കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയെ പരിഹസിച്ച് കെ സുരേന്ദ്രൻ.. ശ്രീജിത്തിന്റെ വീട്ടിലേക്ക് പിണറായിക്ക് വഴി കാട്ടാം..

Google Oneindia Malayalam News

തിരുവനന്തപുരം:പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തെ സന്ദർശിക്കാത്ത മുഖ്യമന്ത്രിയെ പരിഹസിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ രംഗത്ത്. മുഖ്യമന്ത്രിക്ക് വഴി കാട്ടാനുള്ള മാപ്പുമായാണ് ഫേസ്ബുക്കിലെ സുരേന്ദ്രന്റെ പരിഹാസം: ബഹുമാനപ്പെട്ട പിണറായി വിജയൻ, അങ്ങയുടെ പോലീസുകാർ ഉരുട്ടിയും ചവിട്ടിയും കൊലപ്പെടുത്തിയ നിരപരാധിയായ പാവപ്പെട്ട പിന്നോക്ക ജാതിക്കാരനായ ചെറുപ്പക്കാരൻ ശ്രീജിത്തിൻറെ വീട്ടിലേക്കുള്ള വഴിയാണിത്.

പാർട്ടി കോൺഗ്രസ്സ് കഴിഞ്ഞുവന്നിട്ടെങ്കിലും സമയം കിട്ടുമെങ്കിൽ ഒന്നാവഴി പോകാൻ മനസ്സുകാണിക്കണം. അറിയാം അങ്ങ് ഒട്ടും മനസ്സാക്ഷിയില്ലാത്ത കഠിനഹൃദയനാണെന്ന്. എങ്കിലും പൊതുജനത്തെ ബോധ്യപ്പെടുത്താനെങ്കിലും അങ്ങിതു ചെയ്യണം. #മുഖ്യമന്ത്രിക്ക് വഴികാട്ടാം എന്നാണ് കെ സുരേന്ദ്രൻ ഫേസ്ബുക്കിലെഴുതിയിരിക്കുന്നത്. മാപ്പിന്റെ ചിത്രവും കൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. പതിവ് പോലെ കെ സുരേന്ദ്രന്റെ പോസ്റ്റിന് താഴെ പൊങ്കാലയും നടക്കുന്നുണ്ട്.

BJP

അതേസമയം പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് മുഖ്യമന്ത്രി സന്ദർശിക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. വീട് കയറിയുള്ള ആക്രമണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വാസുദേവന്റെ വീടും പിണറായി വിജയൻ സന്ദർശിച്ചേക്കും. ഈ ആഴ്ച തന്നെ സന്ദർശനം ഉണ്ടായേക്കും എന്നാണ് റിപ്പോർട്ട്.

ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പോലീസിനെ തള്ളിക്കൊണ്ട് നേരത്തെ മുഖ്യമന്ത്രി രംഗത്ത് വന്നിരുന്നു. കസ്റ്റഡി മരണങ്ങളില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കുറ്റക്കാര്‍ ആരായാലും സംരക്ഷിക്കില്ലെന്നും ഉന്നതതല അന്വേഷണമാണെന്നും പിണറായി വ്യക്തമാക്കുകയുണ്ടായി. അക്കാര്യത്തില്‍ ആര്‍ക്കും സംശയമൊന്നും വേണ്ടെന്നും അതിന്‌റെ പേരില്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ആരും ശ്രമിക്കേണ്ടതില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. നേരത്തെ പോലീസ് പ്രതിസ്ഥാനത്ത് വന്ന സംഭവങ്ങളില്‍ പോലീസിന് അനുകൂലമായ നിലപാടായിരുന്നു ആഭ്യന്തര മന്ത്രി കൂടിയായ പിണറായി വിജയന്‍ സ്വീകരിച്ചിരുന്നത്.

എന്നാല്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തെ തുടര്‍ന്ന് പോലീസിനും സര്‍ക്കാരിനുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്. പിണറായി വിജയന്റെ ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണ് എന്ന വിമര്‍ശനം ഇടത് അനുകൂലികളില്‍ നിന്ന് പോലും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ കര്‍ശന നിലപാട്. പ്രത്യേക അന്വേഷണ സംഘമാണ് ശ്രീജിത്തിന്റെ കസ്റ്റഡി മരണം അന്വേഷിക്കുന്നത്.

ശ്രീജിത്തിനെ തല്ലിക്കൊന്ന സംഭവത്തിൽ സിപിഎമ്മും പ്രതിസ്ഥാനത്ത്! കുടുംബം പാർട്ടിക്കെതിരെശ്രീജിത്തിനെ തല്ലിക്കൊന്ന സംഭവത്തിൽ സിപിഎമ്മും പ്രതിസ്ഥാനത്ത്! കുടുംബം പാർട്ടിക്കെതിരെ

ശ്രീജിത്ത് കൊലക്കേസിൽ യഥാർത്ഥ പ്രതികൾ തിരശ്ശീലയ്ക്ക് പിന്നിൽ.. പുതിയ വെളിപ്പെടുത്തൽശ്രീജിത്ത് കൊലക്കേസിൽ യഥാർത്ഥ പ്രതികൾ തിരശ്ശീലയ്ക്ക് പിന്നിൽ.. പുതിയ വെളിപ്പെടുത്തൽ

English summary
BJP leader K Surendran trolls Pinarayi Vijayan in Facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X