ജിഷ്ണുവിന്റെ കേസ് അട്ടിമറിക്കുന്നത് മന്ത്രി എകെ ബാലനും ഭാര്യയും?വഴിവിട്ട സഹായം നല്‍കിയെന്ന്...
ധാര്‍മ്മികതയുടെ ഒരംശമെങ്കിലും ബാക്കിയുണ്ടെങ്കില്‍ ജിഷ്ണു കേസില്‍ സ്വീകരിച്ച നടപടി തിരുത്താന്‍ തയ്യാറാവണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെടുന്നു.
തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രി എകെ ബാലനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ധാര്‍മ്മികതയുടെ ഒരംശമെങ്കിലും ബാക്കിയുണ്ടെങ്കില്‍ ജിഷ്ണു കേസില്‍ സ്വീകരിച്ച നടപടി തിരുത്താന്‍ തയ്യാറാവണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെടുന്നു.
ജിഷ്ണുവിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികളില്‍ കൃത്രിമം കാണിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് എങ്ങനെ ധൈര്യം കിട്ടിയെന്ന് അറിയാന്‍ പാഴൂര്‍ പഠിപ്പുര വരെ പോകേണ്ടെന്നും സുരേന്ദ്രന്റെ പോസ്റ്റിലുണ്ട്. മന്ത്രിയുടെ ഭാര്യയുടെ ആരോഗ്യവകുപ്പിലുള്ള സ്വാധീനം കാരണമാണ് ഉയര്‍ന്ന ശമ്പളത്തിന് പികെ ദാസ് ആശുപത്രിയില്‍ നിലനിര്‍ത്തുന്നതെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നുണ്ട്.
നെഹ്‌റു കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് കോടതിയില്‍ നിന്ന് ആനുകൂല്യം ലഭിച്ചതും നിയമ വകുപ്പ് നടത്തിയ വഴിവിട്ട സഹായം കാരണമാണെന്നും സുരേന്ദ്രന്‍ പോസ്റ്റില്‍ കുറിച്ചു. സുരേന്ദ്രന്റെ പോസ്റ്റ് പ്രസിദ്ധീകരിച്ച് മണിക്കൂറുകള്‍ക്ക് ശേഷം പികെ ദാസ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന മന്ത്രിയുടെ ഭാര്യ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതായ റിപ്പോര്‍ട്ടുകളും പുറത്തുവന്നു.

സ്വന്തം പാര്‍ട്ടി കുടുംബത്തിലെ കുരുന്നല്ലേ...
മിസ്റ്റര്‍ ബാലന്‍ എന്ന് അഭിസംബോധന ചെയ്തു കൊണ്ടാണ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. സ്വന്തം പാര്‍ട്ടി കുടുംബത്തില്‍പ്പെട്ട കുരുന്നിന്റെ കൊലപാതക കേസ് അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാന്‍ എങ്ങനെ താങ്കള്‍ക്ക് മനസുവന്നു,ഒന്നുമല്ലെങ്കില്‍ താങ്കളൊരു നാദാപുരത്തുകാരനല്ലേയെന്നും, ആ പരിഗണനയെങ്കിലും ജിഷ്ണുവിന്റെ കുടുംബത്തോട് കാണിച്ചൂടെയെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു.

ആരോഗ്യവകുപ്പിലെ സ്വാധീനം...
മന്ത്രിയുടെ ഭാര്യയ്ക്ക്് ആരോഗ്യവകുപ്പിലുള്ള സ്വാധീനം ഉമ്മന്‍ചാണ്ടി ഭരിക്കുമ്പോള്‍ വ്യക്തമായതാണെന്നും, ജിഷ്ണുവിന്റെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൃത്രിമം കാണിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ധൈര്യം കിട്ടിയതിന് കാരണം ഈ സ്വാധീനമാണെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു. അതുകൊണ്ടാണ് കോണ്‍ഗ്രസുകാരനായ കൃഷ്ണദാസ് അവരെ വന്‍തുക ശമ്പളം നല്‍കി സ്ഥാപനത്തില്‍ നിലനിര്‍ത്തുന്നതെന്നും പോസ്റ്റിലുണ്ട്.

ഇനിയെങ്കിലും തിരുത്തൂ...
ഇത്രയൊക്കെ ആക്ഷേപം കേട്ടിട്ടും എന്തുകൊണ്ട് ഭാര്യയെ അവിടെ നിന്ന് മാറ്റാന്‍ തയ്യാറാകത്തതെന്നും, കേസിലെ പ്രതികള്‍ക്ക് കോടതിയില്‍ നിന്ന് ആനുകൂല്യം ലഭിച്ചത് നിയമ വകുപ്പിന്റെ സഹായം കൊണ്ടല്ലേയെന്നും സുരേന്ദ്രന്‍ ചോദിക്കുന്നുണ്ട്. ധാര്‍മ്മികതയുടെ ഒരംശമെങ്കിലും ബാക്കിയുണ്ടെങ്കില്‍ ഇനിയെങ്കിലും തിരുത്താനും, എന്നാല്‍ അട്ടപ്പാടിയിലെ ആദിവാസികളെ ഒറ്റുകൊടുത്ത മന്ത്രിയില്‍ നിന്ന് കേരളം ഒരു നന്മയും പ്രതീക്ഷിക്കുന്നില്ലെന്നും സുരേന്ദ്രന്‍ പറയുന്നു.

മാറി നില്‍ക്കുന്നു...
പികെ ദാസ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന എകെ ബാലന്റെ ഭാര്യ ഒടുവില്‍ സ്ഥാപനത്തില്‍ നിന്നും മാറിനില്‍ക്കാന്‍ തീരുമാനിച്ചു. കെ സുരേന്ദ്രന്റെ പോസ്റ്റ് പ്രസിദ്ധീകരിച്ച് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ഈ തീരുമാനം.












Click it and Unblock the Notifications