കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേന്ദ്രനെ ശബരിമലയില്‍ നിന്നും പുറത്താക്കാന്‍ ശ്രമിച്ചു; മുന്‍കൂട്ടി തന്ത്രം മെനഞ്ഞ് സുരേന്ദ്രന്‍

Google Oneindia Malayalam News

പന്തളം: ചിത്തിര ആട്ടവിശേഷത്തിന് ശബരിമല നടതുറന്ന ദിവസങ്ങളില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിന് എതിരായ സമരത്തിന് എത്തിയ ബിജെപി നേതാവ് കെ സുരേന്ദ്രനെ സന്നിധാനത്ത് നിന്ന് പുറത്താക്കാന്‍ ദേവസ്വം കമ്മീഷ്ണര്‍ നിര്‍ദ്ദേശിച്ചിരുന്നതായി റിപ്പോര്‍ട്ട്.

പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ പോലീസിന്റെ കണ്ണില്‍ പെടാതെ രാത്രിയോടെയാണ് സുരേന്ദ്രനും സംഘവും സന്നിധാനത്ത് എത്തിയത്. സുരേന്ദ്രന്‍ സന്നിധാനത്ത് എത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോഴാണ് ദേവസ്വം കമ്മീഷ്ണര്‍ ദേവസ്വം മാനേജരോട് രാഷ്ട്രീയക്കാരെയും വിശ്വാസികളല്ലാത്തവരേയും നടയില്‍ നിന്ന് പുറത്താക്കാന്‍ നിര്‍ദ്ദേശിച്ചതെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.

<strong>മോദിയെ പച്ചക്ക് കത്തിക്കേണ്ട സമയമായെന്ന് കോണ്‍ഗ്രസ് നേതാവ്; അതിരു കടന്ന പ്രതികരണമെന്ന് ബിജെപി</strong>മോദിയെ പച്ചക്ക് കത്തിക്കേണ്ട സമയമായെന്ന് കോണ്‍ഗ്രസ് നേതാവ്; അതിരു കടന്ന പ്രതികരണമെന്ന് ബിജെപി

സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ളവരെ നീക്കാന്‍ ദേവസ്വം മാനേജര്‍ നിര്‍ദ്ദേശിച്ചത് സോപാനം സ്‌പെഷ്യല്‍ ഓഫീസറോടാണ്. എന്നാല്‍ വഴിപാടുകാരനായ സുരേന്ദ്രനെ ബലപ്രയോഗത്തിലൂടെ നീക്കിയാല്‍ ദേവസ്വം ബോര്‍ഡ് നിയമനടപടി നേരിടേണ്ടി വരുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ksurendran

നടതുറക്കുന്ന ദിവസങ്ങളില്‍ നിത്യപൂജയക്കുള്ള മൂന്ന് കൂപ്പണുകളില്‍ ഒന്ന് സുരേന്ദ്രന്‍ നേരത്തെ തന്നെ കൈപറ്റിയിരുന്നു. അതിനാല്‍ അദ്ദേഹത്തെ പുറത്താക്കാന്‍ കഴിയില്ലെന്നായിരുന്നു ദേവസ്വം മാനേജര്‍ കമ്മീഷ്ണറെ അറിയിച്ചത്

{document1}

English summary
K Surendran forced to leave Sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X