മലപ്പുറത്തെ വോട്ടിംഗ് യന്ത്രത്തില്‍ ഏത് ബട്ടണ്‍ അമര്‍ത്തിയാലും താമര !! സുരേന്ദ്രന്റെ സെല്‍ഫ് ട്രോൾ !
കോഴിക്കോട്: ബിജെപി വന്‍വിജയം സ്വന്തമാക്കിയ ഉത്തര്‍ പ്രദേശിലെത് അടക്കമുള്ള തിരഞ്ഞെടുപ്പുകള്‍ നിലവില്‍ സംശയത്തിന്റെ നിഴലിലാണ്. ഉത്തര്‍പ്രദേശില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ബിഎസ്പി നേതാവ് മായാവതിയാണ് ആദ്യം പരാതിപ്പെട്ടത്. കേസ് സുപ്രീം കോടതിയിലാണ്. മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനിരിക്കുന്ന വോട്ടിംഗ് യന്ത്രത്തിലും ക്രമക്കേട് നടന്നിട്ടുണ്ടെന്ന് പരാതി ഉയര്‍ന്നു കഴിഞ്ഞു.

വോട്ടിംഗ് യന്ത്രത്തിലെ ഏത് സ്ഥാനാര്‍ത്ഥിയുടെ നേര്‍ക്കുള്ള ബട്ടണ്‍ അമര്‍ത്തിയാലും വോട്ട് പോകുന്നത് ബിജെപി സ്ഥാനാര്‍ത്ഥിക്കാണ് എന്നാണ് മായാവതി അടക്കം ഉന്നയിച്ച ആക്ഷേപം. ഈ സംഭവത്തെ പരിഹസിച്ചുകൊണ്ടാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്‌ററ്. മലപ്പുറത്തെ വോട്ടിംഗ് യന്ത്രത്തില്‍ ഏത് ബട്ടണ്‍ അമര്‍ത്തിയാലും താമര വരും. കോമാലീ സഖ്യം ജാഗ്രതൈ !! എന്നാണ് സുരേന്ദ്രന്റെ പോസ്റ്റ്.

ബിജെപിയുടെ ഉന്നത വിജയത്തിലും മുന്നേറ്റത്തിലും കല്ലുകടിയുള്ളവരാണ് വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേടെന്ന ആരോപണം ഉന്നയിക്കുന്നതെന്നാണ് പൊതുവേയുള്ള ബിജെപി നിലപാട്. എന്നാല്‍ മധ്യപ്രദേശില്‍ സംഭവിച്ചത് അത്തരത്തില്‍ തള്ളിക്കളയാവുന്ന കാര്യമല്ല. സുരേന്ദ്രന്റെ പോസ്റ്റിനെ ട്രോളിയും പിന്തുണച്ചും നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. മലപ്പുറത്ത് ജയിച്ചാല്‍ നല്ല ബീഫ് ലഭ്യമാക്കുമെന്ന ബിജെപി സ്ഥാനാര്‍ത്ഥി ശ്രീപ്രകാശിന്റെ പ്രസ്താവന വെച്ചും സുരേന്ദ്രന് പൊങ്കാലയാണ് പോസ്റ്റിന് താഴെ.












Click it and Unblock the Notifications