കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സണ്ണി ലിയോണിനേയും ഷക്കീലയേയും വരെ ടാഗ് ചെയ്ത് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്... ദുരന്തമാണോ?

എന്നാല്‍ തന്‍റെ പോസ്റ്റില്‍ ചിലര്‍ ടാഗ് ഓപ്ഷന്‍ ദുരുപയോഗം ചെയ്യുകയായിരുന്നു എന്നാണ് കെ സുരേന്ദ്രന്‍റെ വിശദീകരണം

  • By നരേന്ദ്രന്‍
Google Oneindia Malayalam News

കോഴിക്കോട്: കുറച്ച് ദിവസങ്ങളായി കെ സുരേന്ദ്രന് അത്ര കാലമല്ല. ഫേസ്ബുക്കില്‍ എന്ത് പോസ്റ്റ് ഇട്ടാലും അത് തിരിച്ചുകൊത്തുന്ന അവസ്ഥ.

ഏറ്റവും ഒടുവില്‍ സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കതിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് കെ സുരേന്ദ്രന്‍ ഇട്ട പോസ്റ്റും 'ദുരന്തമായി'. കാരണം മറ്റൊന്നും അല്ല, അതില്‍ ടാഗ് ചെയ്തിരിക്കുന്ന ആളുകളാണ് പ്രശ്‌നമായത്.

മുന്‍ അശ്ലീല നടിയും ഇപ്പോള്‍ ബോളിവുഡ് താരവും ആയ സണ്ണി ലിയോണ്‍ മുതല്‍ ഷക്കീല വരെ സുരേന്ദ്രന്റെ ടാഗ് ലിസ്റ്റില്‍ ഇടംപിടിച്ചു . ഇവര്‍ മാത്രമല്ല, സച്ചിന്‍ ടെണ്ടുല്‍ക്കറും, അരവിന്ദ് കെജ്രിവാളും മറിയ ഷറപ്പോവയും വരെ ഉണ്ട് അതില്‍. എന്നാല്‍ സംഭവിച്ചത് എന്താണെന്ന് കെ സുരേന്ദ്രന്‍ തന്നെ വിശദീകരിക്കുന്നുണ്ട്.

ഐസക്

ഐസക്

തോമസ് ഐസക്കിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്നാണ് കെ സുരേന്ദ്രന്റെ ആവശ്യം. ജനങ്ങളില്‍ ഭീതി പരത്തി പെന്‍ഷന്‍കാരേയും ജീവനക്കാരേയും ഒന്നാം തിയ്യതി തന്നെ ട്രഷറികള്‍ക്ക് മുന്നിലേക്ക് ഓടിച്ചത് തോമസ് ഐസക്ക് ആണ് എന്നാണ് ആക്ഷേപം. പക്ഷേ പണികിട്ടിയത് സുരേന്ദ്രനാണ്.

സണ്ണി ലിയോണ്‍

സണ്ണി ലിയോണ്‍

സണ്ണി ലിയോണിനെ വരെ ടാഗ് ചെയ്തിട്ടാണ് ഈ പോസ്റ്റ് ഇട്ടത് എന്നാണ് ആക്ഷേപം. സംഗതി വിവാദമായപ്പോള്‍ സുരേന്ദ്രന്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തതായും പറയുന്നു.

ഷക്കീല

ഷക്കീല

ഇക്കിളി പടങ്ങളിലൂടെ താരമായ ഷക്കീലയെ വരെ സുരേന്ദ്രന്‍ ടാഗ് ചെയ്തിട്ടുണ്ടെന്നാണ് പറയുന്നത്. ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറും സച്ചിനെ അറിയാത്ത മരിയ ഷറപ്പോവയും വരെ ഉണ്ട് ലിസ്റ്റില്‍.

ബരാക് ഒബാമ

ബരാക് ഒബാമ

ലോക നേതാക്കളേയും ഈ പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ടെന്നാണ് പരിഹാസം. അതില്‍ സ്ഥാനം ഒഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ മുതല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിന്‍ വരെയുണ്ട്.

ദേശീയ നേതാക്കള്‍

ദേശീയ നേതാക്കള്‍

ദേശീയ നേതാക്കളായ സീതാറാം യെച്ചൂരി, അരവിന്ദ് കെജ്രിവാള്‍ എന്നിവരേയും മലയാളത്തില്‍ എഴുതിയ ഈ പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്.

ബിജെപി

ബിജെപി

ഇത്രയധികം ആളുകളെ ടാഗ് ചെയ്തിട്ടും ഒരു ബിജെപി നേതാവിനെ പോലും സുരേന്ദ്രന്‍ ടാഗ് ചെയ്തിട്ടില്ലെന്നും പരിഹാസമുണ്ട്.

നെറികേടാണിത്

ടാഗ് ഓപ്ഷന്‍ മുതലെടുത്ത് സാമൂഹ്യ വിരുദ്ധര്‍ നടത്തിയ നെറികേടാണ് സംഭവിച്ചതിന് പിന്നില്‍ എന്നാണ് കെ സുരേന്ദ്രന്റെ വിശദീകരണം. വാര്‍ത്ത കൊടുത്ത റിപ്പോര്‍ട്ടര്‍ ടിവിയേയും സുരേന്ദ്രന്‍ വിമര്‍ശിക്കുന്നുണ്ട്.

English summary
K Surendra's Facebook post against Thomas Isaac tagging Sunny Leone, Shakila in controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X