ വേണ്ടെന്നും എല്ലാ പണവും ജനങ്ങള്‍ക്ക് ബാങ്കിലടക്കാനുള്ള അവസരവും സര്‍ക്കാര്‍ നല്‍കിയിരുന്നു.

പണം തിരിച്ചു കിട്ടും

പണം തിരിച്ചു കിട്ടും

പ്രധാന്‍ മന്ത്രി ജന്‍ കല്യാണ്‍യോജന അതിനുള്ളതായിരുന്നു. കണക്കില്‍പ്പെടാത്ത പണത്തിന്റെ പകുതി നികുതിയായി അടക്കണം. ബാക്കി പകുതിയില്‍ അമ്പതു ശതമാനം ജന്‍കല്യാണ്‍ യോജനയില്‍ ഡെപ്പോസിറ്റ് ചെയ്യണം. നാലു വര്‍ഷം കഴിയുമ്പോള്‍ പലിശയില്ലാതെ പണം തിരിച്ചു കിട്ടും.ഇതായിരുന്നു വ്യവസ്ഥ.

2016 നവംബര്‍ എട്ടിന്

2016 നവംബര്‍ എട്ടിന്

2016 നവംബര്‍ എട്ടിന് ഉറക്കം നഷ്ടപ്പെട്ട കുറേയാളുകള്‍ ഇന്ത്യയിലുണ്ട്. അവര്‍ക്ക് ഇന്നും ഉറക്കം തിരിച്ചുകിട്ടിയിട്ടില്ല. അവരില്‍ രാഷ്ട്രീയപാര്‍ട്ടി നേതാക്കളുണ്ട്. മതസാമുദായിക നേതാക്കളുണ്ട്. മതതീവ്രവാദികളുണ്ട്. മാധ്യമമുതലാളിമാരുമുണ്ട്. അതിന്റെ ഏനക്കേടാണ് ഈ കാണുന്നതെല്ലാം.

ഫെയ്സ്ബുക്ക് പോസ്റ്റ്

കെ സുരേന്ദ്രന്‍

English summary
k surendran facebook post on rbi report demontization
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X