കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാവ്‌ലിനില്‍ പിണറായി പേടിച്ചു... പക്ഷേ ഹരീഷ് സാല്‍വെയുടെ ഭീമമായ ഫീസ് ആര് കൊടുക്കും, സര്‍ക്കാരോ അതോ??

  • By Kishor
Google Oneindia Malayalam News

എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിഭാഷകനായി ഹരീഷ് സാല്‍വെ വരുന്നതിനെ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച മുറുകുന്നു. പേടിച്ചിട്ടല്ലെങ്കില്‍, ഹരീഷ് സാല്‍വെയെ എന്തിനാണ് പിണറായി കൊണ്ടുവരുന്നത് എന്നാണ് ചോദ്യം.

Read Also: നവവരന് ലൈംഗിക ശേഷിയില്ല... സംഭവം പുറത്തറിയാതിരിക്കാന്‍ മുസ്ലിം യുവതിയെ ഭര്‍ത്താവ് അമ്മാവന് കൊടുത്തു, പിന്നീട് നടന്നത്...!!

Read Also: പല നടന്മാരും കൂടെ കിടക്കാന്‍ വിളിച്ചിട്ടുണ്ട്.. പക്ഷേ മോഹന്‍ലാല്‍... മോഹന്‍ലാലിനൊപ്പം അരങ്ങേറ്റം കുറിച്ച നായിക തുറന്നു പറയുന്നു!

രാജ്യത്തെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന അഭിഭാഷകരില്‍ ഒരാളാണ് ഹരീഷ് സാല്‍വെ പിണറായിക്ക് വേണ്ടി ഹാജരാകുമ്പോള്‍ ആരാണ് ഫീസ് കൊടുക്കുക. സര്‍ക്കാര്‍ കൊടുക്കുമോ അതോ പാര്‍ട്ടി കൊടുക്കുമോ. പിണറായിക്ക് എന്തായാലും അതിനുള്ള പാങ്ങില്ലല്ലോ. ബി ജെ പി നേതാവ് കെ സുരേന്ദ്രനുമുണ്ട് ചില സംശയങ്ങള്‍.

കെ സുരേന്ദ്രന്റെ ചോദ്യം

കെ സുരേന്ദ്രന്റെ ചോദ്യം

സുപ്രീം കോടതിയിലെ വളരെ സീനിയറായ അഭിഭാഷകനാണ് ഹരീഷ് സാല്‍വെ. എന്തിനാണ് ഹരീഷ് സാല്‍വേ വരുന്നത് എന്ന് ചോദിക്കുന്നില്ല. എന്നാല്‍ ഇത്രയും ഭീമമായ ഫീസ് ആരു കൊടുക്കും? ജനങ്ങളുടെ നികുതിപ്പണമെടുത്തു കൊടുക്കുമോ? അതെങ്ങനെ ശരിയാവും? - പിണറായി വിജയന്റെ വക്കീല്‍ ഫീസ് സര്‍ക്കാര്‍ കൊടുക്കുന്നത് ശരിയല്ല എന്നാണ് സുരേന്ദ്രന്‍ പറയുന്നത്. ന്യായം.

പിണറായി തന്നെ കൊടുത്താലോ

പിണറായി തന്നെ കൊടുത്താലോ

ഇനി സ്വന്തമായി കൊടുക്കാന്‍ കാശെവിടുന്ന്? തെരഞ്ഞടുപ്പു കമ്മീഷനില്‍ നല്‍കിയ കണക്കില്‍ അത്രയും വരുമാനം കാണിച്ചിട്ടില്ലല്ലോ? ഇനി ആരെങ്കിലും സഹായിക്കുന്നതാണോ? ഇത്രയും വലിയ തുക സഹായം വാങ്ങാന്‍ ഒരു പൊതുസേവകനെങ്ങനെ കഴിയും? എന്തു പ്രത്യുപകാരമാണ് ഇതു വഴി അയാള്‍ ലക്ഷ്യമിടുന്നത്?

പാര്‍ട്ടി ഫണ്ടില്‍ നിന്ന് കൊടുക്കട്ടെ

പാര്‍ട്ടി ഫണ്ടില്‍ നിന്ന് കൊടുക്കട്ടെ

ഫീസ് പാര്‍ട്ടി ഫണ്ടില്‍ നിന്ന് കൊടുക്കണം. ഈ കേസ്സു തന്നെ ഖജനാവിന് 377 കോടി നഷ്ടം വരുത്തിയതിനെതിരെയുള്ളതാണ്. വീണ്ടും ജനങ്ങള്‍ സഹിക്കണമെന്ന് പറയുന്നത് ദ്രോഹമാണ്. ഇങ്ങനെ കാശെടുത്ത് വക്കീലന്‍മാര്‍ക്കു കൊടുത്തതിന് ഉമ്മന്‍ചാണ്ടിയെ ഒരുപാട് കുററം പറഞ്ഞതാണ്. - അതുകൊണ്ട് പാര്‍ട്ടി ഫണ്ടില്‍ നിന്ന് കൊടുക്കട്ടെ എന്നാണ് സുരേന്ദ്രന്‍ പറയുന്നത്.

