• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പത്തനംതിട്ടയിൽ ഞെട്ടിച്ച് സുരേന്ദ്രൻ, ഒന്നര ലക്ഷത്തിലേറെ അധിക വോട്ട്, കണക്കുകളുമായി സുരേന്ദ്രൻ!

പത്തനംതിട്ട: വന്‍ വിജയ പ്രതീക്ഷകളുമായി വന്ന് പത്തനംതിട്ടയില്‍ മൂന്നാം സ്ഥാനക്കാരനായാണ് കെ സുരേന്ദ്രന്‍ മടങ്ങിയത്. 44423 വോട്ടുകള്‍ക്കാണ് ആന്റോ ആന്റണി പത്തനംതിട്ടയില്‍ നിന്ന് ജയിച്ചത്. കെ സുരേന്ദ്രന്റെ തോല്‍വിക്ക് പല കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ന്യൂനപക്ഷ മോര്‍ച്ച നേതാക്കളാണ് കെ സുരേന്ദ്രനെ തോല്‍പ്പിച്ചത് എന്ന് പിസി ജോര്‍ജ് ആരോപിച്ചിരുന്നു. പാര്‍ട്ടിക്കുളളില്‍ തന്നെ സുരേന്ദ്രന് നേര്‍ക്ക് പാരവെപ്പുണ്ടായിരുന്നുവെന്നും വാര്‍ത്തകളുണ്ട്. എന്നാല്‍ ഇതെല്ലാം തളളി കെ സുരേന്ദ്രന്‍ രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

അസംബന്ധ പ്രചാരണം

അസംബന്ധ പ്രചാരണം

ലോക്സഭാ തെരഞ്ഞെടുപ്പ്‌ ഫലം പുറത്തുവന്നതിന് ശേഷം ചില ഓൺലൈൻ മാധ്യമങ്ങളും അതിന്റെ ചുവടുപിടിച്ച് സൈബർ ലോകത്തും തെറ്റിദ്ധാരണാജനകമായ അനേകം വാർത്തകൾ പ്രചരിക്കുന്നുണ്ട്. പത്തനംതിട്ടയിൽ എൻഡിഎ യ്ക്ക് വിജയിക്കാൻ കഴിയാതെ പോയത് മുന്നണിക്കകത്തും പാർട്ടിക്കകത്തുമുള്ള പ്രശ്നങ്ങൾ കാരണമാണെന്നാണ് പ്രചരിപ്പിക്കുന്നത്. തീർത്തും അസംബന്ധവും അവാസ്തവുമായ പ്രചാരണമാണത്.

ബിജെപിക്ക് മുന്നേറ്റം

ബിജെപിക്ക് മുന്നേറ്റം

പ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കാനുള്ള എതിരാളികളുടെ നീചമായ പ്രചാരണം മാത്രമാണത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഒന്നര ലക്ഷത്തിലധികം വോട്ടുകൾ നമുക്ക് അധികമായി നേടാൻ കഴിഞ്ഞിട്ടുണ്ട്. ശബരിമല ഉൾപ്പെടുന്ന പെരുനാട് അടക്കം പതിനഞ്ചിലധികം പഞ്ചായത്തുകളിൽ നമുക്ക് ഒന്നാം സ്ഥാനത്തു വരാൻ കഴിഞ്ഞിട്ടുണ്ട്.

ബൂത്തുകളിൽ ഒന്നാമത്

ബൂത്തുകളിൽ ഒന്നാമത്

പന്തളം മുനിസിപ്പാലിറ്റിയിൽ പതിനായിരത്തിലേറെ വോട്ട് നേടി നാം ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. നാനൂറിലധികം ബൂത്തുകളിൽ ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. സംഘപരിവാർ പ്രസ്ഥാനങ്ങളിലെ പതിനായിരക്കണക്കിന് പ്രവർത്തകർ ഊണും ഉറക്കവുമില്ലാതെ നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ നേട്ടം. ഇടതു വലതു മുന്നണികൾക്ക് വൻതോതിൽ വോട്ടുചോർച്ചയുണ്ടായപ്പോൾ ഒരു ബൂത്തിൽപ്പോലും നാം പുറകോട്ട് പോയിട്ടില്ല.

സമുദായങ്ങളുടെ പിന്തുണ

സമുദായങ്ങളുടെ പിന്തുണ

എൻ. എസ്. എസ്, എസ്. എൻ. ഡി. പി, പുലയമഹാസഭ, വെള്ളാള മഹാസഭ, വിശ്വകർമ്മസഭ, സാംബവമഹാസഭ,മലയരസഭ തുടങ്ങി എല്ലാ സമുദായ സംഘടനകളുടെയും അകമഴിഞ്ഞ പിന്തുണ ഏറ്റക്കുറച്ചിലുകളോടെ എല്ലാ ബൂത്തിലും നമുക്ക് ലഭിച്ചിട്ടുണ്ടെന്ന വസ്തുത നന്ദിയോടെ സ്മരിക്കുന്നു. വർദ്ധിച്ച ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാനുള്ള പ്രേരണ നൽകുന്ന തെരഞ്ഞെടുപ്പാണിത്.

ചരൈവേതി ചരൈവേതി

ചരൈവേതി ചരൈവേതി

വിജയിക്കാനായില്ലെങ്കിലും മണ്ഡലത്തിലെ വോട്ടർമാരോടൊപ്പം തുടർന്നുമുണ്ടാവുമെന്നും വികസനത്തിനും വിശ്വാസസംരക്ഷണത്തിനും കൂടെയുണ്ടാവുമെന്നും ഉറപ്പുനൽകുന്നു. എല്ലാ കുപ്രചാരണങ്ങളെയും അർഹിക്കുന്ന അവഞ്ജയോടെ തള്ളിക്കളഞ്ഞുകൊണ്ട് കൂടുതൽ കരുത്തോടെ മുന്നോട്ടുപോകാം. ചരൈവേതി ചരൈവേതി

ഫേസ്ബുക്ക് പോസ്റ്റ്

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

English summary
K Surendran's facebook post about defeat in Pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X