പിണറായിക്കു പേടി തുടങ്ങി

പിണറായിക്കു പേടി തുടങ്ങി

എന്തേ എം കെ ദാമോദരന്‍ ഇപ്പോള്‍ മതിയാവാതെ വരാന്‍ കാരണം? ഈ കേസ്സില്‍ പിണറായിക്കു പേടി തുടങ്ങിയതിന്റെ ലക്ഷണമാണ് സാല്‍വേയുടെ വരവ് കാണിക്കുന്നത് എന്നും കെ സുരേന്ദ്രന്‍ പറയുന്നു. ദാമോദരന്‍ വക്കീലിന്റെ കയ്യില്‍ നില്‍ക്കില്ല എന്ന് പിണറായിക്കും മനസിലായി എന്നാണ് കെ സുരേന്ദ്രന്റെ പോസ്റ്റിലെ കമന്റുകളും പറയുന്നത്.

ആരാണീ ഹരീഷ് സാല്‍വെ

ആരാണീ ഹരീഷ് സാല്‍വെ

സുപ്രീം കോടതിയിലെ പ്രഗത്ഭനായ അഭിഭാഷകനാണ് ഹരീഷ് സാല്‍വെ. രാജ്യത്തുതന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന അഭിഭാഷകനാണ് ഇദ്ദേഹം. സല്‍മാന്‍ ഖാന്‍, ലളിത് മോഡി, മുകേഷ് അംബാനി, രത്തന്‍ ടാറ്റ തുടങ്ങിവര്‍ക്കുവേണ്ടി ഹാജരാകാറുള്ള അഭിഭാഷകനാണ്. ഓരോ ദിവസത്തിനും ലക്ഷങ്ങളാണ് ഇദ്ദേഹത്തിന്റെ പ്രതിഫലം.

കെ സുരേന്ദ്രനോട്

കെ സുരേന്ദ്രനോട്

ഉലകം ചുറ്റാന്‍ പോയത് ആരുടെ ക്യാഷായിരുന്നു സുരേന്ദ്രാ... നവാസ് ഷെരീഫിന്റെ വീട്ടില്‍ പോയി ബിരിയാണി അടിച്ചത് ആരുടെ ക്യാഷായിരുന്നു സുരേന്ദ്രാ... ആ ബിരിയാണി അടിച്ചിട്ട് എന്ത് നേടി കൊടുത്തു രാജ്യത്തിന്. കുറേ ജവാന്മാരുടെ ജീവന്‍ അല്ലാതെ - കെ സുരേന്ദ്രനെ ചെറുക്കാന്‍ മോദിയ വരെ ചീത്ത വിളിക്കുകയാണ് പിണറായി ഭക്തര്‍.

പൊട്ടന്മാരാണോ ഇവരൊക്കെ

പൊട്ടന്മാരാണോ ഇവരൊക്കെ

പൊട്ടന്‍മാര്‍ക്ക് വായിച്ചാല്‍ മനസിലാവില്ല. മൊത്തം പ്രോജക്റ്റ് കോസ്റ്റ് ആണ് 377 കോടി. 377 കോടി നഷ്ടം എന്ന് തള്ളുന്നത് അറിയാത്തത് കൊണ്ടാണോ അതോ പൊട്ടന്‍ കളിക്കുന്നതോ. 377 കോടി നഷ്ടമുണ്ടെങ്കില്‍ ചെയ്ത ജോലിക്കുള്ള കാശ് ഈ പറയുന്നവര്‍ കൊടുത്തോ. തള്ളുമ്പോ ഒരു മയത്തിലൊക്കെ തള്ളാന്‍ പറയ്.

 പറഞ്ഞത് വളരെ ശരി

പറഞ്ഞത് വളരെ ശരി

നിങ്ങള് പറഞ്ഞത് വളരെ ശരിയാണ്. കട്ടുമുടിച്ചതും പോരാ അതിന്റെ കേസ്സിന്റെ ചിലവും കഴുതകളായ പൊതുജനത്തിന്റെ പേരില്‍ തന്നെ വേണമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിന്റെ പേരിലാണ് എന്ന് മനസ്സിലാവുന്നില്ല - ഒന്നും മനസിലാകാത്ത ചിലര്‍ ഇപ്പോഴുമുണ്ട് എന്നതാണ് സത്യം.

English summary
K Surendran questions Harish Salve's appearance for Pinarayi Vijayan in SNC Lavlin case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X